ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും

January 7th, 2016

lulu-group-ma-yousuf-ali-in-up-pravasi-divas-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ യുടെ നിക്ഷേപം നടത്തും എന്നും തലസ്ഥാന മായ ലക്‌നൗവില്‍ ഷോപ്പിംഗ് മാള്‍, പഞ്ച നക്ഷത്ര ഹോട്ടല്‍, കണ്‍ വെന്‍ഷന്‍ സെന്റര്‍ എന്നിവ പണിയും എന്നും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി അറി യിച്ചു. ആഗ്ര യില്‍ നടന്ന പ്രഥമ യു. പി. പ്രവാസി ദിവസ് സമ്മേളന വേദി യിലാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരു ബിസിനസ്സു കാരന്‍ എന്ന നിലയില്‍ നിരവധി രാജ്യ ങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മലയാളി കൾക്കു പുറമെ ഉത്തര്‍ പ്രദേശു കാരെ യും ധാരാള മായി കണ്ടിട്ടുണ്ട്.

ഉത്തര്‍ പ്രദേശു മായി വളരെ അടുത്ത ബന്ധ മാണ് തനിക്കുള്ളത്. നിലവില്‍ തങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റു കളില്‍ രണ്ടായിര ത്തോളം യു. പി. ക്കാര്‍ ജോലി ചെയ്യുന്നു.

ഉത്തര്‍ പ്രദേശില്‍ 3000 പേര്‍ക്ക് പുതു തായി ജോലി സാദ്ധ്യത നല്‍കും എന്നും യൂസഫലി പറഞ്ഞു. ഉത്തര്‍ പ്രദേശിനുള്ള യൂസു ഫലി യുടെ വാഗ്ദാന ത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യു ന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.

നിരവധി സർവ്വ കലാ ശാലകൾ തനിക്കു ഡോക്ടറേറ്റ് വെച്ചു നീട്ടി എങ്കിലും അലീഗഡ് സർവ്വ കലാ ശാല യില്‍ നിന്നു മാത്ര മാണ് സ്വീകരിച്ചത്.

വിദ്യാര്‍ത്ഥി കളുടെ ആരോഗ്യം മെച്ച പ്പെടുത്താന്‍ കായിക മേഖല കളില്‍ അടിസ്ഥാന സൗകര്യം വേണം. അതു കൊണ്ടു തന്നെ സർവ്വ കലാ ശാല യില്‍ ആണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണി യാന്‍ അഞ്ച് കോടി നല്‍കി. പെണ്‍ കുട്ടി കളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ അഞ്ച് കോടി നല്‍കും എന്നും എം. എ. യൂസഫലി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി യുടെ അബുദാബി ഓഫീസ് റീം ഐലന്‍ഡി ലേക്ക് മാറുന്നു

January 7th, 2016

logo-the-new-india-assurance-co-abudhabi-ePathram അബുദാബി : ഇന്ത്യാ ഗവണ്മെ ന്റിന്റെ ഉടമസ്ഥത യില്‍ ഉള്ള ന്യൂ ഇന്ത്യാ അഷ്വ റന്‍സ് കമ്പനി യുടെ അബു ദാബി ശാഖ, തങ്ങളുടെ പ്രവര്‍ത്തനം വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗ മായി റീം ഐലന്‍ഡി ലെ അല്‍ തമൂഹ് ടവറി ലേക്ക് മാറുന്നു. ജനുവരി 7 വ്യാഴാഴ്ച വൈകുന്നേരം 5 മണി ക്ക് നടക്കുന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയരക്ടറു മായ ജി. ശ്രീനിവാസന്‍ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്യും.

g-sreenivasan-ceo-and-md-of-the-new-india-assurance-co-ePathram

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ജി. ശ്രീനിവാസന്‍

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി 1973 മുതല്‍ അബു ദാബി യില്‍ പ്രവര്‍ത്തി ച്ചു വരുന്നു. യു. എ. ഇ. യില്‍ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് മേഖല യിലും സേവനം ആരംഭി ക്കാന്‍ പദ്ധതി യിടുന്ന കമ്പനി, ഉപഭോക്താ ക്കള്‍ക്ക്‌ മെച്ച പ്പെട്ട സേവന ങ്ങള്‍ നല്കുന്ന തിന്റെ ഭാഗ മായാണ് ആധുനിക സജ്ജീ കരണ ങ്ങളോടെ പുതിയ ഓഫീസ് റീം ഐലന്‍ഡില്‍ പ്രവര്‍ ത്തനം തുടങ്ങു ന്നത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേള ന ത്തില്‍ അറി യിച്ചു. അല്‍ ഐനി ലേക്ക് പ്രവര്‍ത്തനം വ്യാപി പ്പിക്കാനും പദ്ധതി ഉണ്ടെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

വിശദ വിവരങ്ങള്‍ക്ക് :

Tel : 02 – 64 40 428, 050 – 616 00 17, 050 – 790 46 12

- pma

വായിക്കുക: ,

Comments Off on ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി യുടെ അബുദാബി ഓഫീസ് റീം ഐലന്‍ഡി ലേക്ക് മാറുന്നു

ജോയ് ആലുക്കാസ് പുതിയ ശാഖ മുസ്സഫ യില്‍ തുറന്നു

December 19th, 2015

indian-ambasedor-inaugurate-joy-alukkas-in-mussaffah-ePathram
അബുദാബി : ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ശാഖ അബുദാബി മുസഫയിലെ ശാബിയ യില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റവും പുതിയ ഡിസൈനു കളില്‍ ഉള്ള സ്വര്‍ണ, വജ്ര, പ്ലാറ്റിനം ആഭരണ ങ്ങളുടെ വൈവിധ്യ മാര്‍ന്ന ശേഖര മുള്ള മുസ്സഫ യിലെ ശാഖ യുടെ ഉല്‍ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം നിര്‍വ്വഹിച്ചു.

പത്തു രാജ്യങ്ങളിലായി 110 ജ്വല്ലറി ഷോറൂമുകള്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന് കീഴിലുണ്ട്. യു. എ. ഇ. യിലെ ഇരുപത്തി ഒന്നാമത്തേയും അബു ദാബി യിലെ നാലാമത് ശാഖ യുമാണ് ഇത് എന്നും ഏറ്റവും മികച്ച ഡിസൈ നില്‍ ലക്ഷ ത്തില്‍പ്പരം ആഭരണങ്ങള്‍ ഷോറൂ മില്‍ ലഭ്യമാണ് എന്നും ജോയ് ആലുക്കാസ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് അറിയിച്ചു.

ഉദ്ഘാടന ച്ചടങ്ങില്‍ അംബാസഡറുടെ പത്‌നി ദീപാ സീതാറാം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ മാരായ സോണിയ ജോണ്‍ പോള്‍, മേരി ആന്റണി, ആന്റണി ജോസ് തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക:

Comments Off on ജോയ് ആലുക്കാസ് പുതിയ ശാഖ മുസ്സഫ യില്‍ തുറന്നു

യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

December 5th, 2015

dr-sheikh-sultan-bin-khalifa-inaugurate-universal-hospital-2nd-anniversary-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശുപത്രി യുടെ രണ്ടാം വാർഷിക ആഘോ ഷവും യു. എ. ഇ. ദേശീയ ദിന ആഘോ ഷ വും നിറപ്പ കിട്ടാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു.

ഇതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആശു പത്രി യുടെ പുതിയ വെൽനസ് ടവർ ഉദ്‌ഘാടന വും രാഷ്ര്‌ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാ ചിത്ര പ്രകാശനവും യു. എ. ഇ. പ്രസി ഡന്റി ന്റെ ഉപദേശ കൻ ഡോക്ടര്‍ ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ നിർവ്വഹിച്ചു.

വിവിധ രാജ്യ ങ്ങളിലെ അംബാസി ഡർ മാരും എംബസി ഉദ്യോഗസ്‌ഥരും പൌര പ്രമുഖരും ഉൾ പ്പെടെ ഒട്ടേറെ പ്പേർ പരിപാടി യിൽ സംബ ന്ധിച്ചു.

ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അറേബ്യന്‍ പരമ്പരാ ഗത നൃത്ത ങ്ങള്‍, തനൂറാ ഡാന്‍സ്, ബട്ടർ ഫ്ലൈ ഡാൻസ്, എൽ. ഇ. ഡി. റോബോട്ടിക് ഡാൻസ്, ബാഗ്‌ പൈപ്പര്‍ സംഗീത വിരുന്നും അരങ്ങേറി.

ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ട റു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടി കൾക്ക് നേതൃത്വം നൽകി.

*  ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി

*  ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

- pma

വായിക്കുക: , , ,

Comments Off on യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

അപെക്സ് ടൂള്‍സ് – ഹാര്‍ഡ്‌ വെയര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസ്സഫ യില്‍

November 28th, 2015

hisham-puthusseri-with-hittachi-apex-tools-ePathram
അബുദാബി : ടൂള്‍സിനും ഹാര്‍ഡ്‌ വെയറിനും മാത്ര മായി വിശാല മായ ഹൈപ്പര്‍ മാര്‍ക്കറ്റു മായി അപെക്സ് ഗ്രൂപ്പി ന്റെ പുതിയ സംരംഭം അബു ദാബി മുസ്സഫ യില്‍ ആരംഭിക്കും എന്ന്‍ അപെക്സ് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

പുതിയ സംരംഭ ത്തിന്റെ ഔപചാരിക ഉദ്ഘാടനം, നവംബര്‍ 28 ശനി യാഴ്ച വൈകുന്നേരം നാലു മണിക്ക് അബുദാബി ചേംബര്‍ അംഗം ദലാല്‍ സഈദ് അല്‍ ഖുബൈസി നിര്‍വ്വഹിക്കും.

മുസ്സഫ വ്യവസായ മേഖല യിലെ ട്രാഫിക് സിഗ്നലി നോട് ചേര്‍ന്ന് 14,000 ത്തിലേറെ ചതുരശ്ര അടി യില്‍ ഒരുക്കി യിട്ടുള്ള വിശാല മായ ഹൈപ്പര്‍ മാര്‍ക്ക റ്റില്‍ ലോക പ്രശസ്ത ബ്രാന്‍ഡു കളായ ഹിറ്റാച്ചി പവര്‍ ടൂള്‍സ്, ഡിവാള്‍ട്ട്, വെര്‍ട്ടെക്സ്, ഡയഡോറ ഉള്‍പ്പെടെ യുള്ള വിപുല മായ ശേഖരം തന്നെ യുണ്ട് എന്ന് മാനേജിംഗ് ഡയരക്ടര്‍ ഹിഷാം പുതുശ്ശേരി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

അനുദിനം വളരുന്ന വിപണി യുടെ സാദ്ധ്യ തകള്‍ തിരിച്ചറിഞ്ഞ് ഹാര്‍ഡ് വെയര്‍ – ടൂള്‍സ് സാമഗ്രി കള്‍ ഏറ്റവും കുറഞ്ഞ വില യില്‍ എളുപ്പം തെരഞ്ഞെടു ക്കാവുന്ന രീതി യില്‍ നവീന സാങ്കേതിക വിദ്യ കള്‍ പരിചയ പ്പെടുത്തി കൊണ്ടാണ് അപെക്സ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കി യിരിക്കുന്നത്. അന്യായ മായ വില ഈടാക്കി ഉപ ഭോക്താ ക്കളെ ചൂഷണം ചെയ്യുന്ന പ്രവണത ഇല്ലാ താക്കാന്‍ ബാര്‍ കോഡ് സംവിധാനം ഉപയോഗിച്ച് സാധന ങ്ങള്‍ വിപണനം ചെയ്യുന്നു എന്നതാണ് ഈ ഹൈപ്പര്‍ മാര്‍ക്ക റ്റിന്റെ പ്രത്യേകത.

മൂന്നര പതിറ്റാണ്ടി ലേറെ യായി രാജ്യ ത്തിന് അകത്തും പുറത്തും ഈ രംഗ ത്തെ ഏറ്റവും മുന്‍ നിര യിലുള്ള അപെക്സ് ഗ്രൂപ്പിന്റെ അഞ്ചാമത് റീട്ടെയില്‍ ഔട്ട്‌ലെറ്റാ ണിത്.

പുതിയ പരീക്ഷണം വിജയി ക്കു ന്നതോടെ യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലും സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നി വിട ങ്ങളിലെ പ്രധാന പട്ടണ ങ്ങളിലും ആഫ്രിക്ക യിലും ഇത്തരം ഷോറൂം ശൃംഖല കള്‍ അധികം വൈകാതെ ആരംഭി ക്കാനുള്ള തയ്യാറെടുപ്പി ലാണ്. അപെക്സ് ജനറല്‍ മാനേജര്‍ അനില്‍ മാധവന്‍, ഹിറ്റാച്ചി പ്രതി നിധി ഇചിരു കൊമാഗാറ്റ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on അപെക്സ് ടൂള്‍സ് – ഹാര്‍ഡ്‌ വെയര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസ്സഫ യില്‍


« Previous Page« Previous « ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു
Next »Next Page » രാജ്യം ദേശീയ ദിന ആഘോഷത്തില്‍ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine