അബുദാബി : യു. എ. ഇ. യിലെ താമസക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ക്യൂ നില്‍ക്കാതെ എളുപ്പ ത്തില്‍ പുറത്ത് കടക്കാനാവുന്ന പുതിയ സംവിധാനം ഇ – ഗേറ്റ് ഇനി എമിറേറ്റ്സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. 150 ദിര്‍ഹം നല്കി യാല്‍ രണ്ടു വര്‍ഷ ത്തേക്ക് ഇ – ഗേറ്റ് സൗകര്യം എമിറേറ്റ്സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാകും. പുതുക്കാനുള്ള ചെലവും 150 ദിര്‍ഹം ആയിരിക്കും.
ഇ – ഗേറ്റ് സംവിധാനം നിയന്ത്രി ക്കുന്ന ആഭ്യന്തര മന്ത്രാലയ ത്തിന്റെ കേന്ദ്ര ങ്ങളില്‍ ഈ സൗകര്യം എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകളില്‍ ഏര്‍പ്പെടുത്താം. ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡു കളായി ഉപയോഗിക്കുന്ന എമിറേറ്റ്സ് ഐ. ഡി, ഇ – ഗേറ്റ് സൗകര്യം കൂടി ഇതില്‍ ബന്ധിപ്പിക്കുന്നതോടെ യാത്രയ്ക്കും ഉപയോഗിക്കാം.
യാത്ര യ്ക്കായി ഇ – ഗേറ്റ് കാര്‍ഡു കള്‍ നേരത്തേ ത്തന്നെ വാങ്ങിയ വര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി അധികൃതര്‍ അറിയിച്ചു.