
ദുബായ് : 2022 ജൂലായ് മുതല്‍ ദുബായില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരിക്കല്‍ മാത്രം ഉപയോഗി ക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം രാജ്യത്ത് പൂർണ്ണ നിരോധനം കൊണ്ടു വരുന്നതിന് മുന്നോടി ആയിട്ടാണ് പുതിയ നിയന്ത്രണ ങ്ങള്‍ കൊണ്ടു വരുന്നത്.
പുനര്‍ ഉപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ബാഗു കൾക്ക് ജൂലായ് ഒന്നു മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍ സില്‍ തീരുമാനിച്ചു. റസ്റ്റോറന്‍റുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാർമസികള്‍, ടെക്സ്റ്റൈൽസ്, ഓൺ ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ പ്രോത്സാഹി പ്പിക്കുവാൻ കച്ചവട സ്ഥാപനങ്ങൾക്ക് അധികൃതര്‍ നിർദ്ദേശം നൽകി.
ഭക്ഷണം പാർസൽ ചെയ്യുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ, പ്ലാസ്റ്റിക്ക് കപ്പുകള്‍, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവ അടക്കം 16 ഉല്‍പ്പന്നങ്ങ ളുടെ നിരോധനം അധികൃതരുടെ പരിഗണനയിലാണ്.

പ്ലാസ്റ്റിക് തിന്നുന്ന ഒട്ടകങ്ങള്‍
പരിസ്ഥിതി ആഘാതം കുറക്കു വാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്.

പ്ലാസ്റ്റിക് സഞ്ചി വിമുക്തമാക്കാനുള്ള സന്ദേശവുമായി പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ട് നിര്‍മ്മിച്ച ഒട്ടകം
പ്ലാസ്റ്റിക് ബാഗുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ തിന്ന് 300 ഒട്ടകങ്ങൾ ചത്തു എന്നുള്ള റിപ്പോര്‍ട്ട് അബുദാബി എൻവയൺമെന്‍റ് ഏജൻസി പുറത്തു വിട്ടിരുന്നു.