നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം

January 10th, 2022

police-warning-about-fake-social-media-messages-ePathram
ദുബായ് : ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്‍റൈന്‍ എന്നുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാര്‍ഗ്ഗ നിർദ്ദേശത്തിന് എതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഇരമ്പുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവര്‍, മാത്രമല്ല യാത്രക്കു വേണ്ടി പി. സി. ആർ. പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ചുരുങ്ങിയ അവധി ദിനങ്ങളുമായി നാട്ടില്‍ എത്തുന്ന പ്രവാസികളെ വീണ്ടും ഏഴു ദിവസം നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ എന്ന പേരില്‍ വീട്ടില്‍ അടച്ചിടുന്നത് ക്രൂരതയാണ്.

ഒമിക്രോൺ വ്യാപനം ഏറ്റവും കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍, ഒമിക്രോണ്‍ വ്യാപനം അധികരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി കടുത്ത വിവേചനം തന്നെയാണ്.

സമ്മേളനങ്ങൾക്കും ഉല്‍ഘാടനങ്ങള്‍ക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ആള്‍ക്കൂട്ടവും ബാക്കി എല്ലാ നിയന്ത്രണങ്ങളും പ്രവാസികള്‍ക്കു മാത്രം ആവുന്നത് ക്രൂരതയാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ കളായ കെ. എം. സി. സി. ഇന്‍കാസ്, ചിരന്തന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്.), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, പീപ്പിൾസ് കൾച്ചറൽ ഫോറം (പി. സി. എഫ്.) പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി കെ. മുരളീധരന്‍, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ക്കും പ്രതിഷേധ ക്കുറിപ്പ് അയച്ചു.

സോഷ്യല്‍ മീഡിയകളിലും RevokePravasiQuarantine എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

December 28th, 2021

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അബുദാബി എമിറേറ്റില്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്കു വരുന്നവര്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം. കൊവിഡ് വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. നെഗറ്റീവ് ഫലം ഹാജരാക്കണം.

പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവില്‍ അബുദാബി അതിര്‍ത്തി കളില്‍ യാത്ര ക്കാര്‍ക്ക് ഇ. ഡി. ഇ. സ്‌കാനര്‍ പരിശോധന നടത്തി വരുന്നുണ്ട്.

തലസ്ഥാന എമിറേറ്റിലെ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേക്കുള്ള പ്രവേശനം എന്നിവക്ക് ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്. മാത്രമല്ല അബുദാബി യിലെ പൊതു പരിപാടി കളിൽ പങ്കെടുക്കുവാന്‍ ഗ്രീൻ പാസ്സും 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും മാനദണ്ഡമാക്കിയിട്ടുണ്ട്.

കുടുംബ കൂട്ടായ്മ കളുടെ ഒത്തു കൂടല്‍, വിവാഹ – മരണാനന്തര ചടങ്ങുകള്‍, പാർട്ടികൾ, പൊതു പരി പാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനം ആക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

18 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം

December 26th, 2021

covid-vaccine-ePathram
അബുദാബി : ഇതുവരെ കൊവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത 18 വയസ്സു കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്ന് യു. എ. ഇ. ദേശീയ അടിയന്തര ദുരന്ത നിവാരണ അഥോറിറ്റി (NCEMA) അറിയിച്ചു.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് ആറു മാസം പൂര്‍ത്തി ആക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. ഇവര്‍ക്ക് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ സെന്‍ററുകളില്‍ നിന്ന് കുത്തിവെപ്പ് ലഭ്യമാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ ബാധ ഒഴിവാക്കുന്നതിനൊപ്പം രോഗ ബാധിതരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് ഏറെ സഹായകമാണ്. മാത്രമല്ല കൊവിഡ് വൈറസ് വക ഭേദങ്ങളെ ചെറുക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണ് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് മാത്രമേ അൽ ഹൊസൻ ആപ്പിൽ ഗ്രീന്‍ പാസ്സ് ഉണ്ടാവുകയുള്ളൂ. പൊതു സ്ഥല ങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനത്തിന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്.

എല്ലാവരും കൊവിഡു മാനദണ്ഡങ്ങൾ പാലിക്കണം. വാക്സിനുകൾ സ്വീകരിക്കുക എന്നതിനു കൂടെ തന്നെ ശരിയായ രീതിയിൽ ഫെയ്‌സ് മാസ്കുകൾ ധരിക്കുക, കൈകൾ ഇപ്പോഴും ശുചിയാക്കുക, പൊതു സ്ഥല ങ്ങളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്.

കൊവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടുന്നതിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും വിവിധ വകുപ്പു കളും ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പൊതു ജന ങ്ങളിൽ നിന്നുള്ള സഹകരണവും കൊവിഡ് നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത വേണമെന്നും ഓർമ്മിപ്പിച്ചു.  NCEMA UAE : Twitter 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

December 16th, 2021

covid-ede-scanner-to-enter-abu-dhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.

അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. സി. ആര്‍. ടെസ്റ്റ് : അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍

November 20th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റ് സെന്റര്‍ അബു ദാബി മുശ്രിഫ് മാളില്‍ സജ്ജമായി എന്ന് ആക്യുറസി പ്ലസ്സ് മെഡിക്കൽ ലബോറട്ടറി അധികൃതർ അറിയിച്ചു. യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തി ന്റെ അനുമതിയോടെയാണ് ഇവിടെ സ്വാബ് കളക്ഷൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ട വർക്ക് ഇവിടെ നിന്നും വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം കിട്ടും.

ഇന്ത്യയിലേക്കുള്ള യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസല്‍ട്ട് ആണ് വേണ്ടത്. എന്നാൽ കുടുംബാംഗങ്ങളുടെ മരണം അറിഞ്ഞു നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇല്ലാതെ തന്നെ വിമാനം കയറുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ എയർ സുവിധയിൽ വിവരങ്ങൾ നൽകുമ്പോൾ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബ്ബന്ധമായും വേണം എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമായി നാട്ടില്‍ പോകുന്നവര്‍ക്ക് മുശ്രിഫ് മാളിലെ ടെസ്റ്റ് സെന്‍റര്‍ ഏറെ ഉപകാരപ്പെടും.

സ്വാബ് നൽകി നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാം. അവിടെ എത്തി യാത്രാ സംബന്ധമായ നടപടി ക്രമങ്ങള്‍ തുടങ്ങുമ്പോഴേക്കും പി. സി. ആര്‍. പരിശോധനാ ഫലം എസ്. എം. എസ്. വഴിയും ഇ- മെയിൽ വഴിയും ലഭിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രചനാ മല്‍സരം : സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു
Next »Next Page » തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം »



  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine