പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

January 10th, 2014

doctor-shamseer-vayalil-receiving-pravasi-bharatheeya-samman-ePathram
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോക്ടർ വി. പി. ഷംസീറിന് ലഭിച്ചു. അബുദാബി ബുര്‍ജീല്‍, എൽ. എൽ. എച്ച്. എന്നീ ആശു പത്രി ഗ്രൂപ്പു കളുടെ ചെയര്‍മാനും കൊച്ചി ലേക് ഷോര്‍ ആശുപത്രി യുടെ വൈസ് ചെയര്‍മാനുമായ ഡോ. വി. പി. ഷംസീര്‍, പ്രമുഖ വ്യവസായി യും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായ എം. എ. യൂസഫലി യുടെ മരുമകനാണ്.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫില്‍ നിന്ന് മൂന്ന് പേര്‍ക്ക് ലഭി ച്ചിട്ടുണ്ട്. ശംസീറിനെ കൂടാതെ സൌദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിഹാബ് കൊട്ടുകാട്, ബഹ്റൈനിലെ വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവർ അടക്കം 14 പേരെ യാണ് അവാർഡി നായി ഇപ്രാ വശ്യം തെരഞ്ഞെടുത്തത്.

2010 – 2011 വർഷ ങ്ങളിൽ ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക്  എൽ. എൽ. എച്ച്. ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ 205 മരുന്നുകള്‍ക്ക് വില കുറച്ചു

January 2nd, 2014

uae-slash-price-of-medicine-ePathram
അബുദാബി : എല്ലാ വിഭാഗം ജന ങ്ങള്‍ക്കും പ്രാപ്തമായ വിലയില്‍ മരുന്നു കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ യു. എ. ഇ. യില്‍ 205 മരുന്നു കള്‍ക്ക് വില കുറച്ചു എന്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരുന്നുകളില്‍ 14 എണ്ണവും പ്രമേഹ രോഗവുമായി ബന്ധ പ്പെട്ടതാണ്.മറ്റ് വിദേശ രാജ്യ ങ്ങളുമായി മരുന്നു വിപണി യിലെ ഏറ്റക്കുറച്ചിലു കള്‍ വ്യക്ത മായി പഠിച്ച ശേഷ മാണ് ഈ തീരുമാനം.

മാരക രോഗ ങ്ങള്‍ക്കുള്ള മരുന്നുകള്‍ എളുപ്പം ലഭ്യമാക്കുക, രോഗികള്‍ ബുദ്ധി മുട്ടാതിരിക്കുക എന്നീ നാല് കാര്യ ങ്ങളാണ് വില കുറയ്ക്കാനുള്ള തീരുമാന ത്തിന് ആരോഗ്യ മന്ത്രാല യത്തെ സ്വാധീനിച്ചത്.

പ്രാദേശിക, അന്തര്‍ദേശീയ മരുന്നു കമ്പനി കളുമായും ആരോഗ്യ മന്ത്രാലയ വുമായും നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ്‌ വില കുറക്കാനുള്ള തീരുമാനം എടുത്തത് എന്നും ജനങ്ങ ളുടെ ആരോഗ്യ പരി രക്ഷാ മേഖല യില്‍ ആരോഗ്യ മന്ത്രാലയം കൈ ക്കൊള്ളുന്ന നില പാടുകള്‍ ഏറ്റവും മികച്ച തായിരിക്കും എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Photo courtesy : arabian business dot com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

December 21st, 2013

feeding-baby-ePathram
അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.

മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു

December 12th, 2013

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : കോറോണ വൈറസ് ബാധിച്ച ജോര്‍ദാനി യുവതി അബുദാബി യില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന വൈറസ് ആണ്. ഈ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 ശതമാനവും മരിച്ചതായാണ് കണക്ക്. സൗദി അറേബ്യ യില്‍ 2012 ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂണിവേഴ്സല്‍ ആശുപത്രി ദേശീയ ദിന ത്തില്‍ തുറന്നു കൊടുക്കും

November 28th, 2013

logo-universal-hospital-abudhabi-ePathram
അബുദാബി : ആതുര ശുശ്രൂഷ രംഗത്ത്‌ ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ യൂണി വേഴ്സല്‍ പ്രവര്‍ത്തന സജ്ജമായി.

യു. എ. ഇ. ദേശീയ ദിന മായ ഡിസംബര്‍ രണ്ടിന് സാംസ്കാരിക – യുവജന – സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.

സമൂഹ ത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ആശ്രയി ക്കാവുന്ന വിധമാണ് ആശുപത്രി രൂപ കല്‍പന ചെയ്തിരിക്കുന്നത്. 200 പേരെ കിടത്തി ചികില്‍സി ക്കാനുള്ള സൗകര്യ മാണ് ഇരുപത് നില യില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉള്ളത്. അമേരിക്ക യിലെയും ലണ്ടനിലെയും പ്രമുഖ ആശുപത്രി കളുമായി സഹകരിച്ച് വിദഗ്ധ ചികില്‍സാ സൗകര്യ ങ്ങളും ഒരുക്കു ന്നുണ്ട്.

നിയോനറ്റോളജി, ഓട്ടോണമിക് ന്യൂറോളജി, ഗൈനക്കോളജി, കാര്‍ഡി യോളജി, ഡയാലിസിസ്, ആക്സസ് ക്ളിനിക്ക് തുടങ്ങി പത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്ര ങ്ങള്‍ ആശുപത്രി യിലുണ്ട്.

ഡയാലിസിസ് സെന്‍ററില്‍ ഒരേ സമയം എട്ട് പേര്‍ക്ക് ഡയാലിസിസ് നടത്താനാകും. ഉന്നത നിലവാരമുള്ള ഐ. സി. യു,, സി. സി. യു. സൗകര്യ ങ്ങളും ഒരുക്കി യിട്ടുണ്ട്.

ഇവിടത്തെ റോബോട്ടിക് ഫാര്‍മസി മിഡിലീസ്റ്റില്‍ തന്നെ ആദ്യത്തേ താണ്. അണു ബാധ മൂലം രോഗി കള്‍ക്കുണ്ടാകുന്ന ബുദ്ധി മുട്ടുകള്‍ തടയുന്നതിനായി നൂറ് ശതമാനവും ശുദ്ധവായു ലഭിക്കുന്ന ഓപറേഷന്‍ തിയറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗ ത്തില്‍ വേദനാ രഹിത പ്രസവ ത്തിനുള്ള ചികില്‍സയും ലഭ്യമാണ് എന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദോഹയിൽ ‘സ്നേഹ സംഗമം – 2013’ വെള്ളിയാഴ്ച
Next »Next Page » ദേശീയ ദിനാഘോഷം : ദുബായില്‍ കാലിഗ്രാഫി പ്രദര്‍ശനം »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine