അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത ഇല്ലാതാക്കും : ഡോ. ഹുസൈന്‍ സഖാഫി

June 21st, 2015

അബുദാബി : ആവശ്യമായത് മാത്രമേ റമദാനില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നും അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത കുറക്കും എന്നും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അബുദാബി യില്‍ പറഞ്ഞു. യു. എ. ഇ. പ്രസിഡന്റിന്റെ അതിഥി യായി ഇവിടെ എത്തിയ തായിരുന്നു ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്.

പാപ മോചനത്തിനായി വിശ്വാസി കള്‍ മനസ്സും ശരീരവും അല്ലാഹു വിലേക്ക് സമര്‍പ്പിക്കണം. ജനന ത്തിനും മരണ ത്തിനും ഇട യിലുള്ള വളരെ ചെറിയ ഈ സമയം മനുഷ്യന്‍ തന്റെ ചിന്ത കളേയും പ്രവര്‍ത്തി കളെയും തെറ്റായ മാര്‍ഗ ത്തിലൂടെ തിരിച്ചു വിടരുത്. ചെയ്തു പോയ തെറ്റു കളെ ക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നവന് പാപ മോചനത്തിന് അവസര മുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പി ക്കുന്നതും അതാണ്. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഉമൈര്‍ ഇബ്നു യൂസുഫ് പള്ളി യില്‍ പ്രഭാഷണം നടത്തുക യായിരുന്നു ഹുസൈന്‍ സഖാഫി.

കഴിഞ്ഞ കാലത്തെ വീഴ്ചകളെ സ്വയം തിരുത്തി മുന്നോട്ട് പോകാന്‍ മാനവ രാശിയെ പ്രോത്സാഹി പ്പിക്കുന്ന മാസ മാണ് റമദാന്‍. ഏതൊരു തിന്മയും മനുഷ്യനെ അന്ധ കാര ത്തിലേക്ക് നയിക്കുക യും മുന്നോട്ടുള്ള പ്രയാണ ത്തിന് സ്വയം വിലങ്ങു തടി തീര്‍ക്കുന്നതു മായിരിക്കും.

എന്നിലെ പാപം അല്ലാഹു പൊറുത്തു തന്നിരിക്കുന്നു എന്ന ചിന്ത യാണ് വിശ്വാസി യെ അവന്റെ ഭാവി കാല ജീവിത ത്തിന് വഴി തെളിയി ക്കുന്നത്. സാമൂഹിക സേവന ത്തിലേക്കും മറ്റുള്ള വന്റെ പ്രയാസ ങ്ങളെ മനസ്സി ലാക്കുന്ന തിലേക്കും തന്റെ മനസ്സിനെ പാക പ്പെടുത്താന്‍ നോമ്പുകാരന് കഴി യുന്നു. അല്ലാഹുവിന്റെ കാരുണ്യം, ഇടമുറിയാതെ ഭൂമി യിലോട്ട് വര്‍ഷിക്കുന്ന മാസമാണ് റമദാന്‍.

ചെയ്തു പോയ തെറ്റു കളില്‍ പശ്ചാത്തപിച്ച് കുടുംബ ത്തിനും സമൂഹ ത്തിനും മാത്രമായി ജീവിക്കണമെന്നും ഹുസൈന്‍ സഖാഫി ഉല്‍ബോധിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത ഇല്ലാതാക്കും : ഡോ. ഹുസൈന്‍ സഖാഫി

റമദാൻ പ്രമാണിച്ച് 879 തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ യുടെ ഉത്തരവ്

June 17th, 2015

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. യിലെ വിവിധ ജയിലു കളില്‍ കഴിയുന്ന 879 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇവര്‍ അടയ്ക്കാനുള്ള പിഴയും മറ്റ് സാമ്പത്തിക ബാദ്ധ്യതകളും പ്രസിഡൻഷ്യൽ ഓഫീസ് കൊടുത്തു തീര്‍ക്കും. പരിശുദ്ധ റമദാൻ പ്രമാണിച്ചാണ് പ്രസിഡന്റ് ഈ ഉത്തരവ് ഇറക്കിയത്.

ജയില്‍ പ്പുള്ളികള്‍ക്ക് കുടുംബ ത്തിന്റെ ഉത്തരവാദിത്വ ങ്ങളുമായി പുതിയ ജീവിതം തുടങ്ങുന്നതിന് ഈ ഉത്തരവ് സഹായിക്കും എന്നും മികച്ച വ്യക്തികളായി വീണ്ടും സമൂഹത്തിന്റെ ഭാഗ മാകാനുള്ള അവസര മാണ് ഇതുവഴി തടവു കാര്‍ക്ക് ലഭിക്കുന്നത് എന്നും നല്ല സ്വഭാവ രീതികള്‍ സ്വായത്ത മാക്കി ഭാവി യില്‍ മോചനം നേടി യെടുക്കാന്‍ മറ്റ് തടവുകാര്‍ക്കും പ്രോത്സാഹനം ആവുമെന്നും യു. എ. ഇ. അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on റമദാൻ പ്രമാണിച്ച് 879 തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ യുടെ ഉത്തരവ്

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

June 11th, 2015

al-ethihad-sports-ePathram
അബുദാബി : യു. എ. ഇ. യിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ അത്യാധുനിക രീതി യിലുള്ള പരിശീലനം നല്‍കി കായിക ലോകത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുന്ന അബുദാബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങള്‍ ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു ഉത്ഘാടനം ചെയ്യും.

വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസ ങ്ങളിലായി അബുദാബി യില്‍ നടക്കുന്ന ഇത്തിഹാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ പ്രമുഖ ടീമുകള്‍ മാറ്റുരക്കും. അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ പരിശീലനം നല്‍കിയ ജേക്കബ് ജോണ്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളീ വിദ്യാര്‍ത്ഥി കള്‍ ബാര്‍സലോണ ക്ലബ്ബില്‍ കളിക്കും എന്നും അക്കാദമി സ്ഥാപകനും പ്രസിഡണ്ടു മായ അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഈ അവധിക്കാലത്ത്‌ വിദ്യാര്‍ത്ഥി കള്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവ യില്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ഒരുക്കുന്നു എന്നും വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്  സംഘടിപ്പിക്കും ന്നും അറക്കല്‍ കമറുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ കുട്ടികളില്‍ ക്രിക്കറ്റി നോടുള്ള താല്പര്യം മനസ്സിലാക്കി അന്താരാഷ്ട്ര തല ത്തിലുള്ള പരിശീലനം നല്‍കി സാധ്യമായ എല്ലാ സഹായ ങ്ങളും നല്‍കും എന്നും പ്രവാസികള്‍ ക്രിക്കറ്റില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം മുന്‍ നിറുത്തി ഇവിടെ സംഘടി പ്പിക്കുന്ന കായിക മത്സര ങ്ങള്‍ക്ക് വേണ്ടതായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കും എന്നും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു പറഞ്ഞു.

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, തുടങ്ങി യവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

അബുദാബി ടാക്സികളില്‍ സി. സി. ടി. വി. ക്യാമറകള്‍

June 9th, 2015

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്തെ ടാക്സികളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി. സി. ടി. വി.) ക്യാമറകള്‍ സ്ഥാപിക്കുന്നു. സാമൂഹിക സേവന നിലവാരം അഭിവൃദ്ധി പ്പെടുത്തുന്ന തിന്റെയും ഉന്നതമായ സുരക്ഷിതത്വവും ഭദ്രതയും നടപ്പാക്കുന്ന തിന്റെ യും ഭാഗമായി ട്ടാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് ഒൗദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചു.

യാത്രക്കാരുടെയും ഡ്രൈവറു ടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതി പ്രധാന മായ പങ്കു വഹിക്കാന്‍ ഈ സം വിധാനത്തിനു സാധിക്കും. യാത്രക്കാര്‍ വാഹന ത്തില്‍ മറന്നു പോകുന്നതോ നഷ്ട പ്പെടുന്ന തോ ആയ വസ്തുക്കള്‍ ഉടമക്കു തിരികെ നല്‍കു ന്നതിനും സേവന ത്തിന്റെ കാര്യ ക്ഷമത വര്‍ദ്ധി പ്പിക്കു വാനും ഇൗ പദ്ധതി സഹായക മാവും എന്നാണ് കരുതുന്നത്.

തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 ടാക്സി കളിലാണ് ക്യാമറ സ്ഥാപിക്കുക. ഇതിന്റെ ഗുണവും ഫല പ്രദമായ സാഹചര്യ ങ്ങളും വില യിരുത്തിയ ശേഷം രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം നടപ്പാക്കും.

എല്ലാ ടാക്സി കളിലും സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ദ് സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ദര്‍വീഷ് അല്‍ ഖംസി അറിയിച്ചു.

ഫോട്ടോക്കു കടപ്പാട് : ഗള്‍ഫ് ന്യൂസ്

- pma

വായിക്കുക: , ,

Comments Off on അബുദാബി ടാക്സികളില്‍ സി. സി. ടി. വി. ക്യാമറകള്‍

അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു

June 9th, 2015

crash-recovery-of-abudhabi-police-ePathram
അബുദാബി : രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ നടത്തിയ പരിശോധന യിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുമായി സര്‍വീസ് നടത്തുന്ന വാഹന ങ്ങള്‍ കണ്ടെത്തുന്ന തിനായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരിശോധന ശക്ത മാക്കിയ തായി വകുപ്പ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ ഷേഹി പറഞ്ഞു. ഇതിനായി വിവിധ റോഡു കളിലായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന തായി കണ്ടാല്‍ വാഹന ങ്ങള്‍ക്ക് അപ്പോള്‍ തന്നെ 400 ദിര്‍ഹം പിഴചുമത്തും. ശരിയായ ലൈസന്‍സില്‍ അല്ല വാഹനം ഓടിക്കുന്നത് എങ്കില്‍ അവയ്ക്ക് 200 ദിര്‍ഹം വീതം പിഴചുമത്തും.

വര്‍ഷാ വര്‍ഷം നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുകയോ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടാക്കി യേക്കാവുന്ന അപകടം മുന്‍ നിര്‍ത്തിയാണ് പരിശോധന കര്‍ശന മാക്കിയത് എന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു


« Previous Page« Previous « മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി
Next »Next Page » ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine