അബുദാബി : അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ കുടുംബ സംഗമം മാര്‍ച്ച് 29 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ കേരളാ സോഷ്യല്‍ സെന്റ റില്‍ വെച്ച് നടത്തുന്നു.
ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും മെമ്പര്‍ ഷിപ്പ് കാമ്പയിനും കുടുംബ സംഗമ ത്തില്‍ നടക്കും. മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം മല്‍സര ങ്ങളും കലാപരിപാടി കളും ഉണ്ടായിരിക്കും.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 570 52 91