ഷാര്‍ജ : സാഹിത്യ ത്തിലെ പ്രവാസ ഇടപെടല്‍ മലയാള സാഹിത്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും ഇത്തരം ഗൗരവ പരമായ ഇടപെടല്‍ പുതിയ എഴുത്തിന് ഊര്‍ജം നല്‍കുമെന്നും പി. എസ്. എം. ഒ. കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. അലവിക്കുട്ടി അഭിപ്രായപ്പെട്ടു.
സുകുമാരന്‍ വെങ്ങാട്ടിന്റെ www. അശ്വതി. com എന്ന പുസ്തക ത്തിന്റെ ആദ്യ കോപ്പി കെ. വി. ശേഖറിന് നല്കി ക്കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തകത്തിന്റെ പ്രസാധകര്. വെള്ളിയോടന് അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രൊഫ. മൈക്കിള്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത്, ഗഫൂര്‍ പട്ടാമ്പി, സബാ ജോസഫ്, ഷീലാ പോള്‍, ജോസ് ആന്റണി, ചാന്ദ്നി തുടങ്ങിയവര്‍ സംസാരിച്ചു. സി. പി. അനില്‍ കുമാര്‍ മോഡറേറ്ററായ പുസ്തക ചര്‍ച്ചയില്‍ ശിവപ്രസാദ്, ആര്. കെ. പണിക്കര്‍, കമലഹാസനന്‍, സജയന് ഇളനാട്, സുബൈര്‍ വെള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.