അബുദാബി : ഗൾഫ് മേഖല ഉൾപ്പെടെ വിവിധ രാജ്യ ങ്ങളി ലായി വ്യാപിച്ചു വള രുന്ന എൻ. എം. സി. ഹെൽത്ത് പി. എൽ. സി. യുടെ പുതിയ ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവിൽ ഡെപ്യൂട്ടി സി. ഇ. ഒ. യുടെയും എക്സി ക്യൂട്ടീവ് ഡയ റക്ടറു ടെയും ചുമതല വഹിച്ചു വരുന്ന പ്രശാന്തി ന്റെ നിയമനം മാർച്ച് 8 മുതൽ പ്രാബല്യ ത്തിൽ വരും.
കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാല മായി എൻ. എം. സി. യിൽ വിവിധ തസ്തി കകളിൽ പ്രവർത്തി ക്കുന്ന പ്രശാന്ത് മങ്ങാട്, എൻ. എം. സി. ഹെൽത്ത് കെയർ ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചി ന്റെ പ്രീമിയം കാറ്റ ഗറി യിൽ പ്രവേ ശിക്കു ന്നതിനും നവീന മായ ബിസിനസ്സ് നയ ങ്ങളി ലൂടെ ചെറിയ കാല യളവു കൊണ്ട് കമ്പനിയെ അജയ്യ സ്ഥാനത്ത് എത്തി ക്കുന്ന തിലും വഹിച്ച നിസ്തുല മായ പങ്ക് പരി ഗണിച്ച് എൻ. എം. സി. സ്ഥാപ കൻ ഡോ. ബി. ആർ. ഷെട്ടി യാണ് സി. ഇ. ഒ. സ്ഥാന ത്തേക്ക് ശുപാർശ ചെയ്തത്. സ്ഥാനം ഒഴി യുന്ന സി. ഇ. ഒ. ഡോ. ബി. ആർ. ഷെട്ടി, ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസി നൊപ്പം ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാനാ യി തുടരും.
1975 ൽ അബു ദാബി യിൽ ചെറിയ ഒരു ക്ലിനിക്കും ഫാർമസിയു മായി ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃത്വ ത്തിൽ ആരംഭിച്ച എൻ. എം. സി. ക്ക് ഇപ്പോൾ ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ആറ് രാജ്യ ങ്ങളി ലായി നിത്യേന 11,000 ൽ പരം രോഗി കളെ പരി ചരി ക്കുന്ന മുപ്പത് ആശു പത്രി കളും 1,200 ഓളം ഡോക്ടർ മാരും ഉൾപ്പെ ടുന്ന വലിയൊരു ശൃംഖല യുണ്ട്.
ആരോഗ്യ രക്ഷാ രംഗത്ത് ദശക ങ്ങളി ലൂടെ അതി പ്രശസ്ത മായ എൻ. എം. സി. എന്ന വലിയ പ്രസ്ഥാന ത്തിന്റെ സി. ഇ. ഒ. പദവി വലിയ സന്തോ ഷവും അതിലേറെ ചുമതലാ ബോധവും ഉളവാക്കുന്നു എന്ന് പ്രശാന്ത് മങ്ങാട് പ്രതി കരിച്ചു.
തന്റെ ഉത്തര വാദിത്വ ങ്ങൾ തിരിച്ചറി യുവാനും കണിശ മായി നിറ വേറ്റു വാനും ഗുരു തുല്യം കൂടെ നിന്ന ഡോ. ബി. ആർ. ഷെട്ടി എന്ന ധിഷണാ ശാലി യുടെ മാർഗ്ഗ നിർദ്ദേ ശവും അദ്ധ്യാ പനവു മാണ് എൻ. എം. സി. ഹെൽത്ത് കെയറി നെ ആഗോള തല ത്തിലേക്ക് ഉയർ ത്തുവാനും വ്യാപി പ്പി ക്കുവാ നും തനിക്ക് കരുത്തു നൽകിയത് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.
കാലാനുസൃത മായ മേന്മ കളും സാങ്കേ തിക സൗകര്യ ങ്ങളും ഉൾക്കൊ ണ്ടു കൊണ്ട് ഡോ. ബി. ആർ. ഷെട്ടി എൻ. എം. സി. യിലൂടെ മുന്നോട്ടു വെച്ച മനുഷ്യത്വ പരമായ ചികിത്സാ സംവി ധാന ങ്ങളുടെ വളർച്ചയും വ്യാപന വും തന്റെ പ്രധാന പരി ഗണന ആയിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.
എൻ. എം. സി. ഹെൽത്ത് എന്ന നാമ ത്തോടെ 2015ൽ പുതിയ ആഗോള മുഖവും വിലാസവും നേടിയ എൻ. എം. സി. ക്ക് ലഭി ക്കാവുന്ന ഏറ്റവും അനു യോജ്യ നായ ഡോ. ഷെട്ടി യുടെ പിൻ ഗാമി യാണ് പ്രശാന്ത് മങ്ങാട് എന്ന് ഇപ്പോഴത്തെ ഇൻഡി പെൻഡന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസ് പറഞ്ഞു.
അതു പോലെ സുദീർഘ മായ സേവന പരിചയവും പ്രാഗത്ഭ്യ വുമുള്ള ഡോ. ബി. ആർ. ഷെട്ടി ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർമാനായി വരുന്ന തിനെ ബോർഡ് അംഗ ങ്ങൾ മുക്ത കണ്ഠം സ്വാഗതം ചെയ്യുക യാണ് എന്നും ഈ മാറ്റ ങ്ങൾ ബിസിനസ്സിന് പുതിയ ഊർജ്ജം പകരുവാനും ഓഹരി ഉടമ കൾക്ക് വലിയ നേട്ട ങ്ങൾ ഉറപ്പു വരു ത്തുവാനും സഹായ കമാണ് എന്നും മാർക്ക് ടോംപ്‌കിൻസ് കൂട്ടിച്ചേർത്തു.
- ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്
- മയില്പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത് മാങ്ങാടിന്