നോര്‍ത്ത് മലബാര്‍ കോളിംഗ് : സംഘാടക സമിതി രൂപീകരിച്ചു

May 8th, 2012

wake-sponsor-ship-for-north-malabar-calling-ePathram
ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസ്സി കൂട്ടായ്മ വെയ്ക്ക്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവര്‍ സംയുക്തമായി ദുബായ് ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചു ജൂണ്‍ 8, 9 തീയതി കളില്‍ ‘നോര്‍ത്ത് മലബാര്‍ കോളിംഗ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വ്യാവസായിക പ്രദര്‍ശന ത്തിന്റെയും അനുബന്ധ സെമിനാറിന്റെയും വിജയ ത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ വെയ്ക്ക് പ്രസിഡന്റ് കൂടിയായ അബ്ദുല്‍ കാദര്‍ പനക്കാട്. വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ്‌, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹികളായ സി. ജയചന്ദ്രന്‍, സി. വി. ദീപക് എന്നിവര്‍ സംഘാടക സമിതി യുടെ വൈസ് ചെയര്‍മാന്മാര്‍ ആണ്. അബ്ദുള്ള സുബൈര്‍, കെ. പി. ശ്രീധരന്‍, പി. എ. ഇബ്രാഹിം ഹാജി, ബാലന്‍ നായര്‍ പറായി, കുഞ്ഞിരാമന്‍ നായര്‍, അജിത്‌ തയ്യില്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.

അഡ്വക്കെറ്റ് ടി. കെ. ഹാഷിക്ക്, മസൂദ് കെ. പി., നൂറുദ്ദീന്‍ കെ. പി. എന്നിവര്‍ മറ്റു ഉപ സമിതി കണ്‍വീനര്‍മാരാണ്. മാധ്യമ വിഭാഗം : രമേശ്‌ പയ്യന്നൂര്‍, കെ. എം. അബ്ബാസ്, ഇ .ടി. പ്രകാശ്‌, ടി. പി. ഗംഗാധരന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തിലുള്ള സമിതിയാണ്.

പരിപാടി യുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന, കണ്ണൂരിന്റെ സമഗ്ര വികസന ത്തെയും വ്യാവസായിക മുന്നേറ്റ ത്തെയും പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പിന്റെ എഡിറ്റോറിയല്‍ ചീഫ് ആയി കെ. എം. അബ്ബാസ്‌ പ്രവര്‍ത്തിക്കും.

പരിപാടി യുടെ മുഖ്യ പ്രായോജകരായ അല്‍ഫ വണ്‍ ഗ്രുപ്പ് ബില്‍ഡറസ് ചെയര്‍മാന്‍പി. കെ. ലുത്ഫുദീന്‍, അഗ്രൂനമി പ്രോജക്റ്റ് & കാദരി ഗ്രുപ്പ് ചെയര്‍മാന്‍ നജീബ് കാദരി എന്നിവര്‍ സ്പോണ്സര്‍ ഷിപ്പിനുള്ള സമ്മത പത്രം സംഘാടക സമിതിക്ക് കൈമാറി.

കേരള ത്തില്‍ നിന്നും മന്ത്രിമാര്‍, മറ്റു വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി ഒരു വന്‍ വിജയമാക്കാന്‍ സജീവമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.


– വാര്‍ത്ത അയച്ചു തന്നത് പ്രകാശന്‍ കടന്നപ്പള്ളി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ ദുരന്തങ്ങള്‍ അനിവാര്യം ആയിരിക്കുന്നു : പ്രൊഫ. വി. മധുസൂദനന്‍ നായര്‍

May 8th, 2012

naranthu-bhranthan-25th-year-at-abudhabi-ePathram
അബുദാബി : അനിവാര്യമായ ഏതെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴേ മനുഷ്യന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുള്ളൂ. ഒരു മുല്ലപ്പെരിയാര്‍ പൊട്ടുമ്പോഴേ ദുരന്ത സംരക്ഷണത്തെ ക്കുറിച്ച് നാം ബോധവാന്മാരാകൂ. ഈ ഒരവസ്ഥയ്ക്കു വേണ്ടി കാത്തു നില്‍ക്കാതെ മനുഷ്യന്‍ സ്വയം പരിവര്‍ത്തന പ്പെടണം എന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.

നാറാണത്തു ഭ്രാന്തന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യില്‍ ശക്തി സംഘടിപ്പിച്ച കാവ്യ പ്രണാമ ത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ഏറെ തപം ചെയ്ത് നിരവധി നല്ല കവിത കള്‍ താന്‍ എഴുതിയിട്ടുണ്ട് എങ്കിലും നാറാണത്തു ഭ്രാന്തന്‍ തന്റെ സ്വപ്ന സൃഷ്ടിയാണ്. ഇത് മറ്റൊന്നിന്റെയും അനുകരണമല്ല. മറ്റൊന്നിനെ അനുകരിക്കുന്ന സ്വഭാവവും തനിക്കില്ല. തന്നെ സംബന്ധിച്ചിട ത്തോളം കവിത ഒരു തൊഴിലോ ഒരു ഉപ ജീവന മാര്‍ഗമോ അല്ല. തന്റേതായ ആത്മാവിഷ്‌കാരമാണ്. അതെനിക്കെന്റെ ആത്മഭാഗവും സ്വകാര്യവും കൂടിയാണ്. സ്ഥല കാലങ്ങളോടുള്ള തന്റെ സംവാദവു മാണ് കവിത. സഹജമായൊരു കര്‍മം സഫലമായി ചെയ്യുന്നു എന്നതാണത്. ഒരുപാടു ജനങ്ങളുടെ ഒച്ചകളും ഒരുപാട് ദേശ ങ്ങളുടെ അടയാള ങ്ങളും ഒരുപാട് കാല ങ്ങളിലൂടെ മനുഷ്യന്‍ നടന്നു വന്ന വഴികളും നാറാണത്തു ഭ്രാന്തന്റെ വരികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കവിത എഴുതി ക്കഴിഞ്ഞ പ്പോഴാണ് മനസ്സിലായത് എന്ന് നാറാണത്തു ഭ്രാന്തന്‍ എഴുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കവി വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ യിലെ ചില പദങ്ങള്‍ക്ക് പകരം വെക്കാന്‍ മലയാള ത്തില്‍ പദങ്ങളില്ല എന്നു പറയുമ്പോള്‍ മലയാള ത്തിലെ ഒരു പാടു പദങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും മറ്റിതര ഭാഷകളിലും പദങ്ങളില്ല എന്ന പ്രത്യേകത നാമും തിരിച്ചറിയണം.

ഇംഗ്ലീഷ് ഭാഷയില്‍ 12 താള ത്തില്‍ മാത്രമേ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ മലയാള ത്തില്‍ 14 കോടി 37 ലക്ഷത്തില്‍ അധികം താള ത്തില്‍ കവിത രചിക്കാന്‍ കഴിയുമെന്നും മലയാള ത്തിന്റെ പദ ശേഷി ഇംഗ്ലീഷിന്റെ പദ ശേഷി യേക്കാള്‍ എത്രയോ മുന്നിലാണ് എന്നും കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാരം : സൃഷ്ടികള്‍ ക്ഷണിച്ചു

May 7th, 2012

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറ ത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസി എഴുത്തു കാര്‍ക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

പതിനായിരും രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

താത്പര്യമുള്ള പ്രവാസി എഴുത്തുകാര്‍ തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകള്‍ മെയ് 31 നു മുമ്പ് സുനില്‍ പാറപ്പുറത്ത്, ചെയര്‍മാന്‍, പാറപ്പുറത്ത് ഫൗണ്ടേഷന്‍, പി. ബി. നമ്പര്‍ : 48570, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ, parappurathfoundation at gmail dot com എന്ന ഇ മെയിലിലോ അയക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളാ സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതി കണ്ടെത്തുന്ന പുരസ്‌കാര ജേതാവിനെ ജൂണ്‍ അവസാന വാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും. വിശദ വിവരങ്ങള്‍ക്ക് : റോജിന്‍ പൈനുംമൂട് 055 – 39 11 800

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വിസ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു

May 6th, 2012

swiss-award-hand-over-to-ma-yousuf-ali-ePathram
അബുദാബി : പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ എം. എ. യൂസഫലിക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന്റെ ബഹുമതി സമ്മാനിച്ചു. അബുദാബി ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ സ്വിറ്റ്‌സര്‍ലന്‍ഡ് സ്ഥാനപതി വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ടാണ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചത്.

ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്‌സര്‍ലന്‍ഡിലെ വാണിജ്യ മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കും ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള സൗഹൃദം പരിപോഷിപ്പിക്കുന്നതിന് യൂസഫലി വഹിക്കുന്ന പരിശ്രമ ങ്ങള്‍ക്കുള്ള അംഗീകാരവു മായാണ് ഈ ബഹുമതി.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു. എ. ഇ. ധനകാര്യസഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍, ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് വിമാനം പറത്തിയ ഡോ. ബര്‍ട്രാണ്ട് പിക്കാര്‍ഡ്, സ്വിസ് ബിസിനസ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും അല്‍ സുവൈദി കമ്പനി യുടെ എം. ഡി.യുമായ മുഹമ്മദ് അല്‍ സുവൈദി എന്നിവ രോടൊപ്പമാണ് യൂസഫലി അവാര്‍ഡ് സ്വീകരിച്ചത്.

പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്പന ചെയ്ത ശില്പവും ബഹുമതി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംസ്‌കാരിക കേരളത്തിന് അപമാനം

May 6th, 2012

tp-chandra-shekharan-ePathram
ദുബായ് : റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ്‌ ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊല പ്പെടുത്തിയ നടപടി സാംസ്‌കാരിക കേരള ത്തിന് അപമാനമാണ് എന്നും എതിര്‍ രാഷ്ട്രീയ ചേരി കളെ വൈരാഗ്യ ബുദ്ധിയോടെ കാണുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയ നിലപാടിന് എതിരെ കേരള സമൂഹം ഒന്നിക്കണം എന്നും ഈ രാഷ്ട്രീയ ഗൂഡാലോചന പുറത്തു കൊണ്ട് വരണം എന്നും ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ യു. എ. ഇ. കമ്മിറ്റി (സോഷ്യലിസ്റ്റ് ജനത) ആവശ്യപ്പെട്ടു.

ഭാരവാഹികളായ പി. ജി. രാജേന്ദ്രന്‍, രാജന്‍ കൊളാവിപ്പാലം, സി. എച്ച്. അബൂബക്കര്‍, സുനില്‍ മയ്യന്നൂര്‍, സദാശിവന്‍ എന്നിവര്‍ അനുശോചിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും : ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി
Next »Next Page » സ്വിസ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine