അബുദാബി: മാധ്യമ ങ്ങള്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അത് സത്യ ത്തിന്റെ പക്ഷം ആയിരിക്കണമെന്നും മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ സെബാസ്റ്റ്യന്‍ പോള്‍ അബുദാബി യില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ അബുദാബി – ഇമ – സംഘടി പ്പിച്ച മാധ്യമ സംവാദ ത്തില്‍ ‘മാധ്യമ ങ്ങളുടെ ധാര്‍മികത’ എന്ന വിഷയ ത്തില്‍ സംസാരിക്കുക യായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
ഇ – മെയില്‍ ചോര്‍ത്തല്‍ കേരള ത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ട വിഷയ മായിരുന്നു. പക്ഷേ, അതില്‍ നിന്ന് മറ്റ് മതസ്തരുടെ പേരുകള്‍ നീക്കം ചെയ്ത് വാര്‍ത്ത എഴുതിയത് മാധ്യമ ധാര്‍മികത യ്ക്ക് നിരക്കാത്ത തായിരുന്നു. അതേ സമയം, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന ചൊല്ല് മാധ്യമ ങ്ങളുടെ കാര്യങ്ങളില്‍ ചില സമയ ങ്ങളില്‍ നാം അംഗീകരിക്കേണ്ടി വരും. ലക്ഷ്യം നല്ലതാവുമ്പോള്‍ ചില തെറ്റായ മാര്‍ഗ ങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നു.
ബാലകൃഷ്ണ പിള്ള യുടെ സംഭാഷണം റെക്കോഡ് ചെയ്യണമെങ്കില്‍ അദ്ദേഹ ത്തിന്റെ സമ്മതം ആവശ്യമാണ്. ഏത് ടെലിഫോണ്‍ സംഭാഷണ ത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഒരാള്‍ സ്വന്തം മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും എന്ത് കാണുന്നു എന്നത് അയാളുടെ ധാര്‍മികതയുടെ പ്രശ്‌നമാണ്.
ഗവര്‍ണറുടെ കിടപ്പു മുറിയിലും ഒളിക്യാമറ യുമായി കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തു ന്നത് അധാര്‍മിക മാണെങ്കിലും ഗവര്‍ണര്‍ ഉത്തര വാദിത്വമുള്ള ഒരു ഭരണാധി കാരിയാണ്. അയാള്‍ അധാര്‍മികമായി പ്രവര്‍ത്തി ക്കുമ്പോള്‍ അതിനെ വെളിച്ചത്ത് കൊണ്ടു വരേണ്ടത് മാധ്യമ പ്രവര്‍ത്തകരുടെ ഉത്തര വാദിത്വമാണ്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വലിയ ഉത്തരവാദിത്വ ങ്ങള്‍ ഇപ്പോഴുണ്ട്.
കോടാനു കോടികളുടെ അഴിമതിയും വന്‍ വെട്ടിപ്പുകളും നടക്കുമ്പോള്‍ മാധ്യമ ങ്ങളെയും കോടതി കളെയുമാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ആരോഗ്യ കരമായ മത്സരം ഉണ്ടാവുകയും നല്ല പരിപാടി കള്‍ ഉണ്ടാവു കയും ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
മാധ്യമ സംവാദ ത്തില്‍ സദസ്സില്‍ നിന്നുയര്‍ന്ന നിരവധി ചോദ്യ ങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ പോള്‍ മറുപടി പറഞ്ഞു. അബുദാബി യിലെ രജിസ്‌ട്രേഡ് സംഘടന കളുടെയും സാംസ്‌കാരിക സംഘടന കളുടെയും പ്രാദേശിക കൂട്ടായ്മ കളുടെയും പ്രതിനിധി കളാണ് സംവാദത്തില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ) പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ മാമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, മലയാളി സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
ഇമ വൈസ് പ്രസിഡന്റ് ജലീല്‍ രാമന്തളി സെബാസ്റ്റ്യന്‍ പോളിന് ബൊക്കെ നല്‍കി. ജോയിന്റ്റ് സെക്രട്ടറി താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം സംവാദ ത്തിന്റെ മോഡറേറ്ററായി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതവും ഇമ പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.