അബുദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ അടച്ചു പൂട്ടുന്നു

September 18th, 2013

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഉത്തരവിട്ടു. ഇതോടെ ആയിരത്തി നാനൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

നഗരത്തിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ പല സ്‌കൂളുകളും മുസഫയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നഴ്സറി ക്ലാസ്സ് മുതല്‍ പ്ലസ്സ് ടു വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക്‌ സ്കൂളില്‍ മാത്രം മലയാളികള്‍ അടക്കം 1400 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസും അഡെക് പതിച്ചിട്ടുണ്ട്. രക്ഷിതാ ക്കള്‍ക്കും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിരുന്നു.

ഇതോടെ എല്ലാവരും ആശങ്ക യിലാണ്. 2014 ഏപ്രില്‍ ഒന്നു വരെ മാത്രമേ സ്‌കൂളിന് അബുദാബി നഗര ത്തില്‍ പ്രവര്‍ത്തിക്കാന്‍ കൗണ്‍സി ലിന്റെ അനുമതി യുള്ളൂ. ഏപ്രില്‍ മാസ ത്തിനുള്ളില്‍ പുതിയ കെട്ടിടം തയ്യാറാവുമെന്നു പ്രതീക്ഷയുമില്ല. ഏപ്രില്‍ ആദ്യ വാരം തന്നെയാണ് അബുദാബി യില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. ഈ അവസ്ഥ യില്‍ 9, 11 ക്ലാസ്സുകാരുടെയും തുടര്‍ പഠനം അവതാളത്തിലാവും. അടുത്ത വര്‍ഷം പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും അബുദാബി യിലെ മറ്റു സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല.

ഏത് ക്ലാസ്സിലായാലും ഇപ്പോള്‍ത്തന്നെ അഡ്മിഷന്‍ ദുഷ്‌കരമാണ്. സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാര ത്തിനായി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷു മായി അടുത്ത ദിവസം തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തും എന്നും കുട്ടികളുടെ കാര്യ ത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാ കുലരാണെന്നും ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോലിസ്ഥലത്തെ ഓണാഘോഷം

September 17th, 2013

onam-celebrations-in-uae-exchange-ePathram
അബുദാബി : തിരുവോണ ദിനത്തില്‍ അബുദാബി യിലെ യു. എ. ഇ. എക്സ്ചേഞ്ച് സെന്ററിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.

-അയച്ചു തന്നത് : സി. സാദിഖ് അലി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോസ്‌കോ നഗര ത്തില്‍ അബുദാബി പോലീസിന്റെ പരേഡ്‌

September 10th, 2013

abudhabi-police-music-band-in-mosco-ePathram

അബുദാബി : മോസ്‌കോ ആന്വല്‍ ഹോളിഡേ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി പോലീസിന്റെ മ്യൂസിക് ബാന്‍റിന്റെ സംഗീത പരിപാടി മോസ്‌കോ യില്‍ അവതരിപ്പിച്ചു.

abudhabi-police-band-in-mosco-2013-ePathram

യു. എ. ഇ. യുടെ സാംസ്‌കാരിക മേഖലയെ ലോക ത്തിന് പരിചയ പ്പെടുത്തുകയും അതിലൂടെ ഇവിടത്തെ കലാ സാംസ്‌കാരിക മേഖല യുടെ പ്രചാരണം കൂടിയാണ് ഈ പരിപാടി യിലൂടെ ലക്ഷ്യമിടുന്നത്.

യു. എ. ഇ. യുടെ പരമ്പരാഗത രീതിയിലുള്ള കലാ സംഗീത പ്രകടന ങ്ങളാണ് അബുദാബി പോലീസിന്റെ മ്യൂസിക്‌ ബാന്റ് മോസ്‌കോ യില്‍ അവതരിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങാത്തം ചങ്ങരംകുളം പുതിയ ഭാരവാഹികള്‍

September 10th, 2013

അബുദാബി : ചങ്ങാത്തം ചങ്ങരംകുളം നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ : ഷെരിഫ് കാളച്ചാല്‍, വൈസ് പ്രസിഡന്റുമാര്‍ : സുനില്‍ തറയില്‍, ഹമീദ് വിറളിപ്പുറം, ജനറല്‍സെക്രട്ടറി : അഷ്‌റഫ്‌ തരിയത്ത്, സെക്രട്ടറിമാര്‍ : ഹബീബ് കാളച്ചാല്‍, സുബൈര്‍ മോസ്കോ, ട്രഷറര്‍ : അഷ്‌റഫ്‌ മാവേര, പ്രസ്‌ സെക്രട്ടറി : അഷ്‌റഫ്‌ കാവില്‍, ഐ. ടി. ഹമീദ് മൂക്കുതല എന്നിവരും മുഖ്യ രക്ഷാധികാരിയായി പി. ബാവ ഹാജി, അജിത്‌ മേനോന്‍, മുഹമ്മദ്‌ കുട്ടി ഹാജി, രാമകൃഷ്ണന്‍ പന്താവൂര്‍, അസീസ്‌ പറപ്പൂര്‍ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം

September 10th, 2013

abudhabi-international-air-port-ePathram
അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.

ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്‍. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്‌നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.

മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.

പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. അറബ് ലോകത്തെ സന്തുഷ്ട രാജ്യം എന്ന് യു. എന്‍. റിപ്പോര്‍ട്ട്
Next »Next Page » കേന്ദ്ര സർക്കാറി​നെ അഭിനന്ദിച്ചു »



  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine