പൊതു മാപ്പില്‍ 61 821 പേര്‍ക്ക് ഔട്ട്‌ പാസ് നല്‍കി

February 6th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : രണ്ടു മാസം മുമ്പ് യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഫെബ്രുവരി 4 ന് അവസാനിച്ച തോടെ 61 821 പേര്‍ ഔട്ട്‌ പസ്സിനായി അപേക്ഷിച്ചതില്‍ 38,505 പേര്‍ രാജ്യം വിട്ടതായും ബാക്കി യുള്ളവര്‍ രണ്ടാഴ്ചക്കകം രാജ്യം വിടുമെന്നും താമസ കുടിയേറ്റ വിഭാഗം മേജര്‍ ജനറല്‍ നാസ്സര്‍ അല്‍ അവാദി മെന്‌ഹാലി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഈ പൊതു മാപ്പിന്റെ ആനുകൂല്യം പ്രയോജന പ്പെടുത്താതെ അനധികൃത മായി രാജ്യത്ത് തങ്ങുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും പൊതു മാപ്പ് അവസാനിച്ചതിനു ശേഷം രണ്ടു ദിവസ ങ്ങളിലായി നടത്തിയ പരിശോധന യില്‍ ആയിര ത്തോളം പേരെ അറസ്റ്റ് ചെയ്ത തായും വരും ദിവസ ങ്ങളില്‍ ശക്തമായ പരിശോധന തുടരും എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിയെസ്കൊ ദുബായ് ചാപ്റ്റര്‍ രൂപീകരിച്ചു

February 6th, 2013

ദുബായ് : കോഴിക്കോടു ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന യായ ‘സിയെസ്കൊ’ യുടെ ദുബായ് ചാപ്റ്ററില്‍ ജനറല്‍ സെക്രട്ടറി റംസി ഇസ്മയി ലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ – എസ്. എം. അബുബക്കര്‍, വൈസ് പ്രസിഡണ്ട്‌ – പി. ടി. നൌഷാദ്, സെക്രട്ടറി – വി. പി. റഷീദ്, ജോയിന്റ് സെക്രട്ടറിമാര്‍ -പി. ടി. ഇഖ്‌ബാല്‍, ഷാനവാസ്‌ കണ്ണഞ്ചേരി, ട്രഷറര്‍ – നിസ്താര്‍, കോര്‍ഡിനേറ്റര്‍ – കെ. വി. ഹാഷിം.

വിശദ വിവരങ്ങള്‍ക്കു വിളിക്കുക : ഷാനവാസ് കണ്ണഞ്ചേരി 050 78 42 286

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘കെ. എം. സി. സി. ഫെസ്റ്റ്’ തുടര്‍ കായിക മല്‍സരങ്ങള്‍ വ്യാഴാഴ്ച രാത്രി റൗദ സ്റ്റേഡിയത്തില്‍

February 6th, 2013

kmcc-fest-logo-ePathram
അബുദാബി : കെ. എം. സി. സി. ഫെസ്റ്റ് 2013 ഫുട് ബോള്‍ മത്സര ത്തിന്റെ ഫൈനല്‍ ഫെബ്രുവരി 7 വ്യാഴം രാത്രി പത്തു മണിക്ക് അബുദാബി റൗദ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും.

തുടര്‍ന്ന് കബഡി, ബോള്‍ പിക്കിംഗ്, ചാക്ക് റൈസ്‌, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം തുടങ്ങിയ മല്‍സര ങ്ങളും നടക്കും. രാത്രി പത്തു മണി മുതല്‍ ഒരു മണി വരെ നീണ്ടു നില്‍ക്കുന്ന മത്സര ത്തില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരോടും കെ എം സി സി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ അനുസ്മരണം

February 6th, 2013

mugal-gafoor-ePathram
അബുദാബി : അബുദാബി യിലെ സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖ നായിരുന്ന മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 8 വെള്ളിയാഴ്ച അനുസ്മരണ സമ്മേളനം സംഘടി പ്പിക്കുന്നു.

യുവ കലാ സാഹിതി,  ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനം അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കും .

മുഗള്‍ ഗഫൂറിന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി ഒരുങ്ങുന്ന വിവിധ പ്രവര്‍ത്തന ങ്ങളെ കുറിച്ചുള്ള രൂപരേഖ ചടങ്ങില്‍ അവതരിപ്പിക്കും. യു. എ. ഇ. യിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന സാംസ്കാരിക വേദി അഴീക്കോട് അനുസ്മരണം നടത്തി

February 5th, 2013

chiranthana-remembering-azheekkodu-ePathram
ദുബായ് : പാവപ്പെട്ട വരുടെയും നീതിക്ക് വേണ്ടി പോരുതുന്ന വരുടെയും നിലക്കാത്ത സാഗര ഗര്‌ജ്ജനമാണു പ്രൊ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗം മൂലം കേരള ത്തിനു നഷ്ടമായത്. അതു കൊണ്ടു തന്നെ പല മുഖ്യധാരാ പ്രശ്നങ്ങളും സമൂഹ ത്തിനു മുന്നില്‍ എത്തിയില്ല എന്ന് ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

അബ്ദുള്ളകുട്ടി ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

നാട്ടില്‍ നിന്നും എത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ എ . കെ. വി. ഹമീദ്, സി. പി. ജലീല്‍, ഫിലിപ്പ്, ജിജോ ജേകബ്, എ. കെ. ജനാര്‍ദ്ദനന്‍, കെ. വി. ഫൈസല്‍, എസ്. കെ. പി. ഷംസുദ്ദീന്‍, സി. പി. മുസ്തഫ, സലാം കോഴിക്കോട്, നാസര്‍ പരദേശി, സി. വി. ശിഹാബുദ്ദീന്‍ എഴോം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച
Next »Next Page » മുഗള്‍ ഗഫൂര്‍ അനുസ്മരണം »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine