ദുബായ് : ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കുടുംബ സംഗമം ആഗസ്റ്റ് 9,10 തിയ്യതി കളില്‍ കോഴഞ്ചേരി സെന്റ് തോമസ് ഓഡിറ്റോറിയ ത്തില്‍ നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന യുടെ ആഭിമുഖ്യ ത്തില്‍ ‘സന്തോം ഗ്ലോബല്‍ മീറ്റ് – 2013’ എന്ന പേരില്‍ ദുബായ് – ഷാര്‍ജ – നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ നേതൃത്വ ത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗോള സംഗമ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 12 മണിക്ക് തിരുവിതാം കൂറിന്റെയും കേരള ത്തിന്റെയും പൗരാണിക ചരിത്ര പ്രദര്‍ശനം നടക്കും.
വൈകീട്ട് 4.30 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന ‘സന്തോം രാഗലയം’ കലാ പരിപാടി കള്‍ നടക്കും.
ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 ‘ഗുരുവന്ദനം’ പരിപാടി യില്‍ മുന്‍കാല അദ്ധ്യാപകരെ ആദരിക്കുന്നു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്യും.
11.30 ന് പൊതു സമ്മേളനവും അവാര്‍ഡ് ദാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക- കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കളായ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.