ദുബായ് : ചാവക്കാട് പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച ‘വിഷൻ 2013’ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാട് പ്രദേശ ങ്ങളിൽ ജാതി-മത ഭേതമന്യേ കാരുണ്യ സേവന പ്രവർത്തന ങ്ങൾക്കായി പ്രവാസി കൾക്കിടയിൽ പ്രവർത്തിച്ച് തുടങ്ങിയത് അത്യന്തം ശ്ലാഘനീയ മാണെന്ന് ചടങ്ങുകൾ ഉത്ഘാടനം ചെയ്ത ചെറു കഥാ കൃത്ത് ലത്തീഫ് മമ്മിയൂർ പറഞ്ഞു.
സംഗീത സംവിധായകന്‍ നൌഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തില്‍ ചലച്ചിത്ര പിന്നണി ഗായകരായ കബീർ, ജിത്തു, നൈസി എന്നിവരുടെ ഗാനമേള യും പ്രവാസി ഫോറം പ്രവർത്തകരുടെ കലാ പരിപാടികളും അരങ്ങേറി.
ചാവക്കാടും പരിസര പ്രദേശ ങ്ങളിലുമുള്ള നിർധനരായ വിദ്യാർത്ഥികള്‍ക്ക് സ്ക്കൂൾ കിറ്റുകൾ ഈ അധ്യായന വർഷം വിതരണം ചെയ്ത് തുടങ്ങു മെന്ന് സംഘടന യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിക്കവെ വൈസ് ചെയർമാൻ ഒ. എസ്. എ. റഷീദ് അറിയിച്ചു.
പ്രമുഖ എഴുത്തുകാരൻ സൈനുദ്ദീൻ ഖുറൈഷി, സിനി ആർട്ടിസ്റ്റ് ഫൈസൽ മുഹമ്മദ് എന്നിവർ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
പരിപാടി കള്‍ ഗിരീഷ് നിയന്ത്രിച്ചു. കബീര്‍ സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.