അജ്മാന്‍ : വാഹന അപകടത്തില്‍ പരുക്ക് പറ്റിയ തിരുവനന്ത പുരം ചെറുവൈക്കല്‍ സ്വദേശി സുരേഷ് കുമാറിന് നാലു ലക്ഷം ദിര്‍ഹം (ഉദ്ദേശം 66ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ട പരിഹാര മായി നല്‍കാന്‍ അജ്മാന്‍ കോടതി വിധി.
അജ്മാന്‍ ജറഫില്‍ 2012 ജനുവരി യിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശി മനോജ് മധു സൂധനന്‍ ഓടിച്ച വാഹന ത്തില്‍ സിറിയന്‍ സ്വദേശി അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം ഇടിക്കുക യായിരുന്നു.
മനോജ് ഓടിച്ച വാഹനം ഉള്‍ റോഡില്‍നിന്നും മെയിന്‍ റോഡി ലേക്ക് പ്രവേശിച്ച പ്പോള്‍ അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട ത്തില്‍ ബംഗ്ളാദേശ് സ്വദേശി മുബാറക്ക് സിറാജ് മരണ പ്പെടുകയും സുരേഷ് കുമാറിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയും അമിത വേഗത യുമാണ് അപകട കാരണം ആയി കോടതി യുടെ കണ്ടത്തല്‍.
ഗുരുതര മായി പരുക്കേറ്റ സുരേഷ് കുമാറിന്‍െറ ബന്ധുക്കളും സുഹൃത്തു ക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടര്‍ന്ന് നഷ്ട പരിഹാര ത്തിനായി അജ്മാന്‍ കോടതി യില്‍ അല്‍ ഫുജൈറ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.
സലാം പാപ്പിനിശ്ശേരി
അശ്രദ്ധയും അമിത വേഗതയും ട്രാഫിക് നിയമ ങ്ങളുടെ ലംഘനവും മൂല മാണ് അപകടം ഉണ്ടായത്. അതു കൊണ്ട് ഭീമമായ നഷ്ട പരിഹാര തുക നല്‍കേണ്ട തില്ല എന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം. ഇത് തള്ളിയ കോടതി നാലു ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി നല്‍കാന്‍ വിധിച്ചു.