അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ വക്കം ജയലാല്‍ പ്രവാസി തിയ്യറ്റേഴ്സിന്‍റെ ബാനറില്‍ ഒരുക്കുന്ന ‘നക്ഷത്ര സ്വപ്നം ‘ എന്ന പുതിയ നാടക ത്തിന് അബുദാബി യില്‍ തുടക്കം കുറിച്ചു. കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, മലയാളീ സമാജം പ്രതിനിധി അമര്‍സിംഗ് വലപ്പാട്, നാടക സൌഹൃദം പ്രസിഡന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍, യുവ കലാ സാഹിതി പ്രതിനിധി പ്രേംലാല്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു.
കലാ സാംസ്കാരിക കൂട്ടായ്മകളുടെ പ്രതിനിധികള്‍ നക്ഷത്ര സ്വപ്നം ഉദ്ഘാടന വേദിയില്‍
തദവസര ത്തില്‍ പ്രമുഖ കലാ -സാംസ്കാരിക കൂട്ടായ്മകളായ നാടക സൌഹൃദം, കല അബുദാബി, യുവകലാസാഹിതി, ഫ്രണ്ട്സ് എ. ഡി. എം. എസ്, അനോര, എന്നിവരുടെ പ്രതിനിധി കള്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്മിതാ ബാബു അവതാരകയായിരുന്നു.
ഇരട്ടയം രാധാ കൃഷ്ണന്‍, വിനോദ് കരിക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു, മന്‍സൂര്‍, എ. കെ. എം. അലി, ദേവദാസ്, ഹരി അഭിനയ, സന്തോഷ്, പി. എം. കുട്ടി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.
യു. എ. ഇ. യിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച പ്രവാസി, ശ്രീഭൂവിലസ്ഥിര എന്നീ നാടക ങ്ങള്‍ക്ക് ശേഷം വക്കം ജയലാല്‍ ഒരുക്കുന്ന ‘നക്ഷത്ര സ്വപ്നം’ പ്രശസ്ത നാടക കൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര യുടെ രചനയാണ്. സംവിധാനം : വക്കം ഷക്കീര്‍. മെയ് നാലിന് ‘നക്ഷത്ര സ്വപ്നം’ കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.