വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

February 10th, 2015

nizha-ala-ePathramഅബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.

അബുദാബി അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ കെ. ജി. വണ്‍ വിദ്യാര്‍ഥിനി യായ നിസ ആല 2014 ഒക്ടോബര്‍ ഏഴിനാണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടി ബസ്സില്‍ ഉറങ്ങി പ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ്സ് ലോക്ക് ചെയ്തു പോവുക യായിരുന്നു.

വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) തീരുമാനം ശരി വെച്ച കോടതി, സ്‌കൂളില്‍ നിന്ന് ഒന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാര മായി ഈടാക്കാനും ഉത്തരവിട്ടു.

കുട്ടിയുടെ കുടുംബത്തിന് പ്രതികള്‍  ദയാധനം നല്‍കുവാനും വിധിയുണ്ട്. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.

സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയ്ക്ക് ആറു മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

അബുദാബിയിലെ സ്കൂളുകളില്‍, സ്കൂള്‍ ബസുകള്‍ നിര്‍ത്ത ലാക്കുകയും  പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കളുടെ ഭാഗത്ത്‌ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

January 30th, 2015

accident-epathram
അബുദാബി : തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷം 23 അപകട ങ്ങളിലായി 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.

അമിത വേഗത യും മുന്നറിയിപ്പുകള്‍ അവഗണി ക്കുന്നതു മാണ് അപകട ത്തിന് കാരണം. ഡ്രൈവര്‍ മാര്‍ക്കായി കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ 169 ബോധ വത്കരണ ക്ലാസ്സുകളില്‍ ഇതു വരെ 10,000 ഡ്രൈവര്‍മാര്‍ പങ്കെടുത്തി ട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് 3.3 മില്യണ്‍ ഫോണ്‍ കോളുകളാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്.

ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീ കരി ച്ചിട്ടുണ്ട്. 999 ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്ന തിനാല്‍ മറ്റു ഫോണു കളിലേക്ക് വിളികള്‍ കുറഞ്ഞതായി ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

അനധികൃതമായി റോഡ് മുറിച്ചു കടന്നു : പിടിക്കപ്പെട്ടവര്‍ അര ലക്ഷത്തിലധികം

January 27th, 2015

pedestrian-jaywalkers-epathram
അബുദാബി : കഴിഞ്ഞ വര്‍ഷം അബുദാബി യില്‍ അനധി കൃതമായി റോഡ് മുറിച്ചു കടന്നതിന് പിടി കൂടിയത് 52,020 പേരെ എന്ന്‍ അബുദാബി പോലീസ്.

കാല്‍ നട യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട തായ സീബ്രാ ക്രോസിംഗ് പോലെയുള്ള സ്ഥല ങ്ങളില്‍ അത് നല്‍കാതിരുന്ന 8849 ഡ്രൈവര്‍മാരെയും കഴിഞ്ഞ വര്‍ഷം പിടി കൂടുക യുണ്ടായി.

കാല്‍ നട യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ അസ്ഥാനത്ത് കൂടി റോഡു മുറിച്ചു കടക്കുന്ന പ്രവണത കൂടി വരുന്നതായി അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ ജമാല്‍ സാലിം ആമിരി പറഞ്ഞു.  ഇത്തരത്തില്‍ റോഡ് മുറിച്ച് കടക്കുന്നത് കൊണ്ടുണ്ടായ അപകടങ്ങളില്‍ പെട്ടവര്‍ക്ക് മരണം വരെ സംഭവി ച്ചിരുന്നു. ഈ കാരണം കൊണ്ടു തന്നെ ട്രാഫിക് വിഭാഗം, കാല്‍ നട യാത്ര ക്കാര്‍ ക്കായി ബോധ വത്കരണ ക്യാമ്പ യിനുകള്‍ നടത്തി ക്കൊണ്ടിരിക്കുക യാണ്.

ടണലുകള്‍, മേല്‍ പാലങ്ങള്‍, എന്നിവ യിലൂടെയും റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ എന്നിവ യിലൂടെയും മാത്രമേ കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാവൂ എന്നും അല്‍ ആമിരി അറിയിച്ചു.

സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിട ങ്ങളില്‍ പരമാവധി വേഗത കുറച്ചു മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ എന്ന് ഡ്രൈവര്‍ മാരോടും അല്‍ ആമിരി ആവശ്യപ്പെട്ടു.

അസ്ഥാനത്ത് റോഡ് മുറിച്ചു കടക്കുന്നത് പിടിക്ക പ്പെട്ടാല്‍ 200 ദിര്‍ഹ മാണ് പിഴ ചുമത്തുക. കാല്‍ നട യാത്ര ക്കാര്‍ക്ക് പരിഗണന നല്‍കേണ്ടതായ ഇടങ്ങളില്‍ അവരെ അവഗണിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍ മാര്‍ക്കുള്ള പിഴ 500 ദിര്‍ഹ മാണ്. മാത്രമല്ല ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റു കളും രേഖപ്പെടുത്തും. പൊതു നിരത്തു കളില്‍ സംഭവി ക്കുന്ന ചെറിയ അപകട ങ്ങളെ തുടര്‍ന്ന് വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും.

സിഗ്നലു കളില്‍ കാല്‍ നട യാത്ര ക്കാര്‍ക്ക് പ്രത്യേകം വരയിട്ട് അടയാള പ്പെടു ത്തിയ ഭാഗത്ത് വാഹനം നിര്‍ത്തി യിട്ടാലും 500 ദിര്‍ഹം പിഴ ചുമത്തും.

ഗതാഗത തടസ്സം ഉണ്ടാകുന്ന തരത്തിലും കാല്‍ നട യാത്ര ക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലും വാഹനം നിര്‍ത്തി ഇടുന്നവര്‍ക്ക് 200 ദിര്‍ഹവും മൂന്ന് ബ്ലാക്ക് പോയിന്റുകളും പിഴ ചുമത്തും എന്നും കേണല്‍ ജമാല്‍ സാലിം ആമിരി അറിയിച്ചു.

– ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപ്പത്രം

- pma

വായിക്കുക: , , ,

Comments Off on അനധികൃതമായി റോഡ് മുറിച്ചു കടന്നു : പിടിക്കപ്പെട്ടവര്‍ അര ലക്ഷത്തിലധികം

മരുഭൂമിയെ കുളിരണിയിച്ച് മഴയും ആലിപ്പഴ വര്‍ഷവും

January 20th, 2015

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുകളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ കാലാവസ്ഥാ പ്രവചനം ശരി വെച്ചു കൊണ്ടാണ് പലയിട ങ്ങളിലും ഇടി മിന്നലോടു കൂടിയ മഴ പെയ്തത്. ശൈത്യ കാലം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ആദ്യ മായാണ് ഇത് പോലെ ശക്തമായ മഴ പെയ്യു ന്നത്.

അബുദാബി നഗരത്തില്‍ വാഹന ഗതാഗതം മന്ദ ഗതിയിലായി. ഇത് മൂലം ഓഫീസു കളില്‍ ജീവനക്കാര്‍ എത്താന്‍ വൈകി. പലയിട ങ്ങളിലും വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. മഴയെ തുടര്‍ന്നു ണ്ടായ വാഹന അപകട ങ്ങളില്‍ യു. എ. ഇ. യില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വലുതും ചെറുതുമായി 750 – ഓളം അപകട ങ്ങളാണ് രാജ്യത്ത് ഉണ്ടായത് എന്നും പോലീസ് അറിയിച്ചു

അല്‍ ഐനിലും അബുദാബിയുടെ ചില ഭാഗങ്ങളിലും മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. സ്വൈഹാന്‍, അല്‍ ഹയര്‍ തുടങ്ങിയ ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തി പ്രാപിച്ച തോടെ മഞ്ഞ് പുതഞ്ഞു കിടക്കും വിധ ത്തിലാണ് ആലിപ്പഴം വീണത്‌.

- pma

വായിക്കുക: , , ,

Comments Off on മരുഭൂമിയെ കുളിരണിയിച്ച് മഴയും ആലിപ്പഴ വര്‍ഷവും

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

January 12th, 2015

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. യില്‍ അനുഭവ പ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങളിലും തുടരും എന്നും വാഹന ഗതാഗത ത്തിനു തടസ്സം ഉണ്ടാവും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

തലസ്ഥാന നഗരമായ അബുദാബിയിലും പരിസര പ്രദേശ ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായ മൂടല്‍ മഞ്ഞ് അടുത്ത ദിവസ ങ്ങളി ലും ശക്തമാകും എന്നും പൊതു ജന ങ്ങള്‍ കൂടുതല്‍ മുന്‍ കരുതലു കള്‍ എടുക്കണം എന്നും അബുദാബി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ മൂടല്‍ മഞ്ഞു മൂലം ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നിരവധി വാഹന അപകട ങ്ങള്‍ ഉണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞു ണ്ടായ താണ് അപകട ത്തിന് കാരണ മായത്. ഇത് വന്‍ ഗതാ ഗത ക്കുരുക്കിനും വഴി വെച്ചു.

പൊലീസിന്റെ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് അധികം വൈകാതെ തന്നെ വാഹന ഗതാഗതം പുന സ്ഥാപി ക്കാനായി എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് നാസര്‍ അല്‍ ബലൂഷി അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ അടിയന്തര ആസൂത്രണ നടപടി കള്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യൂ ടീം എന്നിവ യുടെ സഹകരണ ത്തോടെ യാണ് അബുദാബി പൊലീസ് ഡയറക്ടറേറ്റ് നടപ്പി ലാക്കിയത്. മൂടല്‍ മഞ്ഞു ണ്ടായിട്ടും അമിത വേഗ ത്തില്‍ ഓടിച്ച താണ് അപകട ത്തിന് കാരണ മായതെന്ന് കണ്ടത്തെി യിട്ടുണ്ട്.

മഞ്ഞില്‍ ഡ്രൈവിംഗ് സുരക്ഷിതമല്ല എന്നു ബോധ്യപ്പെട്ടാല്‍ റോഡരി കില്‍ സുരക്ഷിത മായ പാര്‍ക്കിംഗ്ബേ കളില്‍ മാത്രം വാഹനം നിറുത്തി യിടുക യാണ് വേണ്ടത് എന്നും മഞ്ഞുള്ള പ്പോള്‍ കരുത ലോടെ വാഹനം ഓടിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എങ്കിലും പലരും ഇത് ഗൌനി ക്കാത്തത് പ്രശ്ന ങ്ങള്‍ രൂക്ഷ മാക്കുക യാണ്.

പ്രധാന ഹൈവേ കളിലും ഉള്‍ റോഡുകളിലും മോശം കാലാവസ്ഥ യില്‍ അതീവ ജാഗ്രത യോടെ വണ്ടി ഓടിക്കണം എന്നും ഡ്രൈവര്‍ മാരോട് പൊലീസ് അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

12 of 2311121320»|

« Previous Page« Previous « ഹംസഗീതം മികച്ച നാടകം : സുവീരന്‍ സംവിധായകന്‍
Next »Next Page » ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine