ഷാര്‍ജ : ദൈനം ദിന ജീവിത ത്തില്‍ വ്യക്തികള്‍ നേരിടുന്ന സമ്മര്‍ദ്ദ ങ്ങളെ അഭിമുഖീ കരിക്കാന്‍ മനോ നിയന്ത്രണ മാര്‍ഗ്ഗങ്ങളും ക്രിയാത്മക കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിച്ച് വിജയകര മായ വ്യക്തിത്വം ആര്‍ജ്ജിക്കാന്‍ പ്രാപ്തമാക്കുന്ന, ഭാരതീയ പ്രായോഗിക രീതികളും പാശ്ചാത്യ സൈദ്ധാന്തിക വശങ്ങളും സമന്വയിപ്പിച്ച് രൂപം നല്‍കിയ ആല്‍ഫ മൈന്‍ഡ് സക്‌സസ് മെമ്മറി ട്രെയിനിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 13 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 11 മണിവരെ ഷാര്‍ജയിലെ നജഫ് എക്‌സ്‌പര്‍ട്ട് ഹാളി ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്ലാസ്സില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : മജീഷ്യന്‍ നാസര്‍ റഹിമാന്‍ 050 577 12 54.