അബുദാബി : ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പേരു കേട്ട കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഒരേ സമയം ഇരുന്നൂറിലധികം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ വുന്നതും ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നവീന മാതൃക യില്‍ അബുദാബി മദീന സായിദ് ഷോപ്പിംഗ് മാള്‍ എക്സ്റ്റന്‍ഷന്റെ രണ്ടാം നില യില്‍ ഒരുക്കിയ കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, ടേബിള്‍സ് ഫുഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
യു. എ. ഇ. യിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖയാണ് ഇപ്പോള്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രമുഖ വ്യവസായി എം. എ. യൂസഫലി യുടെ മകള്‍ ഷഫീന യുടെ ഉടമസ്ഥത യിലുള്ള ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചുളള രണ്ടാമത്തെ സംരംഭ മാണിത് എന്ന് ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സതീഷ് കുമാര്‍ അറിയിച്ചു.
കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, അടുത്ത രണ്ടര വര്‍ഷ ത്തിനുള്ളില്‍ അഞ്ച് പുതിയ ശാഖ കള്‍ കൂടി ആരംഭിക്കും. 15 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കി യാണ് ഈ വികസനം നടപ്പാക്കുക.
യു. എ. ഇ. യ്ക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ ശാഖ ബഹ്‌റൈനില്‍, രണ്ട് മാസ ത്തിനുള്ളില്‍ തുടങ്ങും. ഇതോടൊപ്പം, ഇന്ത്യയിലും വന്‍ വികസന ത്തിന് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാരായ ഗോപി പൂവംമുള്ളത്തില്‍, വിജയന്‍ നെല്ലിപ്പുനത്തില്‍, അറേബ്യ ഹോള്‍ഡിംഗ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റൗഫ് അലി, ടേബിള്‍സ് ഫുഡ് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനയ് ലാല്‍, ജനറല്‍ മാനേജര്‍ സാജന്‍ അലക്‌സ്, കാലിക്കറ്റ് നോട്ട് ബുക്ക് വടക്കന്‍ മേഖല യുടെ ഡയറക്ടര്‍ റസാക് മൂസ, ജനറല്‍ മാനേജര്‍ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.