കുമ്മാട്ടി ‘സ്‌നേഹസ്പര്‍ശം’ തുക കൈമാറി

January 18th, 2013

ദുബായ് : തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അലുമ്‌നൈ യു. എ. ഇ. കമ്മിറ്റി (കുമ്മാട്ടി) നിര്‍ദ്ധനരെ സഹായി ക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘സ്‌നേഹ സ്പര്‍ശം’ ഫണ്ടില്‍ നിന്ന് കിഡ്നി രോഗം മൂലം കഷ്ടത അനുഭവിക്കുന്ന തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി യുമായ ആതിര വാസുദേവന് 90000 രൂപയുടെ ചെക്ക് വീട്ടില്‍ വെച്ച് കുമ്മാട്ടി പ്രതിനിധി കളായ ബൈജു ജോസഫ്, സൈഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെക്സ് ജെന്‍ ഫാര്‍മ ഉദ്ഘാടനം ചെയ്തു

November 24th, 2012

nexgen-pharma-logo-launching-ePathram

അബുദാബി : ലോക പ്രശസ്ത ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ ക്കമ്പനിയായ ‘ഹെറ്റെറോ ലാബ്സ്’ യു. എ. ഇ. യിലെത്തുന്നു. ആരോഗ്യ രക്ഷാ രംഗത്ത് ലബ്ധ പ്രതിഷ്ഠ നേടിയ ഡോ. ബി. ആര്‍. ഷെട്ടി യുടെ നേതൃത്വ ത്തിലുള്ള എന്‍. എം. സി. ഗ്രൂപ്പുമായി സഹകരിച്ച്
നടപ്പാക്കുന്ന, ‘നെക്സ്ജെന് ഫാര്‍മ’ എന്ന സംരംഭ ത്തിന്റെ ഉദ്ഘാടനം അബുദാബി യിലെ ജുമേര അല്‍ ഇത്തിഹാദ് ടവേഴ്സില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ നിര്വ്വഹിക്കപ്പെട്ടു.

ഹെറ്റെറോ ലാബ്സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. ബന്ദി പാര്‍ത്ഥ സാരഥി റെഡ്ഡിയും ഡോ. ബി. ആര്‍. ഷെട്ടിയും ചേര്‍ന്ന് പ്രാരംഭം കുറിച്ചു. ആദ്യ ഘട്ടത്തില്‍ ഗ്യാസ്ട്രോ എന്ട്രോളജി, കാര്‍ഡിയോ വാസ്‌കുലര്‍, ന്യൂറോളജി, ആന്റി വൈറല്‍സ്, ആന്റി റെട്ടോര്‍ വൈറല്‍സ്, ആന്റി ഹിസ്റ്റാമൈന്‍സ് എന്നീ ചികിത്സാ മേഖല ക്കുള്ള ഔഷധ ഘടകങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുക.

ലോകാരോഗ്യ സംഘടനയും യു. എ. ഇ. ആരോഗ്യ മന്ത്രാലയവും ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ഔദ്യോഗിക സ്ഥാപനങ്ങള്‍ അംഗീകരിച്ച മരുന്നു ഉത്പന്നങ്ങളാണ് നെക്സ്ജെന് ഫാര്‍മ വിപണനം ചെയ്യുക.

ഇന്ത്യയിലെയും യു. എ. ഇ. യിലെയും രണ്ട് ഉന്നത സ്ഥാപന ങ്ങളുടെ ഈ കൈകോര്‍ക്കല്‍ വഴി, ഗുണ നിലവാര മുള്ള സവിശേഷ മരുന്നുകള്‍  പ്രാപ്യമായ വിലയില്‍ ലഭിച്ചു തുടങ്ങും.

dr-br-shetty-dr-bps-reddy-in-nex-gen-pharma-ePathram

ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ മേഖലയില്‍ നിരന്തരമായ ഗവേഷണ ങ്ങളിലൂടെ ഏറ്റവും ഫല പ്രദമായ ഉത്പന്നങ്ങള്‍ വികസിപ്പി ക്കുകയും ചികിത്സ എളുപ്പമാക്കുകയും ചെയ്ത ഹെറ്റെറോ ലാബ്സ് ഗ്രൂപ്പിന്റെ ശ്രദ്ധേയമായ നിരവധി മോളിക്ക്യൂളുകള്‍ ഇനി യു. എ. ഇ. യില്‍ ഡോ. ഷെട്ടിയുടെ നിയന്ത്രണ ത്തിലുള്ള നിയോ ഫാര്മയുടെ മരുന്ന് ഫാക്ടറി യില്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമാണ് പദ്ധതി എന്നും രോഗ ചികിത്സ യിലും പ്രതിരോധ ത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന യു. എ. ഇ. യില്‍ തങ്ങളുടെ മികവ് പ്രയോജന പ്പെടുത്താന്‍ ലഭിച്ച ഈ അവസരം അഭിമാനകര മാണെന്നും നെക്സ്ജെന് ഫാര്‍മ യുടെ ചെയര്‍മാനും ശാസ്ത്രജ്ഞനു മായ ഡോ. ബി. പി. എസ്. റെഡ്ഡി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കഴിഞ്ഞ 37 വര്‍ഷമായി യു. എ. ഇ. യുടെ ആരോഗ്യ മേഖലയില്‍ വിട്ടു വീഴ്ചയില്ലാത്ത സേവന മികവ് നിലനിര്‍ത്തി പ്പോരുന്ന എന്‍. എം. സി. കുടുംബത്തിന്, 138 രാജ്യങ്ങളില്‍ ഇതിനകം തന്നെ പ്രചാരം സിദ്ധിച്ച ഹെറ്റെറോ ലാബ്സ് ഗ്രൂപ്പുമായി ഒരു സംയുക്ത സംരംഭം പ്രത്യേക അഭിമാനം നല്കുന്നുണ്ടെന്ന് നെക്സ്ജെന് ഫാര്‍മയുടെ പാര്‍ട്ട്ണറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേര്‍ത്തു.

ഉന്നത ഗുണ നിലവാരമുള്ള മരുന്നുകള്‍ സാധാരണ ക്കാരനും ലഭ്യമാക്കുകയാണ് ഇതിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

November 15th, 2012

ദുബായ് : പത്ത് ലക്ഷത്തില്‍ പരം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തും ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തിയും യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ സാമൂഹിക ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തൊഴിലാളികളും ഇടത്തര ക്കാരുമായ പ്രവാസി കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ‘മിഷന്‍ സീറോ സൂയിസൈഡ്’ എന്ന കാമ്പയിനുമായി യു. എ. ഇ. എക്സ്ചേഞ്ച് രംഗത്തെത്തിയത്.

4800ലേറെ ലേബര്‍ ക്യാമ്പുകള്‍, 8000ത്തോളം കടകള്‍, 380 കോര്‍പ്പറേറ്റ് ഓഫിസുകള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടന കള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിട ങ്ങളിലാണ് ആറു മാസം ബോധവത്കരണ പ്രവര്‍ത്തന ങ്ങള്‍ നടന്നത്.

സാമ്പത്തിക ബുദ്ധി മുട്ടുകളാണ് ആത്മഹത്യക്ക് പ്രധാന കാരണമാകുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക അച്ചടക്കം, വരുമാന ത്തിനൊത്തുള്ള വരവ്-ചെലവ് ക്രമീകരണങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള ബോധ വത്കരണമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകമായി നിര്‍മ്മിച്ച വീഡിയോ സിനിമയും പ്രദര്‍ശിപ്പിച്ചു. ഈ ദൗത്യത്തിന്റെ പ്രചരണാര്‍ഥം നടന്ന ഒപ്പു ശേഖരണ ത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

November 6th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക :
കബീര്‍ – 050 65 000 47, ബനീജ് – 050 45 601 06, ജഹാംഗീര്‍ – 055 45 807 57

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

November 5th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.

2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

68 of 761020676869»|

« Previous Page« Previous « കാവ്യലയം : ശക്തി തിയ്യറ്റേഴ്സ് കവിതാലാപന മല്‍സരം
Next »Next Page » വ്യാഴാഴ്ച യു. എ. ഇ. യില്‍ പൊതു അവധി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine