ദുബായ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമയ നിഷ്ഠ പാലിക്കാതെയും ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്തും റൂട്ടുകള്‍ റദ്ദ് ചെയ്തും യാത്രക്കാരെ, പ്രത്യേകിച്ച സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ദല വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള ശ്രമങ്ങളുമാണ് ഇതിന് കാരണമെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതിന് മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പ്രമേയം വിമര്‍ശിച്ചു.
ഷാര്‍ജ / ദുബായ് / തിരുവനന്തപുരം റൂട്ടില്‍ സ്ഥിരമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണ്. എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ദല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് എ. അബ്ദുള്ളക്കുട്ടി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ പി. ബി. വിവേക് അവതരിപ്പിച്ച് വരവു ചിലവ് കണക്കും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
എ. അബ്ദുള്ളക്കുട്ടി, അനിത ശ്രികുമാര്‍, കെ. വി. മണി എന്നിവര്‍ അടങിയ പ്രിസിഡിയവും, കെ. വി. സജീവന്‍, മോഹന്‍ മോറാഴ, എ. ആര്‍. എസ്. മണി എന്നിവര്‍ അടങ്ങിയ സ്റ്റിയറിങ് കമ്മറ്റിയും, നാരായണന്‍ വെളിയംകോട്, ജമാലുദ്ദീന്‍, ഷാജി എന്നിവര്‍ അടങ്ങിയ ക്രെഡന്‍ഷ്യല്‍ കമ്മറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. സാദിഖ് അലി അവതരിപ്പിച്ച രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അംഗീകരിച്ചത്തിന് ശേഷമാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
– അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്