പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി

July 28th, 2015

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : മലയാളി വ്യവസായ പ്രമുഖനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് ഡയരക്ടർ ബോഡ് അംഗ വുമായ പത്മശ്രീ എം. എ. യൂസഫലി യുടെ ഉടമസ്ഥത യിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ 1100 കോടി രൂപ ചെലവിട്ട് ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലന്‍റ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി.

‘എഡ്വേര്‍ഡിയന്‍ ബില്‍ഡിംഗ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിട ത്തിലാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു. ഈ പൗരാണിക കെട്ടിടം പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റാനാണ് ലുലു ഗ്രൂപ്പിന്‍െറ പദ്ധതി എന്ന് ഒൗദ്യോഗിക പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ലണ്ടന്‍ നഗര ത്തിന്റെ ഹൃദയ ഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണ ത്തിലാണ് പഞ്ച നക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി നാണ് (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം. എ. യൂസഫലി കെട്ടിടം സ്വന്ത മാക്കിയത്.

‘ദ ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ ത്തന്നെയാവും ഹോട്ടല്‍ അറിയ പ്പെടുക. ലണ്ടനിലെ നിര്‍മാണ രംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണ പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

എം. എ. യൂസഫലി യുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂല ധന നിക്ഷേപം ആണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഓഹരി കള്‍ യൂസഫലി സ്വന്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാന്‍ യു. എ. ഇ. യില്‍ പുതിയ നിയമം

July 21st, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. യിൽ ജാതി മത വർഗ്ഗ വർണ്ണ ത്തിന്റെയും വിശ്വാസ പ്രമാണ ങ്ങളുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമി ച്ചാല്‍ കഠിന ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമം പ്രാബല്യ ത്തിൽ വരുത്താൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.

മറ്റു മത ങ്ങളേയോ വ്യക്തികളേയോ, അവിശ്വാസി യേയോ അപമാനി ക്കുന്നതും ദൈവ നിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഗ്രന്ഥ ങ്ങളെ അപ കീർത്തി പ്പെടുത്തൽ, ആരാധനാ കേന്ദ്ര ങ്ങള്‍, ഖബറിടങ്ങള്‍ (ശ്മശാന ങ്ങൾ) എന്നിവയെ അപമാനിക്കൽ തുടങ്ങിയവും ഇൗ നിയമ പരിധി യിൽ പ്പെടും.‌ കൂടാതെ, ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍, പുസ്തക ങ്ങള്‍, ലഘു ലേഖകള്‍ എന്നിവ വഴി മത ത്തെയും മത വിശ്വാ സി കളെയും അധിക്ഷേപിക്കുന്നത് കുറ്റകര മാണ്. ആറ് മുതൽ 10 വര്‍ഷം വരെ തടവും അര ലക്ഷം മുതൽ 20 ലക്ഷം വരെ പിഴയും ലഭിക്കും. ഔദ്യോഗിക ഏജന്‍സിയായ വാം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത‍

മത വിശ്വാസ ത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരി പ്പിക്കുന്ന വ്യക്തി കളെയും സംഘടന കളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പി ക്കുന്ന വരെ സാമ്പത്തിക മായി സഹായി ക്കുന്നത് പോലും കുറ്റകര മാണ്. മതസ്ഥാപന ങ്ങള്‍ ക്കും ഗ്രന്ഥ ങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.

മത വിദ്വേഷം പ്രചരിപ്പി ക്കുക എന്ന ലക്ഷ്യ ത്തോടെ വ്യക്തി കളോ സംഘടന കളോ സമ്മേ ളന ങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകര മാണ്. ഏതെങ്കിലും വ്യക്തി യെയോ സംഘ ത്തെയോ അവരുടെ മത വിശ്വാസ ത്തിന്‍െറ പേരില്‍ അവിശ്വാസി എന്നോ കപട വിശ്വാസി എന്നോ വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യ ത്ത് മത സഹിഷ്ണുത യ്ക്കും സൗഹാര്‍ദ്ദ ത്തിനും ശക്തമായ അടിത്തറ പാകുക എന്നതാണ് 2015ലെ രണ്ടാം നമ്പര്‍ നിയമ ത്തിന്റെ ലക്ഷ്യം. പുതിയ നിയമത്തെ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ സ്വാഗതം ചെയ്‌തു. യു. എ. ഇ. യിലെ  പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ എഴുതി.

സ്വാതന്ത്ര്യം, സഹിഷ്‌ണുത, സ്വീകാര്യത, മറ്റുള്ള വരുടെ ആശയ ങ്ങൾ, വിശ്വാസ ങ്ങൾ, മൂല്യങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന യു. എ. ഇ. യുടെ നയത്തെ ഉറപ്പി ക്കുന്ന താണു പുതിയ നിയമം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പോര്‍ട്ട്സ് സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമായി

July 19th, 2015

al-ethihad-sports-ePathram
അബുദാബി : അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാ മ്പില്‍ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്തു.

തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ യില്‍ പരിശീലനം നല്‍കാനും അതിലൂടെ കായിക ലോക ത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുവാനുമായി തുടക്കം കുറിച്ച ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ തുടര്‍ച്ചയായി മൂന്നാം വര്‍ഷ മാണ്‌ കുട്ടി കള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കു ന്നത്.

അന്തര്‍ ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചുകൾ പരിശീലനം നല്കുന്ന സമ്മര്‍ ക്യാമ്പില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍, ബാഡ് മിന്റൺ തുടങ്ങീ പത്തോളം ഇന ങ്ങളില്‍ പരിശീലനം നല്‍കി.

വിവിധ പ്രായക്കാരായ ഇരുനൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കായിക വിഭാഗ ങ്ങളില്‍ കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്ന തിന്റെ ഭാഗമായി ട്ടാണ് ഇങ്ങിനെ ഒരു ക്യാമ്പ് ഒരുക്കിയത് എന്ന് അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സഖറിയാന്‍ എന്നിവര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സ്പോര്‍ട്ട്സ് സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമായി

ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

July 18th, 2015

liwa-dates-festival-ePathram
അബുദാബി : വ്യത്യസ്ഥ നിറ ത്തിലും വലിപ്പ ത്തിലും രുചി യിലുമുള്ള ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന 11ആമത് ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ 30 വരെ അബുദാബി യുടെ പശ്ചിമ മേഖല യായ ലിവ യിലെ അല്‍ ഗര്‍ബിയ യില്‍ നടക്കും.

യു. എ. ഇ. യിലെ ഈന്ത പ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്പന യുമാണ് ലിവ ഈന്തപ്പഴോൽസവ ത്തിൽ നടക്കുക. ഈന്തപ്പഴ ങ്ങള്‍ക്ക് പുറമെ ഈന്തപ്പഴ അച്ചാറുകള്‍, ഉപ്പിലിട്ട ഈന്ത പ്പഴം, ഈന്ത പ്പഴം കൊണ്ടുള്ള സോസു കള്‍, ഹലുവ, ജ്യൂസ്, സ്‌ക്വാഷ്, തേന്‍ എന്നിവ യെല്ലാം സന്ദര്‍ശ കര്‍ക്കായി അണി നിരത്തും. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തില്‍ സാംസ്‌കാരിക വിഭാഗ ത്തിലെ ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി യാണ് ഡേറ്റ് ഫെസ്റ്റിവല്‍ സംഘടി പ്പിക്കുന്നത്.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്തപ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗമായി പ്രത്യേകം മത്സര ങ്ങളും സംഘടി പ്പിക്കു ന്നുണ്ട്. 60 ലക്ഷം ദിര്‍ഹ ത്തിന്റെ സമ്മാന ങ്ങളാണ് ഇക്കുറി വിജയി കള്‍ക്ക് ലഭിക്കുക. യു. എ. ഇ. യിലേക്ക് ഈ സീസണില്‍ ഏറ്റവും അധികം വിനോദ സഞ്ചാരി കളെ ആകര്‍ഷിക്കുന്ന ലിവ ഈന്തപ്പഴോൽ സവ ത്തിലേക്ക് എഴുപതിനായിരം സന്ദര്‍ശകരെ യാണ് ഇപ്രാവശ്യം പ്രതീക്ഷി ക്കുന്നത്.

ജൂലായ് 22 മുതല്‍ 30 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ ഇമാറാത്തി കളുടെ തനതു കലാ സാംസ്കാരിക പരിപാടി കളും അരങ്ങേറും. പ്രാദേശിക മായി വിളയിച്ചെടുത്ത പലതരം പച്ചക്കറി കളും പഴങ്ങളും ഈ ഉത്സവ ത്തിന്റെ ഭാഗമാവും.

കൃത്രിമ വള ങ്ങള്‍ ഉപയോ ഗിക്കാതെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി കള്‍ മേള യിലെ പ്രധാന ആകര്‍ഷണ മാണ്. ഭിന്ന ശേഷി ക്കാരായ ആളു കളുടെയും ശാരീരിക ക്ഷമത കുറഞ്ഞ ആളു കളുടെയും കൂട്ടായ്മ യില്‍ വിളയി ച്ചെടുത്ത ജൈവ പച്ചക്കറി കള്‍ അവര്‍ തന്നെ ഇവിടെ പ്രദര്‍ശി പ്പിക്കുകയും കച്ചവടം ചെയ്യുന്നതും മേള യിലെ ശ്രദ്ധേയ കാഴ്ച യാണ്.

- pma

വായിക്കുക: , ,

Comments Off on ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

July 17th, 2015

eid--mubarak-ePathram അബുദാബി : ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യ ങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോ ഷിക്കുന്നു. ഒമാനില്‍ ശനിയാഴ്ച യാണ് പെരുന്നാള്‍. അബുദാബി ഭരണാധി കാരികളും രാജ കുടുംബാംഗ ങ്ങളും രാവിലെ ശൈഖ് സായിദ് പള്ളി യില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടത്തും.

ഇസ്ലാമിക മത കാര്യ വിഭാഗം മുന്‍കൂട്ടി പ്രഖ്യാപിച്ച സമയ ക്രമം അനുസരിച്ച് യു. എ. ഇ. യിലെ വിവിധ എമിരേറ്റു കളിലെ നിസ്കാര സമയം അഞ്ചു മുതല്‍ പത്തു മിനിട്ടു വരെ മാറ്റ ങ്ങള്‍ ഉണ്ടാ യിരിക്കും. അബുദാബി യിലെ പള്ളി കളില്‍ രാവിലെ 6 മണി കഴിഞ്ഞു 4 മിനുട്ടില്‍ പെരുന്നാള്‍ നിസ്കാരം നടക്കും.

കേരളത്തില്‍ മാസപ്പിറവി ദ്യശ്യ മാകാത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തി യാക്കി, ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.

- pma

വായിക്കുക: , ,

Comments Off on ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച


« Previous Page« Previous « യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട
Next »Next Page » ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine