അബുദാബി : എഴുത്തു കാരനും ചലച്ചിത്ര സംവി ധായ കനു മായി രുന്ന പി. പത്മ രാജന്‍റെ സ്മരണാർത്ഥം അബു ദാബി സാംസ്‌കാരിക വേദി ഏർപ്പെ ടുത്തിയ പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക്. സിനിമാ – സീരിയൽ, നാടക രംഗ ങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണി ച്ചാണ് പുരസ്കാരം.
ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2019’ ന്റെ വേദി യിൽ വെച്ച് പത്മ രാജൻ പുരസ്കാരം സമ്മാനിക്കും.
അഹല്യ കമ്യൂണിറ്റി ക്ലിനിക്ക് ഡയറക്ടർ ശ്രേയ ഗോപാൽ, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവരെയും കലാ രംഗ ങ്ങളിൽ മികവ് തെളിയിച്ച 9 പ്രതിഭ കളേയും ചടങ്ങില്‍ വെച്ച് ആദരിക്കും.