ദുബായ് : ഗള്‍ഫ് പ്രവാസി കളായ യാത്രക്കാരെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യക്കെതിരെ മുഴുവന്‍ പ്രവാസി സംഘടന കളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്താന്‍ ദുബായില്‍ ചേര്‍ന്ന വിവിധ സംഘടന ഭാരവാഹി കളുടെ യോഗം തീരുമാനിച്ചു.
അനിഷ്ട സംഭവ ങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര മന്ത്രി അജിത് സിംഗ് രാജി വെക്കുക. യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസി കള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിന് എതിരെ നടപടി എടുക്കുക. യാത്രക്കാര്‍ക്ക് എതിരെ സ്വീകരിച്ച കള്ള ക്കേസുകള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാതെ നേര്‍വഴിക്കു നയിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം വിലയിരുത്തി.
ദുരിതം പേറേണ്ടി വന്ന യാത്രക്കാര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കുകയും പ്രവാസി കളുടെ യാത്രാ പ്രശ്നം അധികാരി കളുടെ ശ്രദ്ധ യില്‍ കൊണ്ടു വരാന്‍ ജനാധിപത്യ രീതി യില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡോ.പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. ആര്‍. മായിന്‍, സി. എം. എ. ചേരൂര്‍, റഫീക്ക് മേമുണ്ട, ഇസ്മയില്‍ പുനത്തില്‍, സലിം നൂര്‍ ഒരുമനയൂര്‍, മുഹമ്മദലി വളാഞ്ചേരി, സി. എച്. അബൂബക്കര്‍, എം. അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.
പുന്നക്കന്‍ മുഹമ്മദാലി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. കെ. എം. സി. സി യു. എ. ഇ. കമ്മറ്റി, ഒ. ഐ. സി. സി. യു. എ. ഇ. കമ്മറ്റി, യൂത്ത് ഇന്ത്യ, സുന്നി സെന്റര്‍ ദുബായ്, തനിമ ദുബായ്, ചിരന്തന ദുബായ്, പാനൂര്‍ എന്‍. ആര്‍. ഐ., സ്വരുമ ദുബായ്, ദുബായ് പ്രിയ ദര്‍ശിനി, രിസാല സ്റ്റഡി സര്‍ക്കിള്‍, ദുബായ് പ്രവാസി പൈതൃക കൂട്ടം, വടകര എന്‍. ആര്‍. ഐ ദുബായ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ യു. എ. ഇ കമ്മിറ്റി തുടങ്ങിയ സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.