വെണ്മ ഓണം ഈദ് സംഗമം

November 1st, 2012

venma-onam-eid-logo-2012-ePathram
ദുബായ് : യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ വെണ്മ യുടെ ഈ വര്‍ഷത്തെ ഓണം ഈദ് സംഗമം നവംബര്‍ 2 വെള്ളിയാഴ്ച ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ച് നടത്തും.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നടക്കുന്ന ആഘോഷ ത്തില്‍ ഓണസദ്യയും അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും.

ഈ സംഗമ ത്തിന്റെ വിജയത്തിന് എല്ലാ അംഗ ങ്ങളുടേയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 050 58 38 207 – 050 85 43 563

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം കേരളപ്പിറവി ദിനാഘോഷം

November 1st, 2012

അബുദാബി : മലയാളീ സമാജം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. നവംബര്‍ 1 വ്യാഴാഴ്ച 7.30 മുതല്‍ മുസ്സഫ സമാജം ഹാളില്‍ തുടങ്ങുന്ന പരിപാടി യില്‍ കേരള ത്തിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറും.

കലാ വാസനകളെ പ്രോത്സാഹി പ്പിക്കുന്നതിനും പുതിയ പ്രതിഭ കളെ കണ്ടെത്തുന്ന തിനുമായി സമാജം കലാ വിഭാഗ ത്തിന്റെ കീഴില്‍ പുതുതായി രൂപികരിച്ച ആര്‍ട്സ് ക്ലബ്ബിന്റെ ഉത്ഘാടനവും തദവസരത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 66 67 315.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. വീരാന്‍ കുട്ടിയെ ആദരിക്കുന്നു

November 1st, 2012

kmcc-veerankutty-ePathram
അബുദാബി : അബുദാബി യിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന ബി. വീരാന്‍ കുട്ടിയെ അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി ആദരിക്കുന്നു.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി പരിപാടി യില്‍ വെച്ച് മുപ്പത്തഞ്ചു വര്‍ഷ ത്തെ പൊതു രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി അദ്ദേഹത്തെ ആദരിക്കുന്നു. പ്രമുഖ അറബ് പൌരന്‍ അബുഖാലിദ് വീരാന്‍ കുട്ടിക്ക് ഉപഹാരം സമ്മാനിക്കും.

സംസ്ഥാന എം. എസ്. എഫ് കൌന്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന വീരാന്‍ കുട്ടി 1978 ലാണ് അബുദാബി യില്‍ എത്തിയത്. 1980 ല്‍ മലപ്പുറം ജില്ലാ മുസ്ലിം വെല്ഫെയര്‍ സെന്റര്‍ സെക്രട്ടറി യായി തെരഞ്ഞെടു ക്കപ്പെട്ടു. തുടര്‍ന്ന് 24 വര്‍ഷം മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹിയും 8 വര്‍ഷം സംസ്ഥാന കെ എം സി സി ഉപാധ്യക്ഷനുമായി പ്രവര്‍ത്തിച്ചു.

ഇസ്ലാമിക്‌ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി യായി 6 തവണ പ്രവര്‍ത്തിച്ചു. നിരവധി സര്‍ഗ പ്രതിഭകളെ രംഗത്ത്‌ കൊണ്ട് വരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ട് അന്താക്ഷരി അബുദാബിയില്‍

October 31st, 2012

kmcc-mappila-song-anthakshari-ePathram അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി കമ്മിറ്റി സംഘടിപ്പിക്കുന്ന യു. എ. ഇ. തല മാപ്പിളപ്പാട്ട് അന്താക്ഷരി നവംബര്‍ ഒന്ന് വ്യാഴാഴ്ച ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും .

24 ഗായികാ ഗായകന്മാര്‍ 12 ടീമുകളായി സംഗീത ഉപകരണങ്ങളുടെ അകമ്പടി യോടു കൂടി മാറ്റുരക്കുന്ന റിയാലിറ്റി ഷോ ആയിട്ടാണു നടത്തുന്നത് എന്ന്‍ പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എം. സി. സി. സ്റ്റാള്‍ ജന ശ്രദ്ധ നേടി

October 31st, 2012

അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ‘ഈദ് ഫെസ്റ്റ് 2012’-ല്‍ ഐ. എം. സി. സി. ഒരുക്കിയ സ്റ്റാള്‍ ജന ശ്രദ്ധ നേടി. പുത്തന്‍ തലമുറയ്ക്ക് കൃഷിയെ പരിചയ പ്പെടുത്താനും പ്രോല്‍സാഹനം നല്‍കുന്നതിനും മുന്‍തൂക്കം നല്‍കി യായിരുന്നു നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ അണിനിരത്തി ക്കൊണ്ട് ഐ. എം. സി. സി. നാടന്‍ ചന്ത ഒരുക്കിയിരുന്നത്.

വയനാടന്‍ കുരുമുളക്, കസ്തൂരി മഞ്ഞള്‍, ചെങ്കദളി, വിവിധയിനം അച്ചാറുകള്‍, ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കൈതച്ചക്ക എന്നിവ സന്ദര്‍ശകര്‍ക്ക് നാടന്‍ അനുഭൂതി പകര്‍ന്നു. കുട്ടികള്‍ക്കായി കളിക്കോപ്പുകളും ഒരുക്കിയിരുന്നു.

മൂന്നു ദിവസം നീണ്ടു നിന്ന മേളയില്‍ നിരവധിപ്പേര്‍ സന്ദര്‍ശകരായെത്തി. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷമീം ബേക്കല്‍, ഷമീര്‍ ശ്രീകണ്ഠപുരം, റിയാസ് കൊടുവള്ളി തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു സ്റ്റാള്‍ ഒരുക്കിയിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. ഈദ് സംഗമം
Next »Next Page » മാപ്പിളപ്പാട്ട് അന്താക്ഷരി അബുദാബിയില്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine