പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്

July 19th, 2018

prasanth-mangat-epathram

അബുദാബി : വിദേശ രാജ്യ ങ്ങളിലെ പ്രൊഫ ഷണൽ മേഖല യിൽ പ്രവർത്തന മികവ് കൊണ്ടും ശ്രദ്ധേയ മായ വിജയ മാതൃക കൾ കൊണ്ടും ഇന്ത്യ യുടെ യശസ്സും അഭി വൃദ്ധിയും ഉയർത്തി ക്കാട്ടിയ വർ ക്കുള്ള ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ് പ്രശാന്ത് മങ്ങാടിനു സമ്മാ നിച്ചു.

എൻ. എം. സി. ഹെൽത്ത് ചീഫ് എക്സി ക്യൂട്ടീ വ് ഓഫീ സറും എക്സി ക്യൂട്ടീ വ് ഡയ റക്ട റുമാണ് പ്രശാന്ത് മങ്ങാട്. 

11,500 ലേറെ നാമ നിർ ദ്ദേശ ങ്ങളിൽ നിന്നു മാണ് പ്രശാ ന്തിനെ തെര ഞ്ഞെടു ത്തത്. മുംബൈയിൽ നടന്ന വർണ്ണാ ഭമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര കാര്യ സഹ മന്ത്രി കിരൺ റിജിജു പുരസ്കാരം സമ്മാനിച്ചു.

nri-of-the-year-award-to-nmc-ceo-prasanth-manghat-ePathram

നാലു പതിറ്റാണ്ടു കള്‍ക്കു മുന്‍പേ ഡോ. ബി. ആർ. ഷെട്ടി അബു ദാബി യിൽ സ്ഥാപിച്ച എൻ. എം. സി. ഹെൽത്ത് കെയർ സ്ഥാപന ങ്ങളെ ചെറിയ ഒരു കാല യളവിൽ ആഗോള തല ത്തിലെ മികവുറ്റ സംരംഭമായി വളർത്തി എടു ക്കു ന്നതിൽ വഹിച്ച നേതൃ പര മായ പങ്ക് പരി ഗണിച്ചു കൊണ്ടാണ് ടൈംസ് നൗ ടെലി വിഷ നും ഐ. സി. ഐ. സി. ഐ ബാങ്കും ഗ്ലോബൽ ഇന്ത്യൻ ഇന്റർ നാഷ ണൽ സ്കൂളും സംയുക്ത മായി ഏർപ്പെ ടു ത്തിയ പുരസ്‌കാരം പ്രശാന്ത് മങ്ങാടിനു സമ്മാനിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്റ്റാർ സ്‌ട്രൈക്കർ സുനിൽ ഛേത്രി, മിസ് ഇൻഡ്യ 2018 അനു കൃതി വാസ് തുടങ്ങിയ വര്‍ സംബന്ധിച്ച ചടങ്ങി ലാണ് പ്രശാന്ത് അവാർഡ് സ്വീകരിച്ചത്.

കൂടെ പ്രവർത്തി ക്കുന്ന വരുടെ കഴിവുകളെ കൃത്യ മായി വില യിരുത്തുവാനും ഗുണ പര മായ പരീക്ഷണ ങ്ങൾക്ക് അവർക്ക് അവസരം നൽകുവാനും ഡോ. ബി. ആർ.ഷെട്ടി പുലർത്തി പ്പോരുന്ന ശ്രദ്ധയും സൂക്ഷ്മത യുമാണ് തനിക്കും കരുത്ത് നല്കിയത് എന്ന് പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.

കോർപ്പറേറ്റ് തല ത്തിലും വിട്ടു വീഴ്ച യില്ലാ ത്ത ചില മാനുഷിക മൂല്യങ്ങളും വീക്ഷണ ങ്ങളും കൈ മുതലാ ക്കി യാണ് തങ്ങളുടെ പ്രയാണം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

രാജ്യാന്തര മികവിന് വിവിധ പുരസ്‌കാര ങ്ങൾ ഇതി നകം തന്നെ പ്രശാന്തിന്‌ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ ത്തില്‍ ഫോർബ്‌സ് തെരഞ്ഞെ ടുത്ത ഗൾഫി ലെ മികച്ച 50 ഇന്ത്യൻ എക്സി ക്യൂ ട്ടീവുമാ രിൽ പ്രശാന്ത് മങ്ങാട്ട് ഉൾ പ്പെട്ടി രുന്നു. കഴിഞ്ഞ വർഷ ത്തിൽ അറേബ്യൻ ബിസിനസ്സ് മാഗ സിൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്ത രായ 50 ഇന്ത്യക്കാരെ പ്രഖ്യാ പിച്ച തിലും അദ്ദേഹ ത്തി ന്റെ പേര് ഉൾപ്പെട്ടി രുന്നു എന്നത് പ്രവാസി മലയാളി സമൂഹ ത്തിനു അഭിമാനകരമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച

July 18th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനു മായി യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭര ണാ ധി കാരി യുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കൂടി ക്കാഴ്ച നടത്തി.

sheikh-khalifa-bin-zayed-receives-ajman-ruler-sheikh-humaid-bin-rashid-al-nuaimi-ePathram

ഫ്രാന്‍സിലെ ഇവിയാനിലുള്ള പ്രസി ഡണ്ടിന്റെ വസതി യില്‍ എത്തിയ അജ്മാന്‍ ഭരണാധി കാരി യെ ശൈഖ് ഖലീഫ സ്വീകരിച്ചു.

ശൈഖ് തഹ്നൂര്‍ ബിന്‍ മുഹമദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍, ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങി യവര്‍ സന്നി ഹിതരാ യിരുന്നു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആരോഗ്യ വും ക്ഷേമവും നേര്‍ന്ന തോടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കൂടു തല്‍ സുരക്ഷയും സ്ഥിരത യും കൊണ്ടു വരു വാന്‍ സാധിക്കട്ടെ എന്നും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം

July 18th, 2018

logo-liwa-date-festival-ePathram. അബുദാബി : പതിനാലാമത് ലിവ ഈന്തപ്പഴ മഹോ ത്സവം ജൂലായ് 18 ബുധ നാഴ്ച ആരം ഭിക്കും.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ വകുപ്പു മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വത്തില്‍ നടക്കുന്ന ഈന്തപ്പഴ മഹോ ത്സവ ത്തില്‍ രാജ്യത്തു വിള യുന്ന ഏറ്റവും മുന്തിയ തരം ഈന്ത പ്പഴ ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തി നു മായി എത്തുക.

കർഷക രെയും കൃഷി യെയും പ്രോത്സാഹി പ്പിക്കുന്ന തിനായി അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ അല്‍ ദഫ്റ യിലെ ലിവ യില്‍ ഒരു ക്കുന്ന ഈന്ത പ്പഴ മഹോ ത്സവ ത്തില്‍ പങ്കാളി കള്‍ ആവുന്ന വരില്‍ നിന്നും ഏറ്റവും മികച്ച കര്‍ഷ കനും ഗുണ മേന്മ യുള്ള ഈന്ത പ്പഴ ക്കുലക്കും അടക്കം നിരവധി വിഭാഗ ങ്ങളി ലായി പുര സ്കാര ങ്ങള്‍ നല്‍കി ആദരിക്കും.

ഈന്തപ്പഴങ്ങള്‍ കൂടാതെ ഇവയില്‍ നിന്നും ഉണ്ടാക്കുന്ന അച്ചാറുകള്‍, സ്ക്വാഷുകള്‍, മറ്റു ഭക്ഷ്യ വിഭവ ങ്ങള്‍, മധുര പല ഹാര ങ്ങള്‍ എന്നി വയും പ്രാദേശിക മായി വിളയിച്ച പഴ ങ്ങളും പച്ച ക്കറി കളും ഇവിടെ ലഭ്യ മാവും.

സന്ദർശക രെ ആകർ ഷിക്കും വിധം വിവിധ കലാ പരി പാടി കളും കുട്ടി കൾക്ക് വേണ്ടി യുള്ള പ്രത്യേക മത്സര പരിപാടി കളും ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസ ങ്ങളി ലായി വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം ജൂലായ് 28 ശനിയാഴ്ച സമാപനമാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്

July 11th, 2018

abudhabi-police-inform-to-citizens-residents-to-secure-their-homes-while-traveling-ePathram
അബുദാബി : വേനലവധിക്ക് വീട് അടച്ചു പൂട്ടി പോകു ന്നവര്‍ മുന്‍ കരുതലുകള്‍ എടുക്കണം എന്ന് അബു ദാബി പോലീസ്. മോഷ്ടാക്കളില്‍ നിന്നും തീപ്പിടുത്ത ത്തില്‍ നിന്നും അവരുടെ സ്വത്തു ക്കള്‍ സംര ക്ഷിക്കു വാന്‍ ഓരോ രുത്തരും നടപടി കള്‍ സീകരിക്കണം.

വാഹന ങ്ങള്‍ സുരക്ഷിത മായി സൂക്ഷി ക്കുന്നതിന് അലാറം സ്ഥാപിക്കുക, സ്വര്‍ണം, പണം എന്നിവ വീടു കളില്‍ വെക്കാ തിരി ക്കുക വീടു കളിലെ ഗ്യാസ് സിലിണ്ട റുകള്‍ സുര ക്ഷിത മായ സ്ഥാനത്ത് വെക്കുക തുട ങ്ങിയ മുന്‍ കരു തലു കള്‍ സീകരിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

സാമൂഹിക സുരക്ഷ യുടെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ  നടത്തുന്ന ബോധ വത്ക രണ ക്യാമ്പയി നിലാണ് ഇക്കാര്യം ഓര്‍മ്മി പ്പി ച്ചിരി ക്കു ന്നത്. വീട് അടച്ചു പൂട്ടി രാജ്യ ത്തിനു പുറ ത്ത് പോകു ന്നവര്‍ വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷ നില്‍ അറിയിക്കണം.

സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിദേശ കാര്യ വകുപ്പു മായി ചേര്‍ന്ന് നിരവധി സുരക്ഷ പദ്ധതി കള്‍ ആസൂത്രണം ചെയ്തിട്ടു ള്ളതായി അബുദാബി പോലീസ് അറിയിച്ചു.

* Twitter
* YouTube
* Instagram
* Face Book Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ

July 10th, 2018

abudhabi-police-warning-and-fine-for-crowding-indiscriminate-parking-of-vehicles-at-accident-sites-ePathram

അബുദാബി : അപകടങ്ങൾ നടന്ന സ്ഥല ങ്ങളിൽ കാഴ്ച ക്കാരായി നോക്കി നില്‍ക്കുന്ന വരില്‍ നിന്നും  ഇനി മുതല്‍ ആയിരം ദിർഹം പിഴ ഇൗടാക്കും. അബുദാബി പോലീസി ന്റെ ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേയ്സ് ബുക്ക് പേജ് തുട ങ്ങിയ സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ യാണ് വാര്‍ത്ത പുറത്തു വിട്ടത്.

അപകട സ്ഥല ങ്ങളില്‍ എത്തി നോക്കി കാഴ്ച കാണാന്‍ ജനങ്ങൾ തടിച്ചു കൂടുമ്പോള്‍ പോലീ സിനും ആംബു ലന്‍ സിനും അവിടേക്ക് എത്തി പ്പെടാന്‍ കഴിയാതെ വരിക യും രക്ഷാ പ്രവര്‍ ത്ത നങ്ങള്‍ വൈകു കയും ചെയ്യു ന്നതി ലൂടെ അപ കട ത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കു വാന്‍ കഴിയാതെ വരുന്ന സാഹ ചര്യം ഉണ്ടാ യതിനാ ലാണ് ഇത്തരം ഒരു തീരുമാനം കൈ ക്കൊണ്ടത്.

تسع إصابات في حادث مروري بالعين بسبب التجمهر والإسعاف الخاطئ . . دعت شرطة أبوظبي،إلى عدم تجمهر الأشخاص والوقوف العشوائي للمركبات في مواقع الحوادث،لتجنب عرقلة وصول سيارات الإسعاف،والإنقاذ والمرور ،حفاظاً على سلامة الجميع . وكان حادثاً مرورياً وقع في منطقة مساكن على طريق العين دبي،نتج عنه تعرض 9 أشخاص لإصابات بسيطة بسبب تدهور مركبة يقودها السائق بسرعة زائدة ،اصطدمت بأخرى كانت متوقفة،ماأدى إلى إنحراف الأولى الى المسار الثاني من الطريق وقيادتها بعكس السير على نحو تسبب في دهس 9 أشخاص  كانوا يحاولون إسعاف  مصابين في السيارة المتوقفة . وحذر  العقيد أحمد  الزيودي مدير ،إدارة المرور في العين من مخاطرالتجمهر حول الحوادث المرورية نظرا لماتسببه من اختناقات مرورية و عرقلة وصول دوريات المرور والاسعاف والانقاذ ، معتبراً إياه سلوكاً غير حضارياً ويعرض حياة مستخدمي الطريق للخطر . #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني #UAE #AbuDhabi #ADPolice #ADPolice_news #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

മാത്രമല്ല അപകട ങ്ങളുടെ ചിത്ര ങ്ങളും വീഡിയോ ദൃശ്യ ങ്ങളും മൊബൈല്‍ ഫോണി ലോ ക്യാമറയിലോ പകര്‍ ത്തുന്ന തും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി പ്പിക്കു ന്നതും നിയമ വിരുദ്ധ മാണ് എന്നും പോലീസ് ഓര്‍മ്മ പ്പെടു ത്തുന്നു.

മറ്റുള്ളവരുടെ ജീവനും സ്വത്തിനും സ്വകാര്യത ക്കും ഭീഷണി യാകുന്ന തിനാൽ തന്നെയാണ് ഇത്തരം കര്‍ശ്ശന നടപടി സ്വീകരിക്കുന്നത് എന്നും അധി കൃതര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി
Next »Next Page » ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine