യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു

December 16th, 2014

sfc-plus-new-outlet-opening-in-mussaffah-ePathram
അബുദാബി : പ്രമുഖ ഫാസ്റ്റ്ഫുഡ് ഗ്രൂപ്പ് സതേണ്‍ ഫ്രൈഡ് ചിക്കന്റെ (എസ്. എഫ്. സി.) ഇരുപത്തി അഞ്ചാമത് ഔട്ട്‌ ലെറ്റ് മുസ്സഫ യിലെ ഡല്‍മാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. യിലെ ഏറ്റവും പ്രസിദ്ധ മായ ഫാസ്റ്റ് ഫുഡ്‌ ശൃംഖല യായ എസ്. എഫ്. സി. യുടെ പുതിയ ശാഖ യുടെ ഉത്ഘാടനം ഫിലിപ്പീൻസ് അംബാസഡർ ഗ്രയിസ് പ്രിന്‍സീസ യാണ് നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ എസ്. എഫ്. സി. വൈസ് പ്രിസിഡന്റ്റ് മാര്‍ക്ക്‌ ഗില്ലിംഗ്സ്, വ്യവസായ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

എസ്. എഫ്. സി. പ്ലസ് അന്താരാഷ്ട്ര തലത്തിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് അബുദാബി യിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒന്നായ മുസ്സഫ ഡല്‍മാ മാളില്‍ പുതിയ ഔട്ട്‌ ലെറ്റ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് എന്ന് എസ്. എഫ്. സി. മാനേജിംഗ് ഡയരക്ടര്‍ കെ. മുരളീധരന്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു

അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

December 7th, 2014

അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതിയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

ഷോപ്പിംഗ് മാളില്‍ യുവതി ആക്രമിക്കപ്പെടുന്ന സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. പോലീസിന്റെ നീക്ക ങ്ങള്‍ കൂടി ഉള്‍ പ്പെടുന്ന വീഡിയോ ദൃശ്യ ങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

അബുദാബി യിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ അദ്ധ്യാപി കയും രണ്ടു കുട്ടികളുടെ മാതാവുമായ 47 വയസ്സുള്ള ബലാസി റയാന്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷ ത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തു വരുന്നു.

കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണ ത്തിനായി ഉന്നത പോലീസ് ഉദ്യോഗ സ്ഥര്‍ രംഗത്തു വന്നു. പോലീസിന്റെ സമയോചിതമായ ഇട പെടലും കഠിന പരിശ്രമവും കൊണ്ടും രാവും പകലും നടത്തിയ അന്വേഷണ ത്തിനു ശേഷം പ്രതിയെ കണ്ടെ ത്തുക യായിരുന്നു.

38 വയസുള്ള യമൻ വംശജയായ സ്വദേശി സ്ത്രീ യാണ് അറസ്റ്റി ലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡി യില്‍ എടുക്കാന്‍ കഴിഞ്ഞു. യുവതിയെ കുത്തി കൊലപ്പെടു ത്തിയ ശേഷം പ്രതി നഗര ത്തിലുള്ള അമേരിക്കന്‍ ഡോക്ടറുടെ വീട്ടില്‍ ബോംബ് സ്ഥാപിച്ചതായും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീട് ഒഴിപ്പിക്കുകയും ബോംബ് നിര്‍വീര്യ മാക്കി യതായും മന്ത്രി അറിയിച്ചു. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെ ക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കി യത്.

ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാര ത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍ പെട്ടത്. വെളുത്തവര്‍ എന്നും കറുത്തവര്‍ എന്നും ആളുകളെ വേര്‍ തിരിച്ച് കണ്ട് കൊല പാതകം നടത്തുക എന്ന താണ് ഇവരുടെ ലക്‌ഷ്യം എന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്ന തിലും യു എ ഇ എപ്പോഴും മുന്‍പന്തിയി ല്‍ ആയിരിക്കും എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി കാര്‍ അലങ്കരി ക്കുന്ന കൂട്ട ത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചാണ് പ്രതി സഞ്ചരിച്ചത്. ആസൂത്രിത മായാണ് കൊലപാതകം നടത്തി യത് എന്ന് സി. സി. ടി. വി. യിലെ ദൃശ്യങ്ങള്‍ വ്യക്ത മാക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറി ഞ്ഞിട്ടുണ്ട്.

കേസ് അന്വേഷണ ത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.

.

- pma

വായിക്കുക: , ,

Comments Off on അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

കേരളാ സോഷ്യല്‍ സെന്ററില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച തുടങ്ങും

December 6th, 2014

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന 19 ആമത്  ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളി ബോള്‍ ടൂര്‍ണമെന്‍റ് ഡിസംബര്‍ 6 ശനിയാഴ്ച കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ തുടക്കമാവും.

പ്രത്യേകം തയ്യാറാക്കുന്ന കോര്‍ട്ടി ലാണ് വോളീ ബോള്‍ ടൂര്‍ണമെന്റ് നടക്കുക. ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് ദിവസവും രാത്രി എട്ടു മണി മുതലാണ് ആരംഭിക്കുക. കാണികള്‍ക്ക് ഗ്യാലറി യിലേ ക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

ഇന്ത്യന്‍ അന്തര്‍ ദേശീയ വോളീബോള്‍ താരങ്ങളായ കപില്‍ദേവ്, ടോം ജോസഫ്, വിപിന്‍ ജോര്‍ജ്, ജയലാല്‍, അഖില്‍, ദേശീയ താര ങ്ങളായ നാദിര്‍ഷ, സുലൈമാന്‍ റാസി തുടങ്ങി യവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കും.

- pma

വായിക്കുക: , ,

Comments Off on കേരളാ സോഷ്യല്‍ സെന്ററില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച തുടങ്ങും


« Previous Page« Previous « ഇന്ത്യാ ഫെസ്റ്റിനു വര്‍ണ്ണാഭമായ തുടക്കം
Next »Next Page » അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine