യാചനക്കെതിരെ കാമ്പയിനു തുടക്കമായി

March 11th, 2015

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : ഭിക്ഷാടനത്തിനു എതിരെ ബോധ വല്‍കരണ വുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു.

മനുഷ്യന്റെ ഉദാര മനസ്കത മുതലെടുത്ത്‌ നിരവധി പേര്‍ ഭിക്ഷാടന ത്തിന് ഇറങ്ങി തിരിക്കുന്നുണ്ട്. രാജ്യ ത്തിന്റെ സാമൂഹിക ഭദ്രതയും പ്രതിച്ഛായയും നശിപ്പിക്കുന്ന പ്രവര്‍ത്തന മാണു ഭിക്ഷാടനം. ഇതൊരു സാമൂഹിക വിപത്താണ് എന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഷാഫര്‍ പറഞ്ഞു.

യാചനയ്ക്കായി ഗൂഢാലോചന നടത്തുകയും പണം പിടുങ്ങാന്‍ ശ്രമിക്കുന്നവരും ഉണ്ടെന്നും കണ്ടെത്തി യിട്ടുണ്ട്. യാചന പോലെ കുറ്റകര മാണ് ഭിക്ഷാടകരെ സഹായി ക്കുന്നതും. ഈ സാമൂഹ്യ വിപത്തിന് എതിരെ പൊതു ജനങ്ങളെ ബോധ വാന്മാര്‍ ആക്കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു കാമ്പയിന്‍ സംഘടി പ്പിച്ചിരി ക്കുന്നത്.

ഭിക്ഷാടകരെ കണ്ടാല്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് അറിയി ക്കണം എന്നും വിവരം നല്‍കി യാല്‍ ഉടനടി നടപടി എടുക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.

അബുദാബി പൊലീസ് ഒാപ്പറേഷന്‍ റൂമില്‍ 999 എന്ന നമ്പറിലും 8002626 (800 AMAN) എന്ന ടോള്‍ ഫ്രീ നമ്പറിലും യാചന സംബന്ധിച്ച പരാതി കള്‍ പൊതു ജനങ്ങള്‍ക്ക് അറിയിക്കാം എന്നും പോലീസ് അറിയിച്ചു.

മറ്റു എമിരേറ്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ :

800 243 (ദുബായ്), 06 56 32 222 (ഷാര്‍ജ), 07 20 53 372 (റാസല്‍ ഖൈമ), 06 74 01 616 (അജ്മാന്‍), 999 (ഉമ്മുല്‍ ഖുവൈന്‍),

09 20 511 00, 09 22 244 11 (ഫുജൈറ)

- pma

വായിക്കുക: , , , , ,

Comments Off on യാചനക്കെതിരെ കാമ്പയിനു തുടക്കമായി

ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച

March 4th, 2015

അബുദാബി : മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 4 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കും.

തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം എന്ന സംഘടന ക്കുമാണ് ഈ വര്‍ഷം നല്‍കുന്നത്.

പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങാനായി ശാന്തി യുടെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ എത്തിച്ചേരും എന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലി ലിനെ ചടങ്ങില്‍ ആദരിക്കും.

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. രക്ഷാധികാരി യായിരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിക്കും. നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.

മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, എ. സമ്പത്ത് എം. പി., പാലോട് രവി എം. എല്‍. എ., കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ അതിഥി കളായി സംബന്ധിക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവു മാണ് നല്‍കി വരുന്നത്. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ്‌ ഈ പുരസ്കാരം സമ്മാനി ക്കുന്നത്. മുന്‍ വര്‍ഷ ങ്ങളില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ ജില്ല യിലെ എടമുട്ടത്ത്‌ പ്രവര്‍ത്തി ക്കുന്ന അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്ക് എന്നിവര്‍ക്ക് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റ് പുരസ്കാരങ്ങള്‍  സമ്മാനി ച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി. കെ. ജയരാജ്, ജനറല്‍ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, പാട്രന്‍ ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച

ആരോഗ്യ മേഖലയിലെ പരസ്യ ങ്ങള്‍ക്ക് നിയന്ത്രണം

February 24th, 2015

uae-slash-price-of-medicine-ePathram
അബുദാബി : ആരോഗ്യ മേഖലയില്‍ നിന്നുള്ള പരസ്യ ങ്ങളെ നിയന്ത്രി ക്കുന്നതിന് രാജ്യത്ത് പുതിയ ചട്ടം പ്രാബല്യ ത്തില്‍ വരുന്നു. ഉപ പ്രധാന മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ‘മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ സര്‍വീസസ്’ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്ത്.

പരസ്യ ങ്ങള്‍ നിരീക്ഷി ക്കുകയും അവയുടെ സത്യ സന്ധത ഉറപ്പു വരുത്തുക യുമാണ് പുതിയ ചട്ടം കൊണ്ട് ഉദ്ദേശി ക്കുന്നത്. ഇതു പ്രകാരം ആരോഗ്യ മേഖല യിലെ പരസ്യ ങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയ ത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടി യിരിക്കണം.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രമേ, പരസ്യം ചെയ്യാന്‍ പാടുള്ളൂ. ഉല്‍പന്നത്തെ ക്കുറിച്ച് കൃത്യ മായ വിവര ങ്ങള്‍ നല്‍കുന്ന തായിരി ക്കണം പരസ്യം. ഇവ യു. എ. ഇ. യുടെ പാരമ്പര്യ ത്തെയോ ഇസ്ലാമിക മൂല്യ ങ്ങളെയോ ഹനിക്കുന്നതോ ആയിരിക്കരുത്.

മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഒരിക്കലും ഉപഭോക്താ ക്കളെ തെറ്റി ദ്ധരിപ്പിച്ചു കൊണ്ടാകരുത് വിപണി യില്‍ ഇറങ്ങുന്നത് എന്നും ഉറപ്പു വരുത്തും.

മാധ്യമ സ്ഥാപന ങ്ങള്‍ക്ക്, മുന്‍കൂര്‍ അനുമതി ആവശ്യ മില്ലാതെ ഏതൊക്കെ പരസ്യ ങ്ങള്‍ പ്രസിദ്ധ പ്പെടുത്താം എന്നത് സംബ ന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പു കളുമായും ഏജന്‍സി കളു മായും ആലോചിച്ച് തീരുമാനിക്കും.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യ മേഖലയിലെ പരസ്യ ങ്ങള്‍ക്ക് നിയന്ത്രണം

സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

February 20th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി അബുദാബി യിൽ ഗാനാലാപന യജ്ഞം നടത്തുന്ന പറവൂര്‍ സുധീര്‍ എന്ന ഗായകൻ തന്റെ ദൌത്യത്തിൽ 72 മണിക്കൂർ വിജയ കര മായി പൂർത്തിയാക്കി.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ ആരംഭിച്ച യജ്ഞം, 110 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ എറണാകുളം ജില്ല യിലെ പറവൂര്‍ ചിറ്റാറ്റുകര മാച്ചാം തുരുത്ത് സ്വദേശിയായ വി. എന്‍. സുധീറിന് ഇനി ഏതാനും മണിക്കൂറു കള്‍ മാത്രം മതി യാവും. ശാരീരിക വിഷമതകള്‍ ഒന്നും അനുഭവപ്പെടാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വിജയകരമായി പാടിക്കഴിഞ്ഞു.

വിവിധ സ്കൂളു കളില്‍ നിന്നും വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും വിവിധ കൂട്ടയ്മകളിലെ പ്രവര്‍ത്തകരും വ്യവസായ വാണിജ്യ മേഖല കളിലെ പ്രമുഖരും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിലുള്ള നിരവധി സന്ദർശകർ ഈ പരിപാടി ആസ്വദിക്കാനും സുധീറിനെ പ്രോത്സാഹി പ്പിക്കാനും ആശീർവദി ക്കാനു മായി ഐ. എസ്. സി. യിലേക്ക് എത്തി.

നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമ ത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ച യായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ മറ്റു ആരോഗ്യ പ്രശ്‌ന ങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ദൈവാനുഗ്ര ഹവും സംഗീത പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും മലയാളി സമൂഹ ത്തിന്‍റെ പ്രാര്‍ത്ഥന കളും തനിക്കു കിട്ടുന്ന തിലൂടെ ഈ യജ്ഞം വിജയ കരമായി പൂര്‍ത്തി യാക്കാന്‍ തനിക്കു സാധിക്കും എന്നും ഗായകന്‍ സുധീര്‍ പറഞ്ഞു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അബുദാബി യില്‍ അവസരം ലഭിച്ചതിലും ഇവിടത്തെ ഇന്ത്യന്‍ സമൂഹം തനിക്കു നല്‍കി വരുന്ന പിന്തുണയിലും സുധീര്‍ വളരെ സംതൃപ്തനാണ്.

പറവൂര്‍ തത്തപ്പിള്ളി സ്വദേശി യും അബുദാബി യിലെ എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ട റുമായ എം. കെ. സജീവന്‍, നാട്ടില്‍ നിന്നെത്തിയ പരിപാടിയു ടെ കോര്‍ഡി നേറ്റര്‍ കെ. കെ. അബ്ദുല്ലയും മറ്റു സുഹൃത്തുക്കളും പാട്ടില്‍ ലോക റെക്കോഡ് കുറിക്കാന്‍ സുധീറിന് വേണ്ടതായ സഹായ സഹകരങ്ങള്‍ നല്‍കി കൂടെയുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി

February 17th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് യുവ ഗായകന്‍ പറവൂര്‍ സുധീര്‍ അവതരി പ്പിക്കുന്നസംഗീത യജ്ഞ ത്തിനു ഫെബ്രുവരി 16 തിങ്കളാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തുടക്ക മായി.

തുടര്‍ച്ച യായി 110 മണിക്കൂര്‍ നിര്‍ത്താതെ നടത്തുന്ന സംഗീത യജ്ഞത്തിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷ കളിലെ സിനിമാ പാട്ടു കളാണ് പാടുന്നത്. പരിപാടി യുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ കോണ്‍സുലര്‍ ആനന്ദ് ബര്‍ദന്‍ നിര്‍വഹിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, പരിപാടി യുടെ പ്രായോജകരായ എവർസെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ എം. കെ. സജീവന്‍, ഒയാസിസ്‌ ഗ്രൂപ്പ് എം. ഡി. ഷാജഹാന്‍, കെ. കെ. മൊയ്തീന്‍ കോയ, മുഹസീന്‍ എന്നിവര്‍ സംബന്ധിച്ചു.

നിലവിൽ ഏറ്റവും കൂടുതല്‍ സമയം പാട്ട് പാടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ തുടര്‍ച്ച യായി പാടിയ നാഗ്പുര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ പേരിലാണ്.

ഫെബ്രുവരി 21 ഉച്ച വരെ നടക്കുന്ന സംഗീത പരിപാടി മുഴുവനായി റെക്കോഡ് ചെയ്ത ശേഷം ഗിന്നസ് അധികാരികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 110 മണിക്കൂര്‍ പാടി സുധീര്‍ ഗിന്നസ് ബുക്കി ലേക്ക് പ്രവേശിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി


« Previous Page« Previous « പ്രവാചക പ്രകീര്‍ത്തന കാവ്യ സുധ സംഘടിപ്പിച്ചു
Next »Next Page » സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ് »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine