അബുദാബി ദുബായ്‌ ബസ്സുകളില്‍ ബലി പെരുന്നാള്‍ ദിവസം യാത്ര ചെയ്തത് 14 000 പേര്‍

November 9th, 2012

abu-dhabi-bus-station-eid-day-ePathram
അബുദാബി : ബലി പെരുന്നാള്‍ ദിവസം അബുദാബി ദുബായ്‌ ബസ്സു കളില്‍ 14,000 യാത്രക്കാര്‍ യാത്ര ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു.

247 ട്രിപ്പുകളില്‍ ആയിട്ടാണ് ഇത്രയും യാത്രക്കാര്‍ സഞ്ചരിച്ചത്. പെരുന്നാള്‍ ദിവസ ങ്ങളിലെ തിരക്കുകള്‍ പരിഗണിച്ചു ഗതാഗത വകുപ്പ്‌ അധിക ബസ്സ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. അവധി ദിവസങ്ങളില്‍ അബുദാബി ബസ്സ് സ്റ്റാന്‍ഡുകളില്‍ ക്യൂവില്‍ നിരവധി മണിക്കൂറുകള്‍ ആണ് യാത്രക്കാര്‍ ബസ്സുകള്‍ക്ക്‌ കാത്തു നിന്നത്.

അബുദാബി യില്‍ നിന്നും ദുബായ്‌, ഷാര്‍ജ എമിറേറ്റു കളിലേക്ക് പോകുന്ന ബസ്സു കളിലാണ് 60 ശതമാനം വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അബുദാബി യില്‍ നിന്നും ദുബായിലേക്ക് 15 ദിര്‍ഹം ടിക്കറ്റ് ചാര്‍ജ്ജ്‌ ഉണ്ടായിരുന്നത് 25 ദിര്‍ഹം ആയി ഉയര്‍ന്നു.

അബുദാബി യില്‍ നിന്നും ഷാര്‍ജ യിലേക്ക് 25 ദിര്‍ഹം ഉണ്ടായിരുന്നത് 35 ദിര്‍ഹം ആയി മാറി. നവംബര്‍ ആദ്യം മുതലാണ്‌ നിരക്കില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുള്ളത്. നേരത്തെ തന്നെ ദുബായില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആര്‍. ടി. എ. യുടെ ബസ്സുകളില്‍ 25 ദിര്‍ഹം ആയിരുന്നു.

നവംബര്‍ രണ്ടു മുതല്‍ സിറ്റിക്കുള്ളിലും മൂന്നക്ക നമ്പറുകളിലും നിരക്കില്‍ 100 ശതമാനം വര്‍ദ്ധനവ്‌ ഉണ്ടായി. അബുദാബി വിമാന ത്താവള ത്തിലേക്ക് പോകുന്ന നമ്പര്‍ A1 ബസ്സുകളില്‍ മൂന്നു ദിര്‍ഹം ചാര്‍ജ്ജ്‌ ഉണ്ടായിരുന്നത് ഒരു ദിര്‍ഹം വര്‍ദ്ധിപ്പിച്ചു നാല് ദിര്‍ഹം ആയി മാറി.

അവധി ദിവസ ങ്ങളിലെ കാത്തിരിപ്പിന് വിരാമമിടാന്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസ്‌ നടത്തും. റോഡുകളില്‍ ചെറു വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ്‌ നടത്താനും ഗതാഗത വകുപ്പിന് പദ്ധതിയുമുണ്ട്. ടാക്സി കളില്‍ രാത്രി പത്തു മണിക്ക് ശേഷം മിനിമം ചാര്‍ജ്ജ്‌ പത്തു ദിര്‍ഹം എന്നതിനാല്‍ ബസ്സുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും വന്നിട്ടുണ്ട്.


-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, ഫോട്ടോ : ഹഫ്സല്‍ ഇമ – അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം സമാജ ത്തില്‍

November 7th, 2012

അബുദാബി : സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ യാക്കോബായ പള്ളി യുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം മുസഫ യിലെ അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ നവംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ നടക്കും.

ഭക്ഷണ വിഭവങ്ങളും കേരളത്തനിമ യാര്‍ന്ന നാടന്‍ തട്ടുകടകളും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന കുട്ടികളുടെ ഗെയിം സോണും ഗാനമേളയും മിമിക്‌സും നാട്ടിന്‍ പുറത്തിന്റെ മേള താളങ്ങളോടെ അമേരിക്കന്‍ ലേലവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

വികാരി ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഇടവക സെക്രട്ടറി ബെന്നി കെ. പൗലോസ്, ട്രസ്റ്റി റെജി മാത്യു, ജനറല്‍ കണ്‍വീനര്‍ സാജന്‍ കോശി, തോമസ് സി. തോമസ്, അനില്‍ ജോര്‍ജ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാഴാഴ്ച യു. എ. ഇ. യില്‍ പൊതു അവധി

November 6th, 2012

അബുദാബി: ഇസ്ലാമിക പുതു വര്‍ഷ പിറവി (മുഹര്‍റം) പ്രമാണിച്ചു നവംബര്‍ 15 വ്യാഴാഴ്‌ച രാജ്യത്തെ മന്ത്രാലയ ങ്ങള്‍ക്കും സര്‍ക്കാര്‍ മേഖല സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. സ്വകാര്യ മേഖല കള്‍ക്കും ഇതേ ദിവസം അവധി ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍അല്‍ ഖോബാഷ്‌ അറിയിച്ചു.

ഭരണാധി കാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം മറ്റു വകുപ്പു മന്ത്രിമാരും ഇസ്ലാമിക വര്‍ഷ പിറവി ആശംസ അറിയിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന

November 2nd, 2012

abudhabi-airport-terminal-ePathram
അബുദാബി : 2012 ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള ഒന്‍പതു മാസത്തിനുള്ളില്‍ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 20.7 ശതമാനം വര്‍ദ്ധനവ്‌. ഈ ഒന്‍പതു മാസത്തിനിടെ 10.9 മില്യന്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രചെയ്തത് 9 മില്യന്‍ യാത്രക്കാരായിരുന്നു എന്നും അബുദാബി എയര്‍പോര്‍ട്ട് കമ്പനി(അഡാക്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1.2 മില്യന്‍ യാത്രക്കാര്‍ സെപ്റ്റംബര്‍ മാസ ത്തില്‍ മാത്രമായി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം 413,000 ടണ്‍ കാര്‍ഗോയും അബുദാബി വിമാന ത്താവളംവഴി കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 18.2 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. 10057 വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുകയും വരികയും ചെയ്തു. അതും കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 8.4 ശതമാനമാണ് വളര്‍ച്ച. കാര്‍ഗോ കഴിഞ്ഞ വര്‍ഷത്തെ ക്കാള്‍ 25 ശതമാനം വളര്‍ച്ചയുമുണ്ട്.

അബുദാബി യുടെ വളര്‍ച്ച യുടെ ഭാഗമായാണ് വിമാന ത്താവളത്തിലൂടെയുള്ള യാത്ര ക്കാരുടെ വര്‍ദ്ധനവിന് കാരണം.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ജനജീവിതം നിശ്ചലമാക്കിയ പൊടിക്കാറ്റ് വീശി

October 29th, 2012

sand-wind-in-abudhabi-29-oct-2012-ePathram
അബുദാബി: തിങ്കളാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് അബുദാബിയില്‍ ആഞ്ഞു വീശിയ ശക്തമായ പൊടിക്കാറ്റ് നഗര ത്തിന്റെ പല ഭാഗങ്ങളെയും കനത്ത പൊടിപടല ങ്ങളില്‍ മുക്കി. ഹൈവേകളില്‍ വാഹന വേഗത കുറക്കേണ്ടി വന്നു. കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടായി.

ടൂറിസ്റ്റ്‌ ക്ലബ്‌ ഏരിയ യില്‍ പണി നടക്കുന്ന കെട്ടിട ത്തില്‍ നിന്ന് വസ്തുക്കള്‍ താഴേക്കു പറന്നു വരിക യായിരുന്നു എന്നു സമീപത്തെ താമാസക്കാരായ വടകര സ്വദേശി നാസര്‍ അത്തിക്കോളി, കണ്ണൂര്‍ സ്വദേശി റിയാസ്‌ എന്നിവര്‍ പറഞ്ഞു.

wind-in-abudhabi-oct-29-2012-ePathram

ടൂറിസ്റ്റ്ക്ലബ്‌ ഏരിയ കൂടാതെ പാസ്പ്പോര്‍ട്ട് റോഡ്‌ (അല്‍ ഫലാഹ് ) ഹംദാന്‍ ഇവിടങ്ങളിലും മുസ്സഫ യിലുമാണ് പൊടിക്കാറ്റ് കൂടുതലും ജനങ്ങളെ വലച്ചത്. ശക്തമായി പൊടി ഉണ്ടായതിനാല്‍ അബുദാബി മാളിനു മുന്‍വശത്തു പല വാഹനങ്ങളും നിര്‍ത്തിയിടുകയും ചെയ്തു. വാഹന ങ്ങള്‍ക്ക് മുന്നില്‍ കൂടി പൊടി പടലങ്ങള്‍ പറക്കുന്ന തിനാല്‍ മുന്‍വശം കാണുവാന്‍ വളരെ പ്രയാസപ്പെട്ടു

സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പുറത്തിറങ്ങാന്‍ പറ്റാതെ ഓഫിസുകളില്‍ തന്നെ കഴിച്ചുകൂട്ടി. വാഹന ഗതാഗതം തടസ്സപ്പെട്ടത്‌ ഒഴിച്ചാല്‍ മറ്റു നാശനഷ്ട ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസിന്റെ മധുരം
Next »Next Page » കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. ഈദ് സംഗമം »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine