ലുലുവിൽ ജൈവ പച്ചക്കറികൾ ലഭ്യമാക്കും : യൂസഫലി

April 25th, 2013

ma-yousufali-epathram

അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി യിലെ സായ്ദ് ഹയര്‍ ഓര്‍ഗനൈ സേഷനുമായി ധാരണ യില്‍ എത്തി. ഇത്‌ സംബന്ധിച്ച ധാരണാ പത്ര ത്തില്‍ സായിദ് ഹയര്‍ ഓര്‍ഗനൈ സേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഫദല്‍ അല്‍ഹമേലി യും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ഒപ്പുവെച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്‍ രൂപം നല്കിയ ‘സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷ’ന്റെ കീഴിലുള്ള കൃഷിപ്പാട ങ്ങളിലാണ് ജൈവ പച്ചക്കറികള്‍ ഉത്പാദി പ്പിക്കുന്നത്. ശാരീരികവും മാനസിക വുമായി ദൗര്‍ബല്യ മുള്ള യു. എ. ഇ. പൗരന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമ മാണ് സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്നത്. രാസ വളങ്ങള്‍ ഒഴിവാക്കി യാണ് പച്ചക്കറി കൃഷി നടത്തുന്നത്. പ്രതിമാസം 30,000 കിലോഗ്രാം പച്ചക്കറി യാണ് ഇവിടെ നിന്ന് ലുലു ഗ്രൂപ്പ് സ്വീകരിക്കുക. ക്രമേണ ഇവര്‍ ഉത്പാദിപ്പിക്കുന്ന പച്ച ക്കറി മറ്റ് രാജ്യ ങ്ങളി ലേക്ക് കയറ്റുമതി ചെയ്യാനും ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് എം. ഡി. എം. എ. യൂസഫലി പറഞ്ഞു.

അബുദാബി സോഫിടെല്‍ ഹോട്ട ലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഷറഫലി, സലിം അലി, സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍, കൃഷിക്കാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍

March 23rd, 2013

അബുദാബി : മരുന്ന് കമ്പനി കളുടെ ചൂഷണ ത്തിന് ഇരയാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് സി എച് സെന്റര്‍ അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന ‘മരുന്നില്‍ നിന്ന് മോചനം’ എന്ന ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍ മാര്‍ച്ച്‌ 24 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റരില്‍ നടക്കും.

ഡോക്ടര്‍ പി. എ. കരീം വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കും. കൂടുത്തല്‍ വിവരങ്ങള്‍ക്ക് : 050-58 050 80

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍

March 19th, 2013

ഷാര്‍ജ : വിവിധ എമിറേറ്റുകളിലെ പൊതു ഉദ്യാന ങ്ങളില്‍ നിത്യേന സൌജന്യ യോഗ ക്ലാസ്സുകള്‍ നടത്തുന്ന സന്നദ്ധ സംഘടന യായ ഫ്രണ്ട്സ് ഓഫ് യോഗ യുടെ അബുഷഗാര ശാഖ, മാര്‍ച്ച് 22 വെള്ളി യാഴ്ച രാവിലെ 6 മണി മുതല്‍ അബുഷഗാര പാര്‍ക്കില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050- 54 08 946 / 050 -58 46 083

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബര്‍ജീല്‍ ആശുപത്രി പത്തു പേരുടെ ഹൃദയ ശസ്ത്ര ക്രിയ നടത്തി

March 8th, 2013

burjeel-hospital-tribute-to-sheikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണക്കായി ബര്‍ജീല്‍ ആശുപത്രി പ്രഖ്യാപിച്ച ‘100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയ’ പദ്ധതി പ്രകാരം ഇത് വരെ പത്തു പേരുടെ ഹൃദയ ശസ്ത്രക്രിയ വിജയ കരമായി നിര്‍വഹിച്ചതായി അധികൃതര്‍ അറിയിച്ചു.

അപേക്ഷ കളില്‍ നിന്ന് ഏറ്റവും അര്‍ഹരായ നിര്‍ധന രായ രോഗികളെ തിരഞ്ഞെടുത്ത്100 ശസ്ത്ര ക്രിയകളും പൂര്‍ത്തി യാക്കുമെന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയരായവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവം പങ്കു വെച്ചു.

യു. എ. ഇ., ഇന്ത്യ, യെമന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യ ങ്ങളിലെ നിര്‍ധനരായ രോഗി കള്‍ക്കാണ് ശസ്ത്ര ക്രിയ നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

March 2nd, 2013

അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ മേഖല യില്‍ 330 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി.) ഗ്രൂപ്പ് നാല് പദ്ധതികള്‍ ഉടന്‍ ആരംഭിക്കും എന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അബുദാബി യിലെ അല്‍ജസീറ പ്രദേശത്ത് ‘ബ്രൈറ്റ് പോയന്റ്’ മെറ്റേണിറ്റി ഹോസ്പിറ്റല്‍, മുസഫ യില്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ആസ്പത്രി സമുച്ചയം, അബുദാബി ഖലീഫ സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയാണ് ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം
Next »Next Page » ബാഫഖി തങ്ങളും പേരോടും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine