വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും

July 8th, 2012

sahrudaya-awards-epathram
ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്‌കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.

എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്‌കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന്‍ പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്‌ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്‌കാരം) എന്നിവരെയാണ് ആദരിക്കുന്നത്.

ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന്‍ മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.

നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്‍കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍

July 6th, 2012

st-stephens-church-abudhabi-educational-ePathram
അബുദാബി : വയനാട് ജില്ലയിലെ നിര്‍ദ്ധനരായ 50 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പഠന ചെലവിലേക്കായി പതിനായിരം രൂപ വീതം ഈ വര്‍ഷം അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വകയായി വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നു.

ജൂലായ് 8 ഞായറാഴ്‌ച 3 മണി മുതല്‍ വയനാട് ജില്ലയില്‍ മീനങ്ങാടി ബി. എഡ്. കോളേജില്‍ നടക്കുന്ന വിതരണ മേളയില്‍ കണ്ടനാട് ഭദ്രാസന ത്തിന്റെയും അബുദാബി, ദുബായ്, ഫുജൈറ ഇടവക കളുടെയും മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ ഈവാനി യോസ്, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം. പി. മാര്‍, എം. എല്‍. എ. മാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഭയിലെ ഇതര പുരോഹിതര്‍ എന്നിവര്‍ അതിഥികള്‍ ആയിരിക്കും.

വിദ്യാഭ്യാസ സഹായ പദ്ധതി യുടെ വിശദാംശങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ റവ. ഫാ. ജോണ്‍ മാത്യു, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, ബേസില്‍ വര്‍ഗീസ്, പി. സി. പോള്‍ എന്നിവര്‍ പങ്കെടുത്തു.

ഇടവക എല്ലാ വര്‍ഷവും നിരവധി രോഗികള്‍ക്കും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കും കേരളമൊട്ടാകെ സാമ്പത്തിക സഹായം നല്കിവരുന്നു. പാവപ്പെട്ട പതിനഞ്ച് പെണ്‍കുട്ടികളുടെ വിവാഹ ധന സഹായം, ഭവനരഹിതര്‍ക്ക് വീടു വെച്ച് നല്കല്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പ്രോജക്ടുകളാണ്.

ഇടവക വികാരി റവ. ഫാ. വര്‍ഗീസ് അറയ്ക്കല്‍, റവ. ഫാ. ജോണ്‍ മാത്യു, വൈസ് പ്രസി. തോമസ് സി. തോമസ്, സെക്രട്ടറി ബെന്നി പൗലോസ്, ട്രസ്റ്റി റെജി മാത്യു, കുടുംബ യൂണിറ്റു കളുടെ കണ്‍വീനര്‍ ബേസില്‍ വര്‍ഗീസ്, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, പി. സി. പോള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബ യൂണിറ്റു കളുടേയും യൂത്ത് അസോസിയേഷന്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വിവിധ പദ്ധതി കള്‍ക്ക് നേതൃത്വം നല്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌നേഹ ത്തിന്റെ മധുരം പുരട്ടി മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുക : കാനേഷ് പൂനൂര്‍

July 4th, 2012

mes-ponnani-alumni-mespo-logo-ePathram അബുദാബി : മാതൃ-ശിശു ബന്ധങ്ങള്‍ പോലും വാണിജ്യ വത്കരിച്ചു കൊണ്ടി രിക്കുന്ന ആധുനിക കാലത്ത് മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സ്‌നേഹ ത്തിന്റെ മധുരം പുരട്ടണം എന്ന് പ്രശസ്ത കോളമിസ്റ്റും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ അഭിപ്രായപ്പെട്ടു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനി – മെസ്‌പോ അബുദാബി – യുടെ കൂട്ടായ്മയും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മെസ്‌പോ, എം. ഇ. എസ്. കോളേജിലെ നിര്‍ധനരായ ഇരുപത്തിയഞ്ചു വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രൊഫസര്‍ മൊയ്തീന്‍ കുട്ടി മെമ്മോറിയല്‍ എവര്‍ ലോംഗ് സ്‌കോളര്‍ ഷിപ്പ് വിതരണ ഉദ്ഘാടനം ആഗസ്തില്‍ എം. ഇ. എസ്. കോളേജില്‍ വെച്ച് നടത്തും.

മെസ്‌പോ അബുദാബി യുടെ സ്ഥാപക – ഉപദേശക അംഗവും സാമൂഹിക പ്രവര്‍ത്തകനു മായിരുന്ന നൂര്‍ മുഹമ്മദ് ചെകന്നൂരിന്റെ ആകസ്മിക നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കണ്‍വീനര്‍ നൗഷാദ് യൂസഫ്, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇസ്മായില്‍ പൊന്നാനി, അഷറഫ് ലിവ, കുഞ്ഞു മുഹമ്മദ് വാകയില്‍, ജംഷിദ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. മെസ്‌പോ കമ്മിറ്റി യില്‍ നിന്ന് അബുദാബി മലയാളി സമാജ ത്തിന്റെയും കേരളാ സോഷ്യല്‍ സെന്ററിന്റെയും ഭരണ സമിതി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മേലേതില്‍ അബൂബക്കര്‍, പ്രകാശ് പല്ലിക്കാട്ടില്‍ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു.

സിനിമാറ്റിക് ഡാന്‍സും ഗാന സന്ധ്യയും അടക്കം വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ സ്വാഗതവും സെക്രട്ടറി ജമാല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈ വര്‍ഷത്തെ ഉംറ യാത്ര പരിസമാപ്തിയിലേക്ക്

July 4th, 2012

umrah-trip-2012-ePathram ദുബായ്‌ : ഈ വര്‍ഷം യു. എ. ഇ. യില്‍ നിന്ന് ഉംറ യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2012 ജൂലൈ 15 ആണെന്ന് അല്‍ യര്‍മൂക്ക് ഹജ്ജ്‌ – ഉംറ സര്‍വ്വീസില്‍ നിന്നും അറിയിച്ചു.

വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനുള്ള 2012 ലെ അവസരം ഈ റമളാനോട്‌ കൂടി അവസാനിക്കുകയാണ്. ജനുവരിയില്‍ ആണ് ഈ വര്‍ഷത്തെ ഉംറ സര്‍വീസുകള്‍ ആരംഭിച്ചത്. റമളാനില്‍ ഉംറ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും. റമളാന്‍ അവസാന ഘട്ടത്തില്‍ 25 ലക്ഷ ത്തോളം ജനങ്ങള്‍ ഇരു ഹറമുകളിലും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്ക പ്പെടും. റമളാനിന് ശേഷം 2013 ജനുവരി ( റബീഉല്‍ അവ്വല്‍ ) യിലാണ് അടുത്ത വര്‍ഷ ത്തെ ഉംറക്ക് ഇനി അവസരം ലഭിക്കുക.


-അയച്ചു തന്നത് : റഫീഖ്‌ എറിയാട്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം പുതിയ കമ്മിറ്റി
Next »Next Page » സ്‌നേഹ ത്തിന്റെ മധുരം പുരട്ടി മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുക : കാനേഷ് പൂനൂര്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine