അബുദാബി : രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ് 24 വര്‍ഷ മായി അബുദാബി യിലെ ബനിയാസില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ് എന്ന മലയാളി യുവാവ് .
ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നൗഷാദ്. രണ്ടു വൃക്കകളും തകരാറി ലായതിനാൽ ജീവന്‍ നില നിര്‍ത്താനുള്ള പോരാട്ട ത്തിലാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തികമായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്.
ജീവന്‍ നിലനിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ് ഗ്രൂപ്പ് വേറെ ആയതിനാല്‍ അതിനും സാധ്യമല്ല. വൃക്ക മാറ്റി വെയ്ക്കുന്നതിന് ശസ്ത്ര ക്രിയക്ക് മാത്രം ആറര ലക്ഷത്തിലധികം രൂപ വേണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികില്‍സാ ചിലവിന് ഏതങ്കിലും മാർഗ്ഗമുണ്ടായാൽ അടുത്ത മാസത്തോടെ ശസ്ത്രക്രിയക്ക് വിധേയനാകാമെന്ന പ്രതീക്ഷ യിലാണ് ഈ കുടുംബം.
ഇതിനായി ജൂലായ് 28ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.
നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 056 321 02 51
M S NOWSHAD,
A/C NO: 107 221 000 22 596,
FEDERAL BANK,
NEDUMANGAD BRANCH,
THIRUVANANTHAPURAM.