ധ്വനി 2013 : അഡ്വ. വി. ടി. ബല്‍റാം മുഖ്യാതിഥി

February 7th, 2013

thrithala-mla-vt-balram-ePathram
അബുദാബി : തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. കൂട്ടായ്മ ട്രേസ് (TRACE) പതിനേഴാം വാര്‍ഷികാഘോഷങ്ങള്‍ ‘ധ്വനി 2013’ ഫെബ്രുവരി 8 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

ധ്വനി 2013 ന്റെ മുഖ്യാതിഥി ആയി അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ. പങ്കെടുക്കും. സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

തുടര്‍ന്നു നടക്കുന്ന കലാമേള യുടെ അവതാരക യായി പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായിക യും മോഡലുമായ ലേഖ അജയ് പങ്കെടുക്കും. ട്രേസ് അംഗങ്ങളും കുട്ടികളും വിവിധ കലാ പരിപാടി കളും ഗാനമേള, മാജിക് ഷോ, നൃത്ത നൃത്ത്യങ്ങള്‍, സ്കിറ്റ് തുടങ്ങിയവയും അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്കാഫ് കൂട്ടയോട്ടം ജന സാഗര മായി

February 4th, 2013

akcaf-the-great-run-indian-2013-ePathram
ദുബായ്: മാതൃ രാജ്യത്തെ പ്രണമിക്കുന്ന തിനൊപ്പം കര്‍മ ഭൂമിയെ സ്‌നേഹി ക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം മുന്‍പന്തി യില്‍ ആണെന്ന് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെ ലേബര്‍ കോണ്‍സല്‍ എം. പി. സിംഗ് അഭിപ്രായപ്പെട്ടു.

ഓള്‍ കേരളാ കോളജസ് അലുമ്‌നൈ ഫോറ (അക്കാഫ്) ത്തിന്റെ ആഭിമുഖ്യ ത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2013’ എന്ന പേരില്‍ ദുബായ് മംസാര്‍ ബീച്ച് റോഡില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ് അക്കാഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ത്തോടെ ആരംഭിച്ച പൊതു സമ്മേളന ത്തില്‍ അക്കാഫ് പ്രസിഡന്റ് സാനു മാത്യു അധ്യക്ഷത വഹിച്ചു.

ഡിഫ്‌വാക് കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് റിസോര്‍സ് ഡെവലപ്‌മെന്റ് കോര്‍ഡിനെറ്റര്‍ ഫത്മ റാഷിദ് അല്‍ ഫലാസി, സാമൂഹ്യ പ്രവര്‍ത്തകന്‍ മത്തായി ചാക്കോ, താരിഖ് അബ്ദുള്ള അല്‍അവാദി (ഇസ്ലാമിക് അഫയര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിടീസ്), അബ്ദുള്ള അലി സാലേ (ദുബായ് പോലീസ്), അബ്ദുള്ള അല്‍ യസീദി(ആര്‍. ടി. എ.), അക്കാഫ് ജനറല്‍ സെക്രട്ടറി അഡ്വ. ബക്കര്‍ അലി, ട്രഷറര്‍ വേണു കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് പിള്ള, ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, അക്കാഫ് ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ജോണ്‍ ഷാരി, കണ്‍വീന ര്‍മാരായ സലീം ബാബു, കെ. പി. നിഫ്ഷാര്‍, കോര്‍ഡിനേറ്റര്‍ എം. ഷാഹുല്‍ ഹമീദ്, എന്നിവര്‍ പ്രസംഗിച്ചു.

അവധി ദിവസ ത്തിന്റെ ആലസ്യം വക വെയ്ക്കാതെ സ്ത്രീകളും കുട്ടി കളും അടക്കം രണ്ടായിരത്തോളം ആളുകളാണ് മംസാര്‍ ബീച്ച് റോഡില്‍ എത്തിയത്. വിവിധ രാജ്യക്കാരും ആവേശ പൂര്‍വ്വം അണി നിരന്നു. ദുബായ് പോലീസ്, ആര്‍. ടി. എ. എന്നിവര്‍ ഓട്ടം നടക്കുന്ന റോഡിലെ ഗതാഗത ത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി യിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുമ്മാട്ടി ‘സ്‌നേഹസ്പര്‍ശം’ തുക കൈമാറി

January 18th, 2013

ദുബായ് : തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അലുമ്‌നൈ യു. എ. ഇ. കമ്മിറ്റി (കുമ്മാട്ടി) നിര്‍ദ്ധനരെ സഹായി ക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘സ്‌നേഹ സ്പര്‍ശം’ ഫണ്ടില്‍ നിന്ന് കിഡ്നി രോഗം മൂലം കഷ്ടത അനുഭവിക്കുന്ന തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി യുമായ ആതിര വാസുദേവന് 90000 രൂപയുടെ ചെക്ക് വീട്ടില്‍ വെച്ച് കുമ്മാട്ടി പ്രതിനിധി കളായ ബൈജു ജോസഫ്, സൈഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നീര്‍മാതളം പ്രതിഭ അലംനി അസോസിയേഷന്‍

January 15th, 2013

prathiba-collage-alumne-neermathalam-logo-ePathram-
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ നീര്‍മാതളം പ്രതിഭ അലംനി അബുദാബി കമ്മിറ്റി രൂപവത്കരിച്ചു.

രക്ഷാധികാരി എം. കെ. ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഷെമീര്‍ മുഹമ്മദ് കുട്ടി നവഭാവന, ജാസീര്‍ പള്ളിക്കര, ഷിജാദ്, ഫസലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ ചോലയില്‍ അദ്ധ്യക്ഷത വഹിച്ചു. നീര്‍മാതളം പ്രതിഭ അലംനി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. അഫ്‌സല്‍ അയിരൂര്‍ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ്: നജീബ് ഉമ്മര്‍. ജനറല്‍ സെക്രട്ടറി : അഫ്‌സല്‍ അയിരൂര്‍, ട്രഷറര്‍ : അന്‍വര്‍ എ. എം. കൊച്ചനൂര്‍, വൈസ് പ്രസിഡന്റ് ഷെമീര്‍ കന്‍ജീരയില്‍, ലവ്ഫീര്‍ അഷ്‌റഫ്, ജോയന്റ് സെക്രട്ടറി നിഹ്മത്ത് കുഴിങ്ങര, ജമാല്‍ മാറഞ്ചേരി, കോ-ഓര്‍ഡിനേറ്റര്‍: ഷെരീഫ് എന്‍. എം., ബിലാല്‍.പി, ഫാറൂക്ക് പുറങ്ങ്.

വിശദ വിവരങ്ങള്‍ക്ക് : നിഹ്മത്ത് കുഴിങ്ങര : 055 47 85 259

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിലാഷ്. വി. ചന്ദ്രന് യാത്രയയപ്പ് നല്‍കി

December 16th, 2012

abhilash-v-chandran-guruvayur-ePathram
ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അഭിലാഷ്. വി. ചന്ദ്രന് യുവ കലാ സാഹിതി ദുബായ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ദുബായ് വീനസ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് സമ്മേളനം യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി എന്‍.. .വിനയ ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

ജലീല്‍ പാലോതിന്റെ അദ്ധ്യക്ഷ ത യില്‍ കൂടിയ സമ്മേളന ത്തില്‍ സൈനുദ്ധീന്‍ പുന്നയൂര്‍ക്കുളം, ഇ ആര്‍ ജോഷി, പി. ശിവ പ്രസാദ്, യു. വിശ്വ നാഥന്‍, അജിത് വര്‍മ്മ, പി. എം. പ്രകാശന്‍, വേണു ഗോപാല്‍., കെ. സുനില്‍രാജ്, പ്രശാന്ത് മണിക്കുട്ടന്‍, ശ്രീലത അജിത്, അനീഷ് നിലമേല്‍, നൗഷാദ് പുലാമന്തോള്‍, സുധാകരന്‍, പ്രസന്ന കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വിത്സണ്‍ തോമസ് സ്വാഗതവും, ജയശീലന്‍ നന്ദിയും ആശംസിച്ചു. അഭിലാഷ്. വി. ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.എ.ഇ. പൊതുമാപ്പ് ഔട്ട്പാസിന് ഫീസ് നൽകേണ്ട
Next »Next Page » മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് ദുബായില്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine