അബുദാബി : രണ്ടു വൃക്കകളും തകരാറിലായ മലയാളി ചികില്‍സാ സഹായം തേടുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ചുള്ളിമാനൂര്‍ സ്വദേശി സാലി മന്‍സിലില്‍ മുഹമ്മദ് സാലി യുടെ മകന്‍ നൌഷാദാണു (42) ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നത്.
ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബ ത്തിന്റെ ഏക ആശ്രയമാണ് 24 വര്‍ഷ മായി അബുദാബി യില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ്.
രണ്ടു വൃക്കകളും തകരാറിലായി മരണ ത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തിക മായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമി ക്കുകയാണ്.
ജീവന്‍ നില നിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ് ഗ്രൂപ്പ് വേറെ ആയ തിനാല്‍ അതിനും സാധ്യമല്ല.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യില്‍ പരിശോധന കള്‍ക്ക് വിധേയ നാകുകയും മാര്‍ച്ച് ഒന്നിന് ശസ്ത്ര ക്രിയ തീരുമാനി ക്കുകയും ചെയ്തു. എന്നാല്‍, ഓപറേഷനും മറ്റ് ചെലവു കള്‍ക്കും പണം കണ്ടെത്താ നാകാതെ വലയുക യാണ് ഈ യുവാവ്. ചികില്‍സാ ചെലവിന് ഏതങ്കിലും മാർഗ്ഗ മുണ്ടായാൽ അടുത്ത മാസ ത്തോടെ നാട്ടില്‍ പോയി ശസ്ത്ര ക്രിയക്ക് വിധേയ നാകാമെന്ന പ്രതീക്ഷ യിലാണ്.
നൗഷാദിന് ആകെയുള്ള സമ്പാദ്യം നാട്ടില്‍ കൊച്ചു വീട് മാത്രമാണ്. ശസ്ത്രക്രിയ യുടെ ചെലവ് കണ്ടെത്താന്‍ ഈ വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വളരെ കുറഞ്ഞ വില മാത്രമാണ് പറഞ്ഞത്.
വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയ പ്പെട്ടതോടെ പ്രവാസി സമൂഹ ത്തിന്‍റെ സഹായം പ്രതീക്ഷി ക്കുക യാണ് ഇദ്ദേഹം. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി, തന്റെ ജീവന്‍ നില നിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായി ക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.
നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 050 580 66 26