സിറ്റി ടെര്‍മിനല്‍ അടക്കുന്നു 

October 3rd, 2019

abudhabi-airport-terminal-ePathram
അബുദാബി : എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ പ്രവര്‍ ത്തനം നിറുത്തുന്നു. ഒക്ടോബര്‍ 3, വ്യാഴാഴ്ച മുതല്‍ സിറ്റി ടെര്‍മിന ലിന്റെ സേവനം നിറുത്തി വെക്കുന്ന തായി അബു ദാബി എയര്‍ പോര്‍ട്ട് അഥോറിറ്റി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി അല്‍ സാഹിയ (പഴയ ടൂറിസ്റ്റ്  ക്ലബ്ബ് ഏരിയ) യിലെ സിറ്റി ടെര്‍ മിനല്‍, യാത്രക്കു എട്ടു മണിക്കൂര്‍ മുന്‍പു വരെ ബാഗ്ഗേജു കള്‍ നല്‍കി ബോര്‍ഡിംഗ് പാസ്സ് എടുക്കുവാന്‍ തലസ്ഥാന നഗരി യിലെ വിമാന യാത്ര ക്കാര്‍ക്ക് ഏറെ സൗകര്യ പ്രദമായ സേവനം നല്‍കി വന്നിരുന്നു.

ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാന താവള ത്തില്‍ നേരിട്ട് എത്തിയോ അതല്ലെ ങ്കില്‍ മുസ്സഫ റോഡി ലെ നാഷണല്‍ എക്‌സിബിഷന്‍ സെന്റ റിലെ (ADNEC) ടെര്‍മിനല്‍ ചെക് ഇന്‍ ഓഫീസില്‍ എത്തിയോ യാത്ര ക്കാര്‍ യാത്രാ നട പടി കള്‍ പൂര്‍ത്തി യാക്കണം എന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ പോര്‍ട്ട് ചെക് ഇന്‍ കേന്ദ്ര ങ്ങളുടെ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച

October 3rd, 2019

edappalayam-nri-association-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ അബു ദാബി ചാപ്റ്റര്‍ ജനറൽ ബോഡി യോഗം ഒക്ടോബർ 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ചു നടക്കും.

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡി യോഗ ത്തിലേക്ക് എല്ലാ ഇടപ്പാളയം പ്രവര്‍ ത്തകരും എത്തിച്ചേരണം എന്നു ഭാര വാഹികള്‍ അറിയിച്ചു.

യോഗത്തിനു ശേഷം അംഗ ങ്ങളുടെ വിവിധ കലാ പരി പാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ), 052 905 6547 (നൗഷാദ് കല്ലംപുള്ളി).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു

September 23rd, 2019

group-dance-samajam-onam-2019-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബു ദാബി മലയാളി സമാജം വനിതാ വിഭാഗം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളി ലായി കുട്ടി കൾക്കും മുതിർന്ന വർക്കുമായി നടത്തിയ മത്സര ങ്ങളിൽ കുട്ടിക ളുടെ വിഭാഗ ത്തിൽ അമൃത അരുൺ, അൽഫി ടോം, ആദി അരുൺ എന്നിവ രുടെ ടീം ഒന്നാം സ്ഥാനവും, ഗൗതം, ഹൃദ്യ, നിയ ടീം രണ്ടാം സ്ഥാന വും, അശ്വതി എസ്. വിബിൻ, ഫൈസ സുമി, ശ്രേയ സതീഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മുതിർന്നവരുടെ വിഭാഗ ത്തിൽ സൂര്യ അഷർലാൽ, സന്ധ്യസുഭാഷ്, പ്രീത വിശ്വ നാഥൻ ടീം ഒന്നാം സ്ഥാനവും, പ്രിൻസ് അനിരുദ്ധൻ, അഭില പ്രിൻസ്, ആശ രാജേഷ് ലാൽ ടീം രണ്ടാം സ്ഥാനവും, സുരഭി പയ്യന്നൂർ, നജ്മ ഹശീബ്, ലക്ഷ്മി ബാനർജി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺ വീനർ മാരായ ഷഹനാ മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ മത്സര ത്തിന് നേതൃത്വം നൽകി. വിജയിച്ച ടീമു കൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീം അംഗ ങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

* Samajam FB page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ്

September 23rd, 2019

new-express-bus-service-x09-to-church-ePathram
അബുദാബി : ക്രിസ്തീയ ദേവാലയ ങ്ങളില്‍ പ്രാര്‍ത്ഥന ക്കു പോകുന്ന വരുടെ സൗകര്യാര്‍ത്ഥം അവധി ദിന മായ വെള്ളിയാഴ്ച കളില്‍ എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 9) ആരം ഭിച്ചു.

അല്‍ വാഹ്ദ യിലെ പ്രധാന ബസ്സ് ടെര്‍മിന ലില്‍ നിന്നും രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ അര മണി ക്കൂര്‍ ഇടവിട്ട് ചര്‍ച്ചു കള്‍ സ്ഥിതി ചെയ്യുന്ന മുഷ്രിഫ് ഭാഗ ത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നു.

സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗം ആയി ട്ടാണു X 09 ബസ്സ് സര്‍വ്വീസ് ആരംഭി ച്ചിരിക്കുന്നത് അധി കൃതര്‍ അറിയിച്ചു. ഇതു കൂടാതെ മറ്റൊരു പുതിയ ബസ്സ് സര്‍വ്വീസ് കൂടെ ആരംഭിച്ചിട്ടുണ്ട്.

അൽ സാഹിയ എയർ ടെർമിനലിൽ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ) നിന്നു മുഹ മ്മദ് ബിൻ സായിദ് സിറ്റി യിലേക്കു എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 10) തുട ക്കം കുറിച്ചു.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ 1 മണിക്കൂർ ഇടവിട്ടുള്ള സര്‍വ്വീസ് ആയി രിക്കും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബുർജീൽ ആരോഗ്യ കേന്ദ്രം ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് തുറക്കുന്നു

September 17th, 2019

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ബുർജീൽ ആശു പത്രി യുടെ അത്യാ ഹിത – പ്രഥമ ശുശ്രൂഷ കേന്ദ്രം അബു ദാബി ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സ്ഥാപിക്കും. ഇതിനാ യുള്ള കരാറിൽ വി. പി. എസ്. ഹെൽ ത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍ ഷംഷീർ വയലിലും അബു ദാബി ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് അൽ ഇബ്രിയും ഒപ്പു വച്ചു.

ജുഡീഷ്യൽ ആസ്ഥാനത്തെ ജീവന ക്കാർക്കും സന്ദർശ കർക്കും അവശ്യ ഘട്ട ങ്ങളിൽ സേവനം ഉറപ്പു വരുത്തു ന്നതിനു വേണ്ടി യാണ് ഈ ആരോഗ്യ കേന്ദ്രം.

അബുദാബിയിലെ സർക്കാർ മേഖല യിലെ സേവന ങ്ങൾ മെച്ച പ്പെടു ത്തണം എന്ന് ഉപ പ്രധാന മന്ത്രിയും ജുഡീ ഷ്യൽ വകുപ്പ് ചെയർ മാനു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആരോഗ്യ കേന്ദ്രം തുറക്കുന്നത് എന്ന് വി. പി. എസ്. ഹെൽത്ത് കെയർ വൃത്തങ്ങള്‍ അറിയിച്ചു.

ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് ഡോക്ടര്‍ ഷംഷീർ വയലിൽ പറഞ്ഞു. യു. എ. ഇ. യിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യ മാക്കുക എന്നുള്ള ഭരണാ ധികാരി കളുടെ കാഴ്ച പ്പാട് ഉൾ ക്കൊണ്ടാണ് വി. പി. എസ്. ഹെൽത്ത് കെയറി ന്റെ പ്രവർ ത്തനം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ
Next »Next Page » സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും »



  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine