അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെല്‍ മേയ് ഏഴ് മുതല്‍ ഒമ്പത് വരെ നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഐ. എസ്. സി. യുടെ അഞ്ച് വേദി കളില്‍ 21 ഇന ങ്ങളിലായി നടക്കുന്ന മത്സര ങ്ങളില്‍ എല്ലാ എമിറേറ്റു കളില്‍ നിന്നു മായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും.
യൂത്ത് ഫെസ്റ്റിവെലിന്റെ അപേക്ഷാ ഫോറം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വെബ് സൈറ്റിലും അബുദാബി യിലെ എല്ലാ അംഗീകൃത സംഘടന കളിലും ലഭ്യമാണ് എന്നും മേയ് അഞ്ചി ന് മുന്‍പായി അപേക്ഷ കള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സമര്‍പ്പി ക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.
വയസ്സിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. കൂടുതല്‍ മത്സര ങ്ങളില്‍ വിജയി കള്‍ ആവുന്ന കലാകാരന്മാരെയും കലാകാരി കളെയും ഐ. എസ്. സി. പ്രതിഭ 2015, ഐ. എസ്. സി. തിലകം 2015 എന്നിങ്ങനെ കിരീട ങ്ങള്‍ നല്‍കി അനുമോദിക്കും. പ്രമുഖരായ കലാ കാരന്മാര്‍ വിധി കര്‍ത്താ ക്കള്‍ ആയിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. എ. സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഗോഡ്‌ഫ്രേ ആന്റണി, എന്‍. പി. അബ്ദുള്‍ നാസര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.