റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശന ത്തിന് സമയ ക്രമം

June 29th, 2013

shaikh-zayed-masjid-ePathram
അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പരിശുദ്ധ റമദാന്‍ മാസ ത്തിലെ സന്ദര്‍ശന സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ എല്ലാ സന്ദര്‍ശക ര്‍ക്കുമായി മസ്ജിദ്‌ തുറന്നിരിക്കും.

ടൂറിസ്റ്റുകള്‍ക്ക് ഔദ്യോഗിക ഗൈഡു കളുടെ സഹായ ത്തോടെ പള്ളിയെ ക്കുറിച്ച് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കാം.

ആരാധനാ കേന്ദ്രം എന്നതിനാല്‍ സന്ദര്‍ശകര്‍ അനുയോജ്യ മായ വസ്ത്ര വിധാനത്തില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പരിശുദ്ധ റമദാനിന്റെ പ്രത്യേകത കളും അതില്‍ പള്ളികള്‍ വഹിക്കുന്ന പങ്കും മനസ്സിലാക്കാന്‍ സന്ദര്‍ശനം സഹായകരമാകും എന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളിയെ കുറിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദേശ ങ്ങള്‍ക്കായി മസ്ജിദ് വെബ്‌ സൈറ്റ് സന്ദര്‍ശി ക്കാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ‘ലുലു കോട്ടണ്‍ കൌച്ചര്‍’

June 28th, 2013

അബുദാബി :സമ്മര്‍ സീസണിലേക്കുള്ള വസ്ത്ര ശേഖരവുമായി ‘ലുലു കോട്ടണ്‍ കൌച്ചര്‍’ അല്‍ വഹ്ദ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ഗള്‍ഫ്‌ രാജ്യ ങ്ങളിലെ കാലാവസ്ഥക്ക് അനുസൃതമായി തയ്യാറാക്കിയതും സമ്മറില്‍ ഏറ്റവും അനുയോജ്യവു മായ കോട്ടണ്‍ വസ്ത്രങ്ങളുടെ ഷോറൂ മാണ് ‘ലുലു കോട്ടണ്‍ കൌച്ചര്‍’ കോട്ടണ്‍ സാരി കളും ചുരിദാറു കളുമാണ് സമ്മര്‍ സീസണ് വേണ്ടി ഇവിടെ ഒരുക്കിയത്.

അല്‍ വഹ്ദ മാളിലെ ചടങ്ങില്‍ ലുലു റീജ്യണല്‍ മാനേജര്‍ അബൂബക്കര്‍, അജയകുമാര്‍, ഹസീബ്, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കോട്ടണ്‍ വസ്ത്രങ്ങളണിഞ്ഞ മോഡലുകളുടെ ഫാഷന്‍ ഷോയും നടന്നു. സമ്മര്‍ കളക്ഷനു കളില്‍ ഇന്ത്യയില്‍ നിന്നുള്ള ചുരിദാറുകളും സാരികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്സഫയിലെ വെയര്‍ ഹൌസില്‍ തീപ്പിടുത്തം : ആളപായമുണ്ടായില്ല

June 26th, 2013

abudhabi-musaffah-fire-25th-june-2013-ePathram
അബുദാബി : ചൊവ്വാഴ്ച രാവിലെ മുസ്സഫ എം 26 ല്‍ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലും തൊഴിലാളി കളുടെ താമസ കേന്ദ്ര ത്തിലും തീപ്പിടുത്തമുണ്ടായി.

താമസ കേന്ദ്ര ത്തിലെ 14 മുറികളും ഇതിനോട് ചേര്‍ന്ന വെയര്‍ഹൗസും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു വെയര്‍ഹൗസിനും തീപ്പിടിച്ചു എങ്കിലും ആളപായം ഉണ്ടായിട്ടില്ല.

തൊഴിലാളി കളുടെ താമസ സ്ഥലത്താണ് ആദ്യം തീ കണ്ടത്. ഇത് വെയര്‍ഹൗസിലേക്ക് പടര്‍ന്നു പിടിക്കുക യായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പുറത്തിറങ്ങിയ സമയ മായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പോലീസും അഗ്‌നി ശമന സേനാ വിഭാഗവും സമയോചിതമായി ഇടപെട്ട തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ കെട്ടിട ങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നി ശമന സേനക്കു സാധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ സ്റ്റീല്‍ പാര്‍ക്കിംഗ്

June 22nd, 2013

steel-parking-in-abudhabi-ePathram
അബുദാബി : പൂര്‍ണ്ണമായും സ്റ്റീലില്‍ നിര്‍മ്മിച്ച പാര്‍ക്കിംഗ്‌ സംവിധാനം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു കീഴില്‍ അബുദാബി യില്‍ ആരംഭിച്ചു.

8252 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള പാര്‍ക്കിംഗ്‌ സംവിധാന ത്തില്‍ 562 വാഹന ങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

അല്‍ഫലാ സ്ട്രീറ്റിനും ബനിയാസ് സ്ട്രീറ്റിനും മദ്ധ്യേ മിനിസ്ട്രി ഓഫ് ഫിനാന്‍സിന് സമീപ മാണ് രണ്ടു നില കളിലായി പാര്‍ക്കിംഗ്‌ സംവിധാനം നിര്‍മ്മി ച്ചിരിക്കുന്നത്.

ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസ ങ്ങളില്‍ മണിക്കൂറിനു 2 ദിര്‍ഹം വീതം മവാഖിഫ്‌ (പാര്‍ക്കിംഗ്) ഫീസ്‌ വീതവും ദിനം പ്രതി 15 ദിര്‍ഹം ഫീസുമാണ് ഇവിടെ.

വാഹന ങ്ങള്‍ കയറ്റുവാനും ഇറക്കു വാനും മൂന്നു വീതം കവാട ങ്ങളും തീ പോലുള്ള അപകട ങ്ങളെ ചെറുക്കാനും അത്യാവശ്യ മായുള്ള അടിയന്തര സംവിധാന ങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചക്ക് പുറമേ മറ്റു പൊതു അവധി ദിവസ ങ്ങളിലും ഇവിടെ സൗജന്യ മായി വാഹന ങ്ങള്‍ പാര്‍ക്ക് ചെയ്യാം.

ഫോട്ടോക്ക് കടപ്പാട് : ഖലീജ് ടൈംസ് ദിനപ്പത്രം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇത്തിസലാത്ത് റോമിംഗ് നിരക്കില്‍ ഇളവുകള്‍ നല്‍കി

June 20th, 2013

etisalat-logo-epathram അബുദാബി : റോമിംഗ് നിരക്കില്‍ ഇളവ്‌ വരുത്തി യു. എ. ഇ. യിലെ ടെലികോം കമ്പനി ഇത്തിസലാത്ത് രംഗത്ത്. തങ്ങളുടെ ഉപഭോക്താള്‍ക്ക് വരുന്ന കോളുകള്‍ സ്വീകരി ക്കുന്ന തിനും ഡാറ്റ ഉപയോഗ ത്തിനുമുള്ള നിരക്കി ലുമാണ് ഇളവു കള്‍ അനുവദിച്ചിട്ടുള്ളത്.

പുതിയ ഇളവുകള്‍ പ്രകാരം ഡാറ്റ ഉപയോഗ ത്തിന് ദിവസ ത്തേക്ക് ഇരുപത്തി അഞ്ച് ദിര്‍ഹമും ഇന്‍കമിംഗ് കോളുകള്‍ സ്വീകരി ക്കുന്നതിനു മിനിറ്റിനു അന്‍പതു ഫില്‍സ്‌ എന്ന നിരക്കി ലായിരിക്കും. ഇത്തിസലാത്ത് അഞ്ഞൂറ് ദിര്‍ഹം ഡാറ്റ പാക്കേജും പ്രഖ്യാപി ച്ചിട്ടുണ്ട്. ഇതു പ്രകാരം ഒരുമാസ ത്തേക്ക്‌ ഒരു ജീബി ഡാറ്റ ഉപയോഗ ത്തിനും ആയിരം കോളുകള്‍ സ്വീകരിക്കാനും കഴിയും.

യാത്രാ കാലയളവ് മുന്‍കൂട്ടി നിശ്ചയിച്ചു കൊണ്ട് വരിക്കാര്‍ക്ക് റോമിംഗ് പാക്കേജു കള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ലോകത്തിന്റെ ഏതു ഭാഗത്തേക്കും പോകുന്ന സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ഈ സേവനം ഉപയോഗ പ്പെ ടുത്താനാകും. ഇത്തി സലാത്തുമായി പങ്കാളികളായ എഴുപതു രാജ്യ ങ്ങളിലെ നൂറ്റി നാല്‍പ്പത്തി മൂന്നു ടെലികോം കമ്പനി കളുടെ സേവനം ലഭ്യമാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. വണ്ടൂര്‍ മണ്ഡലം ബൈത്തു റഹ്മ കണ്‍വന്‍ഷന്‍
Next »Next Page » ‘സംസ്കാരം : മാറുന്ന സങ്കല്‍പ്പവും ചോരുന്ന മൂല്യങ്ങളും’ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine