ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ : ലുലു വില്‍ ബ്രിട്ടീഷ് മേള തുടങ്ങി

May 8th, 2015

best-of-britain-lulu-british-fest-2015-ePathram
അബുദാബി : ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ എന്ന പേരില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ബ്രിട്ടീഷ് മേള ക്ക് അബുദാബി ഖാലിദിയ മാളി ൽ തുടക്ക മായി.

ബ്രിട്ടീഷ്‌ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടാണ് യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ മേള സംഘടി പ്പിച്ചിരി ക്കുന്നത്.

best-of-britain-2015-in-lulu-ePathram

മേളയുടെ ഉദ്ഘാടനം യു. എ. ഇ. യിലെ ബ്രിട്ടീഷ്‌ അംബാസിഡർ ഫിലിപ്പ് ഫർഹാം എംബസ്സി ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് മേധാവികളായ വി. ഐ. സലിം, സൈഫി രൂപാ വാല, വി. നന്ദകുമാര്‍, അജിത്‌ കുമാർ തുടങ്ങി യവരും നിരവധി വിശിഷ്ടാതിഥി കളും സംബന്ധിച്ചു.

യു. എ. ഇ. യും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തി പ്പെടുത്താനും ബ്രിട്ടനിൽ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ യു. എ. ഇ. യിലെ എല്ലാ ജന വിഭാഗ ങ്ങള്‍ക്കും ലഭ്യ മാക്കാനും ഇതു വഴി സാധിക്കു മെന്ന് അംബാസഡര്‍ പറഞ്ഞു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേള യില്‍ ഇരുനൂറില്‍ പരം ബ്രിട്ടീഷ്‌ ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുക. തുടർച്ച യായി എട്ടാം തവണ യാണ് ലുലു വില്‍ ഇത്തരത്തി ലുള്ള ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ : ലുലു വില്‍ ബ്രിട്ടീഷ് മേള തുടങ്ങി

അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യ ക്കാരുടെ പട്ടികയില്‍

April 30th, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : അറബ് രാഷ്ട്ര ങ്ങളിലെ പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയതില്‍ ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ ചേഞ്ച് സി. ഒ. ഒ. യും മലയാളി യുമായ അദീബ് അഹമ്മദും സ്ഥാനം നേടി.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യം അറിയി ച്ചത്. യു. എ. ഇ. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അറബ് വിഭാഗം പ്രസിഡന്റ് ഡോ. നാസര്‍ ബിന്‍ അഖ്വീല്‍ അല്‍ തായർ എന്നിവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.

മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക രംഗ ങ്ങളില്‍ ഓരോ വര്‍ഷവും ശ്രദ്ധേ യമായ സംഭാവനകള്‍ നല്‍കുന്ന വരാണ് ഫോബ്‌സ് പുറത്തി റക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ ചേഞ്ച് 2009 ല്‍ ആണ് ആരംഭിച്ചത്. ആറു വര്‍ഷം കൊണ്ട് സ്ഥാപന ത്തെ മികച്ച നില യിലേക്ക് ഉയര്‍ ത്തിയ പ്രവര്‍ത്തന മികവി നാണ് അദീബ് അഹമ്മദിനെ ഫോബ്‌സ് ആദരിച്ചത്. ലുലു എക്‌സ്‌ചേഞ്ചിന് യു. എ. ഇ. ക്ക് അകത്തും പുറത്തു മായി 100 ശാഖകളാണ് ഉള്ളത്.

ഫോബ്‌സിന്റെ പട്ടിക യില്‍ ഇടം നേടാനായത് വലിയ അംഗീകാര മായി കണക്കാ ക്കുന്നു വെന്നും ഇത് മുന്നോട്ടുള്ള പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ നേട്ട ങ്ങള്‍ കൈ വരി ക്കാന്‍ പ്രോത്സാഹനം ആകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.

ഉപഭോക്താ ക്കളുടെ താത്പര്യ ങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്തു കൊണ്ടുള്ള ബിസിനസ് രീതി യാണ് ലുലു എക്‌സ്‌ചേഞ്ച് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യ ക്കാരുടെ പട്ടികയില്‍

യെസ് ബാങ്ക് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു

April 29th, 2015

launches-of-yes-bank-first-international-representative-office-in-abudhabi-ePathram
അബുദാബി : ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ‘യെസ് ബാങ്ക്’ ആദ്യത്തെ അന്താരാഷ്ട്ര പ്രതിനിധി ഓഫീസ് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. സാംസാരിക യുവ ജന സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് യെസ് ബാങ്കിന്‍റെ ആദ്യ ത്തെ അന്താ രാഷ്ട്ര പ്രതിനിധി ഓഫീസ് ഉത്ഘാടനം ചെയ്തത്.

ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം, യെസ് ബാങ്ക് എം. ഡി. യും സി. ഇ. ഒ. യു മായ റാണ കപൂര്‍, ബി. ആർ. ഷെട്ടി തുടങ്ങി ബാങ്കിംഗ് – മണി എക്സ്ചേഞ്ച് രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

യെസ് ബാങ്കിന്റെ വരവോടു കൂടി ഇന്ത്യയുമായിയുള്ള ബാങ്കിംഗ് ബന്ധം കൂടുതൽ ശക്തി പ്രാപിക്കും എന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അൽ നഹ്യാൻ അഭിപ്രായ പ്പെട്ടു.

ഇന്ത്യയിലെ ഐ. ടി. മേഖല യിലും വിമാന ത്താവള ങ്ങ ളിലുംയു. എ. ഇ. കമ്പനി കള്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തല ത്തില്‍ ഇന്ത്യ – യു. എ. ഇ. വാണിജ്യ ബന്ധ ങ്ങള്‍ കൂടുതല്‍ കരുത്താര്‍ ജ്ജിക്കും എന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

10 വർഷ ക്കാലമായി ബാങ്കിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന യെസ് ബാങ്ക്, ആദ്യ മായിട്ടാണ് തങ്ങളുടെ പ്രവർത്തനം ഇന്ത്യ യുടെ പുറത്തേക്ക് വ്യാപി പ്പിക്കു ന്നത്. ദുബായിലും മറ്റ് ജി. സി. സി. രാജ്യ ങ്ങളിലും ഓഫീസു കൾ തുടങ്ങു മെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on യെസ് ബാങ്ക് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബാങ്ക് ഓഫ് ബറോഡ യുമായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കോര്‍ക്കുന്നു

April 25th, 2015

uae-exchange-flash-remit-ePathram
അബുദാബി : ബാങ്ക് അക്കൗണ്ടിലേക്ക് അതിവേഗം പണം അയക്കുന്ന തിനുള്ള സംവി ധാന മായ ‘ഫ്ലാഷ് റെമിറ്റ്’ തങ്ങളുടെ കൂടുതൽ ഉപഭോക്താ ക്കള്‍ക്ക് ലഭ്യ മാക്കുന്ന തിന്റെ ഭാഗ മായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ ചേഞ്ച്, ബാങ്ക് ഓഫ് ബറോഡ യുമായി കൈകോര്‍ക്കുന്നു. ഇതിന്റെ രേഖാ കൈമാറ്റവും ഒപ്പു വെക്കലും യു. എ. ഇ. എക്‌സ്‌ചേഞ്ച് ഹെഡ് ഓഫീസില്‍ വെച്ച് നടന്നു.

ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ കളിലേക്ക് മിനിറ്റു കള്‍ ക്കുള്ളില്‍ പണം അയയ്ക്കാന്‍ ഈ സംവിധാന ത്തിലൂടെ സാധിക്കും. പണം അയച്ച് നിമിഷ ങ്ങള്‍ ക്കുള്ളില്‍ അക്കൗണ്ടില്‍ ക്രഡിറ്റ് ആയ തിന്റെ സന്ദേശം ഉപഭോക്താക്ക ളുടെ മൊബൈല്‍ ഫോണു കളില്‍ ലഭിക്കും എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

ഇന്ത്യ യിലെ കൂടുതല്‍ ആളു കളിലേക്ക് സേവനം ലഭ്യമാക്കാന്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ചുമായി യോജിച്ച് പ്രവര്‍ത്തി ക്കുന്നതിലൂടെ സാധിക്കും എന്ന് ബാങ്ക് ഓഫ് ബറോഡ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ രഞ്ജന്‍ ധവാന്‍ പറഞ്ഞു.

32 രാജ്യ ങ്ങളി ലായി 750 ശാഖകളും 79 ലക്ഷം ഉപഭോക്താക്ക ളുമാണ് യു എ ഇ എക്‌സ്‌ചേഞ്ചിനുള്ളത്. പണം അയക്കാനുള്ള ലോക ത്തിലെ ഏറ്റവും വലിയ റെമിറ്റന്‍സ് ശൃംഖല യാണ് ‘ഫ്ലാഷ് റെമിറ്റ്’. 150 രാജ്യാന്തര ബേങ്കു കളുമായി സഹകരി ച്ചാണ് യു. എ. ഇ. എക്‌സ്‌ ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.

- pma

വായിക്കുക:

Comments Off on ബാങ്ക് ഓഫ് ബറോഡ യുമായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കോര്‍ക്കുന്നു

മലബാര്‍ ഗോള്‍ഡ്‌ പുതിയ ഷോറൂം

April 20th, 2015

അബുദാബി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 131 ആമത് ഷോറൂം മുസഫ ഷാബിയ യില്‍ ബോളിവുഡ് താരം കരീനാ കപൂര്‍ ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗോള്‍ഡ് എം. ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുള്‍ സലാം എന്നിവരുള്‍പ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ ഡിസൈനു കളിലുള്ള സ്വര്‍ണ – വജ്രാഭരണ ങ്ങള്‍ ഷോറൂമില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്. അബുദാബി യിലെ അഞ്ചാമത് ഷോറൂമാണ് ഇത്.

- pma

വായിക്കുക:

Comments Off on മലബാര്‍ ഗോള്‍ഡ്‌ പുതിയ ഷോറൂം


« Previous Page« Previous « എവര്‍ഗ്രീന്‍ ഉത്ഘാടനം ചെയ്തു
Next »Next Page » ഐ. എം. സി. സി. വാര്‍ഷിക ആഘോഷം വ്യാഴാഴ്ച »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine