അബുദാബി : ഈ വര്‍ഷം ജനുവരി യില്‍ സംപ്രേഷണം ആരംഭിച്ച ദര്‍ശന ചാനല്‍ മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി യു. എ. ഇ. യില്‍ നിന്നും വിവിധ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു.
പ്രവാസി കളുടെ പ്രശ്നങ്ങള്‍ മുന്‍ നിറുത്തി ‘ഗള്‍ഫ് വോയ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടോക് ഷോ, യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ ജൂണ്‍ അവസാന വാരം മുതല്‍ ചിത്രീകരണം ആരംഭിക്കും.
ദര്‍ശന ചാനല്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ ‘പ്രവാസികളും വിമാന യാത്രാ ദുരിതങ്ങളും’ എന്ന വിഷയ ത്തില്‍ ഷാര്‍ജ യില്‍ സംഘടിപ്പിക്കുന്ന ആദ്യ ടോക് ഷോ യില്‍ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ (ദര്‍ശന എം. ഡി.), സിദ്ധീഖ് ഫൈസി വാളക്കുളം (ദര്‍ശന ചീഫ് എക്സി. ഡയറക്ടര്‍), ഷിഹാസ് സുല്‍ത്താന്‍, അഹമ്മദ് സുലൈമാന്‍ ഹാജി (ദര്‍ശന ഡയറക്ടര്‍മാര്‍), വൈ. എ. റഹീം (പ്രസി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), അഹമ്മദ് ഖാന്‍ (പ്രസി. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍), കരീം വെങ്കിടങ്ങ് (ജന. സെക്ര. എയിം), സഹദ് പുറക്കാട് (ജന. സെക്ര. ഷാര്‍ജ കെ. എം. സി. സി.), ബഷീര്‍ തിക്കോടി എന്നിവരും വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
ഗള്‍ഫ് ജീവിതത്തിന്റെ വേറിട്ട കാഴ്ചകള്‍ അവതരിപ്പിക്കുന്ന ‘അറേബ്യന്‍ ഫ്രെയിംസ്’ എന്ന പ്രോഗ്രാമും മണലാരണ്യത്തിലെ കാണാ കാഴ്ചകള്‍ അനാവൃതമാക്കുന്ന ‘ദേശാന്തരങ്ങളിലൂടെ’ എന്ന യാത്രാ വിവരണവും, വിവിധ പ്രവര്‍ത്തന ങ്ങളിലൂടെ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ പ്രമുഖ വ്യക്തിത്വ ങ്ങളെ കുറിച്ചുള്ള ‘ഹീറോസ് ഓഫ് സക്സസ്’ എന്ന പരമ്പരയും അടക്കം മൂന്നു പ്രോഗ്രാമുകള്‍ ദര്‍ശന ടി വി ക്ക് വേണ്ടി സിയാന്‍ വിഷ്വല്‍ മീഡിയ യുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ ചിത്രീകരണം പുരോഗമിക്കുന്നു എന്ന് പ്രോഗ്രാം ഡയരക്ടര്‍ ആഗിന്‍ കീപ്പുറം അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 055 529 33 67 – eMail : ciyan.vm@gmail.com