ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു

May 24th, 2014

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ ഹോട്ടല്‍ ശൃംഖല യായ ടേബിള്‍സ് ഫുഡ് കമ്പനി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പി ക്കുന്ന തിന്റെ ഭാഗ മായി ദക്ഷിണാഫ്രിക്ക യിലെ റസ്റ്റോറന്റ് ശൃംഖല യായ ‘ഗാലിട്ടോ’ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. അബുദാബി യിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു.

യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മെംപെറ്റ് ജുനെയുടെ സാന്നിധ്യ ത്തിലാണ് ടേബിള്‍സിന്റെ സി. ഇ. ഒ. ഷഫീന യൂസഫലിയും ഗാലിട്ടോ സി. ഇ. ഒ. ലൂയിസ് ജെര്‍മിഷ്യസും കരാർ ഒപ്പിട്ടത്.

മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യ ങ്ങളിലേക്ക് ഗാലിട്ടോ ബ്രാന്‍ഡിനെ എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ടേബിള്‍സ് ഫുഡ് കമ്പനി ഈ ദൌത്യം ഏറ്റെടുത്തത് എന്നും കൊച്ചി യിൽ ആദ്യ റസ്റ്റോറന്റ് ഉടൻ തന്നെ പ്രവർത്തനം തുടങ്ങും എന്നും സി. ഇ. ഒ. ഷഫീന യൂസഫലി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു ഗ്രൂപ്പ് മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു

May 22nd, 2014

mou-signing-lulu-with-felda-ePathram
അബുദാബി : മലേഷ്യൻ സർക്കാരിന്റെ കീഴിലുള്ള ഫെൽഡ അഥവാ മലേഷ്യൻ ഫെഡറൽ ലാൻഡ് ഡവലപ്മെന്റ് അഥോറി റ്റിയും ലുലു ഗ്രൂപ്പും സംയുക്തമായി മലേഷ്യ യിൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നു.

ആധുനിക സൗകര്യങ്ങളോട് കൂടിയ ലുലു ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുന്നതിനുള്ള ധാരണാ പത്ര ത്തിൽ ഒപ്പ് വെച്ചു. അബുദാബി ദൂസിത്താനി ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ മലേഷ്യൻ പ്രധാന മന്ത്രി മുഹമ്മദ്‌ നാജിബ് തുൻ അബ്ദുൽ റസാഖി ന്റെ സാന്നിധ്യ ത്തിൽ ഫെൽഡ ഡയരക്ടർ ജനറൽ ദാത്തോ ഫൈസൽ അഹമ്മദും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസഫലിയും ചേർന്ന് കരാർ ഒപ്പ് വെച്ചു.

ഫെൽഡ ഉല്പാദി പ്പിക്കുന്ന ഭക്ഷ്യ ഇനങ്ങൾ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റു കളിലൂടെ വിതരണം ചെയ്യുന്ന തിനുമുള്ള കരാറും ആയിട്ടുണ്ട്‌.

2016 ഓടെ അഞ്ചു മാളുകൾ മലേഷ്യയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷ മായും ഏകദേശം അയ്യായിരം മലേഷ്യ ക്കാർക്ക് ജോലി നല്കാൻ സാധിക്കും എന്നും എം. എ. യൂസഫലി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലുവിൽ മാംഗോ മാനിയ

May 16th, 2014

അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 15 ദിവസം നീണ്ടു നില്ക്കുന്ന മാംഗോ മാനിയക്ക് തുടക്കമായി. അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മാംഗോ മാനിയ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ്റി അമ്പതോളം തരം മാമ്പഴ ങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടു കൊണ്ടു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച മാംഗോ മാനിയ യിൽ മാമ്പഴ ങ്ങൾ കൊണ്ടുള്ള വിവിധ ഭക്ഷ്യ വിഭവ ങ്ങളും പാകം ചെയ്യുകയും സന്ദർശ കർക്ക് രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടാവും.

ഇന്ത്യയില്‍ നിന്നുള്ള സുന്ദരി, നെട്ടൂരാന്‍, സിന്കൂരം, തുടങ്ങീ നല്ല രുചിയും ഏറ്റവും കൂടുതല്‍ വിലയുമുള്ള അല്ഫോണ്‍സ് മാങ്ങയും ലഭ്യമാണ്.

ഇന്ത്യ കൂടാതെ ബ്രസീല്‍, യമന്‍, യു. എ. ഇ. തുടങ്ങിയ രാജ്യങ്ങളുടെ മാമ്പഴങ്ങള്‍ ഇവിടെ ഏറ്റവും അധികം സന്ദർശ കരെ ആകർഷിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി

May 15th, 2014

ma-yousufali-epathram
ദുബായ് : അറബ് ലോകത്തെ ഏറ്റവും പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക യില്‍ മലയാളി വ്യവസായ പ്രമുഖനായ എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത്.

ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടിക യില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗതിയാനി യാണ് രണ്ടാം സ്ഥാനത്ത്.

എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപന ങ്ങളുടെ മേധാവി ഡോ. ബി. ആര്‍. ഷെട്ടി മൂന്നാം സ്ഥാനത്തും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി നാലാം സ്ഥാനവും ലഭിച്ചു കൊണ്ട് പട്ടികയില്‍ ഇടം നേടി.

ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫോബ്‌സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി

May 15th, 2014


ദുബായ് : പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2014 പതിപ്പില്‍, കവര്‍ ചിത്രമായി മലയാളി യായ യുവ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സ്ഥാനം നേടി.

‘മെഡിസിന്‍ മാന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസി ന്റെ കവര്‍ പുറത്തിറ ക്കിയത്. അറബ് ലോകത്തെ പ്രമുഖ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തിറ ക്കിയ ചടങ്ങില്‍ വെച്ചാ യിരുന്നു ഡോ. ഷംസീറിന്റെ മുഖചിത്ര മുള്ള ഫോബ്‌സ്  മാഗസിന്‍ കവര്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പ്രകാശനം ചെയ്തത്.

യു. എ. ഇ. കേന്ദ്ര മായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ട റാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു കൂടി യായ ഡോ. ഷംസീര്‍ വയലില്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

53 of 581020525354»|

« Previous Page« Previous « മലയാളി സമാജം പ്രവര്‍ത്തനോദ്ഘാടനം
Next »Next Page » അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine