അബുദാബി : ടൂള്‍സിനും ഹാര്‍ഡ് വെയറിനും മാത്ര മായി വിശാല മായ ഹൈപ്പര്‍ മാര്‍ക്കറ്റു മായി അപെക്സ് ഗ്രൂപ്പി ന്റെ പുതിയ സംരംഭം അബു ദാബി മുസ്സഫ യില്‍ ആരംഭിക്കും എന്ന്‍ അപെക്സ് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
പുതിയ സംരംഭ ത്തിന്റെ ഔപചാരിക ഉദ്ഘാടനം, നവംബര്‍ 28 ശനി യാഴ്ച വൈകുന്നേരം നാലു മണിക്ക് അബുദാബി ചേംബര്‍ അംഗം ദലാല്‍ സഈദ് അല്‍ ഖുബൈസി നിര്‍വ്വഹിക്കും.
മുസ്സഫ വ്യവസായ മേഖല യിലെ ട്രാഫിക് സിഗ്നലി നോട് ചേര്‍ന്ന് 14,000 ത്തിലേറെ ചതുരശ്ര അടി യില്‍ ഒരുക്കി യിട്ടുള്ള വിശാല മായ ഹൈപ്പര്‍ മാര്‍ക്ക റ്റില്‍ ലോക പ്രശസ്ത ബ്രാന്‍ഡു കളായ ഹിറ്റാച്ചി പവര്‍ ടൂള്‍സ്, ഡിവാള്‍ട്ട്, വെര്‍ട്ടെക്സ്, ഡയഡോറ ഉള്‍പ്പെടെ യുള്ള വിപുല മായ ശേഖരം തന്നെ യുണ്ട് എന്ന് മാനേജിംഗ് ഡയരക്ടര്‍ ഹിഷാം പുതുശ്ശേരി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അനുദിനം വളരുന്ന വിപണി യുടെ സാദ്ധ്യ തകള്‍ തിരിച്ചറിഞ്ഞ് ഹാര്‍ഡ് വെയര്‍ – ടൂള്‍സ് സാമഗ്രി കള്‍ ഏറ്റവും കുറഞ്ഞ വില യില്‍ എളുപ്പം തെരഞ്ഞെടു ക്കാവുന്ന രീതി യില്‍ നവീന സാങ്കേതിക വിദ്യ കള്‍ പരിചയ പ്പെടുത്തി കൊണ്ടാണ് അപെക്സ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കി യിരിക്കുന്നത്. അന്യായ മായ വില ഈടാക്കി ഉപ ഭോക്താ ക്കളെ ചൂഷണം ചെയ്യുന്ന പ്രവണത ഇല്ലാ താക്കാന്‍ ബാര്‍ കോഡ് സംവിധാനം ഉപയോഗിച്ച് സാധന ങ്ങള്‍ വിപണനം ചെയ്യുന്നു എന്നതാണ് ഈ ഹൈപ്പര്‍ മാര്‍ക്ക റ്റിന്റെ പ്രത്യേകത.
മൂന്നര പതിറ്റാണ്ടി ലേറെ യായി രാജ്യ ത്തിന് അകത്തും പുറത്തും ഈ രംഗ ത്തെ ഏറ്റവും മുന്‍ നിര യിലുള്ള അപെക്സ് ഗ്രൂപ്പിന്റെ അഞ്ചാമത് റീട്ടെയില്‍ ഔട്ട്‌ലെറ്റാ ണിത്.
പുതിയ പരീക്ഷണം വിജയി ക്കു ന്നതോടെ യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലും സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നി വിട ങ്ങളിലെ പ്രധാന പട്ടണ ങ്ങളിലും ആഫ്രിക്ക യിലും ഇത്തരം ഷോറൂം ശൃംഖല കള്‍ അധികം വൈകാതെ ആരംഭി ക്കാനുള്ള തയ്യാറെടുപ്പി ലാണ്. അപെക്സ് ജനറല്‍ മാനേജര്‍ അനില്‍ മാധവന്‍, ഹിറ്റാച്ചി പ്രതി നിധി ഇചിരു കൊമാഗാറ്റ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.