അബുദാബി : ലോക പ്രശസ്ത ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ ക്കമ്പനിയായ ‘ഹെറ്റെറോ ലാബ്സ്’ യു. എ. ഇ. യിലെത്തുന്നു. ആരോഗ്യ രക്ഷാ രംഗത്ത് ലബ്ധ പ്രതിഷ്ഠ നേടിയ ഡോ. ബി. ആര്‍. ഷെട്ടി യുടെ നേതൃത്വ ത്തിലുള്ള എന്‍. എം. സി. ഗ്രൂപ്പുമായി സഹകരിച്ച്
നടപ്പാക്കുന്ന, ‘നെക്സ്ജെന് ഫാര്‍മ’ എന്ന സംരംഭ ത്തിന്റെ ഉദ്ഘാടനം അബുദാബി യിലെ ജുമേര അല്‍ ഇത്തിഹാദ് ടവേഴ്സില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ നിര്വ്വഹിക്കപ്പെട്ടു.
ഹെറ്റെറോ ലാബ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബന്ദി പാര്‍ത്ഥ സാരഥി റെഡ്ഡിയും ഡോ. ബി. ആര്‍. ഷെട്ടിയും ചേര്‍ന്ന് പ്രാരംഭം കുറിച്ചു. ആദ്യ ഘട്ടത്തില്‍ ഗ്യാസ്ട്രോ എന്ട്രോളജി, കാര്‍ഡിയോ വാസ്‌കുലര്‍, ന്യൂറോളജി, ആന്റി വൈറല്‍സ്, ആന്റി റെട്ടോര്‍ വൈറല്‍സ്, ആന്റി ഹിസ്റ്റാമൈന്‍സ് എന്നീ ചികിത്സാ മേഖല ക്കുള്ള ഔഷധ ഘടകങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുക.
ലോകാരോഗ്യ സംഘടനയും യു. എ. ഇ. ആരോഗ്യ മന്ത്രാലയവും ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ഔദ്യോഗിക സ്ഥാപനങ്ങള്‍ അംഗീകരിച്ച മരുന്നു ഉത്പന്നങ്ങളാണ് നെക്സ്ജെന് ഫാര്‍മ വിപണനം ചെയ്യുക.
ഇന്ത്യയിലെയും യു. എ. ഇ. യിലെയും രണ്ട് ഉന്നത സ്ഥാപന ങ്ങളുടെ ഈ കൈകോര്‍ക്കല്‍ വഴി, ഗുണ നിലവാര മുള്ള സവിശേഷ മരുന്നുകള്‍ പ്രാപ്യമായ വിലയില്‍ ലഭിച്ചു തുടങ്ങും.
ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ മേഖലയില്‍ നിരന്തരമായ ഗവേഷണ ങ്ങളിലൂടെ ഏറ്റവും ഫല പ്രദമായ ഉത്പന്നങ്ങള്‍ വികസിപ്പി ക്കുകയും ചികിത്സ എളുപ്പമാക്കുകയും ചെയ്ത ഹെറ്റെറോ ലാബ്സ് ഗ്രൂപ്പിന്റെ ശ്രദ്ധേയമായ നിരവധി മോളിക്ക്യൂളുകള്‍ ഇനി യു. എ. ഇ. യില്‍ ഡോ. ഷെട്ടിയുടെ നിയന്ത്രണ ത്തിലുള്ള നിയോ ഫാര്മയുടെ മരുന്ന് ഫാക്ടറി യില്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമാണ് പദ്ധതി എന്നും രോഗ ചികിത്സ യിലും പ്രതിരോധ ത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന യു. എ. ഇ. യില്‍ തങ്ങളുടെ മികവ് പ്രയോജന പ്പെടുത്താന്‍ ലഭിച്ച ഈ അവസരം അഭിമാനകര മാണെന്നും നെക്സ്ജെന് ഫാര്‍മ യുടെ ചെയര്‍മാനും ശാസ്ത്രജ്ഞനു മായ ഡോ. ബി. പി. എസ്. റെഡ്ഡി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കഴിഞ്ഞ 37 വര്‍ഷമായി യു. എ. ഇ. യുടെ ആരോഗ്യ മേഖലയില്‍ വിട്ടു വീഴ്ചയില്ലാത്ത സേവന മികവ് നിലനിര്‍ത്തി പ്പോരുന്ന എന്‍. എം. സി. കുടുംബത്തിന്, 138 രാജ്യങ്ങളില്‍ ഇതിനകം തന്നെ പ്രചാരം സിദ്ധിച്ച ഹെറ്റെറോ ലാബ്സ് ഗ്രൂപ്പുമായി ഒരു സംയുക്ത സംരംഭം പ്രത്യേക അഭിമാനം നല്കുന്നുണ്ടെന്ന് നെക്സ്ജെന് ഫാര്‍മയുടെ പാര്‍ട്ട്ണറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
ഉന്നത ഗുണ നിലവാരമുള്ള മരുന്നുകള്‍ സാധാരണ ക്കാരനും ലഭ്യമാക്കുകയാണ് ഇതിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.