സുൽത്വാനിയ പീസ്‌ കോൺഫറൻസ് ശ്രദ്ധേയമായി

December 21st, 2022

sheikh-muhammed-bava-sulthwani-inaugurate-sulthania-peace-conference-ePathram
ദുബായ് : ദൈവം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനി യോ അല്ല. മെയ്യും മനസ്സും ശുദ്ധമായ സജ്ജനങ്ങളില്‍ ഇടം പിടിച്ചതാണ് ദൈവം എന്ന് സുൽത്വാനിയ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി (ഖ.സി.) യുടെ നാലാമത് ഉറൂസിനോട് അനുബന്ധിച്ച് സുൽത്വാനിയ ഫൗണ്ടേഷൻ ദുബായില്‍ സംഘടിപ്പിച്ച സുൽത്വാനിയ പീസ് കോൺഫറൻസി ൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്വാൻ (ഖ. സ.) തീക്ഷ്ണമായ പരിശീലനങ്ങളിലൂടെ മനസ്സിനെ ശുദ്ധീ കരിച്ച് അല്ലാഹുവിനെ കണ്ടെത്തി തിരിച്ചു വന്നത് കൊണ്ടു തന്നെ എന്നെന്നും അജ്ഞതയുടെ അന്ധ കാരത്തെ ഭേദിക്കുന്ന ഒരു വലിയ കെടാ വിളക്കായി കത്തിക്കൊണ്ടിരിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

sulthania-peace-conference-dubai-ePathram

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി(ഖ.സി.) യുടെ ജീവിതം വിശദീകരിച്ച് ഉസ്മാൻ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി.

സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ഡോ. അബ്ദുന്നാസിർ മഹ്ബൂബി അദ്ധ്യക്ഷത വഹിച്ചു. പൗര പ്രമുഖന്‍ മത്താർ അഹ്മദ് സാഗർ അൽ മർറി, വാഗ്മിയും എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവർത്തകരായ എം. സി. എ. നാസർ, ജലീൽ പട്ടാമ്പി, അരുൺ പാറാട്ട്, അനൂപ് കീച്ചേരി, വ്യവസായ പ്രമുഖരായ സിദ്ധീഖ് എം. കെ., അൻസാർ കൊയിലാണ്ടി, അലി അസ്ഗർ മഹ്ബൂബി, ശിഹാബുദ്ദീൻ സുൽത്വാനി തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ സെക്രട്ടറി ആരിഫ് സുൽത്വാനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം മഹ്ബൂബി നന്ദിയും പറഞ്ഞു. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദര്‍ശിപ്പിച്ചു.

Sulthaniya Foundation

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

December 20th, 2022

green-voice-uae-chapter-ePathram
അബുദാബി : സാംസ്‌കാരിക കൂട്ടായ്മ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗ ത്തില്‍ ഹാഷ്മി താജ് ഇബ്രാഹിം, ജമാലുദ്ദീൻ, അച്ചടി മാധ്യമ വിഭാഗത്തില്‍ ഐസക് പട്ടാണി പ്പറമ്പില്‍, ഓണ്‍ ലൈന്‍ മാധ്യമ വിഭാഗ ത്തിൽ നിസാര്‍ സെയ്ത്, റേഡിയോ വിഭാഗത്തില്‍ മിനി പത്മ എന്നിവർക്കും മാധ്യമശ്രീ പുരസ്കാരങ്ങളും സൈനുല്‍ ആബിദീന് ഹരിതാക്ഷര പുരസ്‌കാരവും സമ്മാനിക്കും.

മാധ്യമ, കലാ സാഹിത്യ മേഖലകളിൽ നടത്തുന്ന സജീവ ഇടപെടലുകൾക്കാണ് ഗ്രീൻ വോയ്‌സ് പുരസ്കാരങ്ങൾ നൽകി വരുന്നത്. അബുദാബിയില്‍ സംഘടിപ്പിക്കുന്ന സ്നേഹ പുരം പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂട്ടായ്മകൾ ശക്തമാവുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെ : അനൂപ് കീച്ചേരി

December 19th, 2022

logo-peruma-payyyoli-ePathram
ദുബായ് : കൂട്ടായ്മകൾ ശക്തമാവുന്നത് കൂട്ടായ പ്രവർത്തനങ്ങളിലൂടെ എന്ന് മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി. ഏതൊരു കൂട്ടായ്‌മയും നില നിൽക്കാനും സജീവമായ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനും നല്ല കാഴ്ചപ്പാടുള്ള നേതൃത്വം അനിവാര്യം എന്നും സാമൂഹിക നന്മ, ജീവ കാരുണ്യ പ്രവർത്തങ്ങൾ, ഒപ്പം അംഗങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കൂട്ടായ്മകൾ നില നിൽക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുമ പയ്യോളി യു. എ. ഇ. കമ്മറ്റി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അനൂപ് കീച്ചേരി.

peruma-payyoli-motivation-class-by-anoop-keechery-ePathram

ചടങ്ങിൽ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ്, ഇസ്മായിൽ മേലടി, എ. കെ. അബ്ദുറഹ്മാൻ, അസീസ് സുൽത്താൻ, ബിജു പണ്ടാര പറമ്പിൽ, കരീം വടക്കയിൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, സതീഷ് പള്ളിക്കര, ഷാമിൽ മൊയ്തീൻ, സത്യൻ പള്ളിക്കര, ജ്യോതിഷ് ഇരിങ്ങൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍

December 16th, 2022

wizz-air-budget-airlines-ePathram
അബുദാബി : സൗദി അറേബ്യയിലെ പുണ്യ നഗരമായ മദീനയിലേക്ക് വിസ്‌ എയർലൈൻ 179 ദിർഹം നിരക്കിൽ അബുദാബിയിൽ നിന്നും പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. 2023 ഫെബ്രുവരിയിലാണ് സർവ്വീസ് തുടക്കമാവുക എന്ന് വിസ്‌ എയർ ലൈൻ വൃത്തങ്ങൾ അറിയിച്ചു.

വിസ്‌ എയർ വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി വൺവേ ടിക്കറ്റുകൾ 179 ദിർഹം നിരക്കിൽ ലഭ്യമാണ്. ദമ്മാമിനു ശേഷം സൗദി അറേബ്യ യിലേക്കുള്ള വിസ് എയറിന്‍റെ രണ്ടാമത് ഡെസ്റ്റിനേഷനാണ് മദീന.

Wizz Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണം

December 15th, 2022

uae-visit-and-tourist-visa-new-law-for-extensions-ePathram
അബുദാബി : യു. എ. ഇ. യില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കുവാന്‍ രാജ്യം വിടണം എന്ന നിയമം നിലവില്‍ വന്നു. അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് ഈ നിയമ ഭേദ ഗതി യുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ഇതോടെ വിസിറ്റ് വിസ പുതുക്കുവാന്‍, അല്ലെങ്കില്‍ മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറണം എങ്കിലും രാജ്യം വിട്ട് പുറത്തു പോയി എക്സ്റ്റിറ്റ് സ്റ്റാമ്പ് ചെയ്യേണ്ടി വരും എന്നു ഏജന്‍സികള്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത്  ഉള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ വച്ചു തന്നെ വിസ മാറാം (ചേഞ്ച് സ്റ്റാറ്റസ്) എന്ന നിയമമാണ് ഒഴിവാക്കി യിരിക്കുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രാജ്യം വിടാതെ തന്നെ വിസ മാറുന്നതിനായി അനുവാദം നല്‍കിയിരുന്നു. ആ നിയമമാണ് ഇപ്പോള്‍ മാറ്റിയത്.

സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ വിമാന മാര്‍ഗ്ഗം അല്ലെങ്കില്‍ റോഡു മാര്‍ഗ്ഗം രാജ്യത്തിന് പുറത്തു പോയി എക്‌സിറ്റ് അടിച്ച് പുതിയ വിസയില്‍ തിരികെ വരണം എന്നതാണ് ഇതിന്‍റെ രീതി.

Travel Requirements for the UAE

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിന ആഘോഷം : ഖത്തറിൽ പൊതു അവധി
Next »Next Page » മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍ »



  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine