ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

January 30th, 2016

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായരെ കോഴിക്കോട് ജില്ല പ്രവാസി (യു. എ. ഇ) ആദരിക്കുന്നു.

ജനുവരി 30 ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് കറാമ വൈഡ് റേഞ്ച് റസ്റ്റോറണ്ട് ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ നടന്‍ മാമു ക്കോയ യെയും ആദരിക്കും. തുടര്‍ന്ന് ഇരുവരു മായുള്ള ‘മുഖാമുഖം’ പരി പാടിയും നടക്കും.

* ഗുരു ചേമഞ്ചേരി ദുബായില്‍

- pma

വായിക്കുക: , , , ,

Comments Off on ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

ഗുരു ചേമഞ്ചേരി ദുബായില്‍

January 26th, 2016

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായര്‍ ജനുവരി 29 വെള്ളിയാഴ്ച ദുബായില്‍ എത്തുന്നു. കൊയിലാണ്ടി എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിക്കുന്ന ‘കൊയിലാണ്ടി മഹോത്സവത്തില്‍’ മുഖ്യ അതിഥി ആയിട്ടാണ് ഗുരു എത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ദുബായ് അല്‍ തവാര്‍ ന്യു വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡി റ്റോറിയ ത്തില്‍ നടക്കുന്ന പരിപാടി യില്‍ നടന്‍ മാമു ക്കോയ, കൊയി ലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, കൗണ്‍ സിലര്‍ വി. പി. ഇബ്രാഹിം കുട്ടി, തുടങ്ങി യവരും സംബ ന്ധിക്കും. നൂറാം വയസ്സില്‍ എത്തി നില്‍ക്കുന്ന ഗുരു, കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി യാണ്.

ഇന്ത്യ യിലും വിദേശത്തു മായി ധാരാളം ശിഷ്യ ഗണ ങ്ങളുള്ള ഗുരു, കൊയി ലാണ്ടി മഹോത്സവ വേദി യില്‍ വെച്ച് യു. എ. ഇ. യിലെ യുവ കലാ കാരന്‍ മാരെ അനുഗ്ര ഹിക്കും.

വിശദ വിവര ങ്ങള്‍ക്ക് : 055 – 77 61 828.

- pma

വായിക്കുക: , ,

Comments Off on ഗുരു ചേമഞ്ചേരി ദുബായില്‍

കെ. എസ്. ചിത്രയെ ആദരിക്കുന്നു

January 22nd, 2016

logo-angamaly-nri-association-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസി യേഷൻ (anria) അബുദാബി ചാപ്‌റ്റർ ജനുവരി 29 വെള്ളി യാഴ്ച അബു ദാബി ഫോക്‌ലോർ സൊസൈറ്റി ഓഡി റ്റോറി യ ത്തിൽ സംഘടി പ്പിക്കുന്ന ‘കാർണിവൽ 2016’ എന്ന പത്താം വാർഷിക ആഘോഷ പരി പാടി യിൽ പ്രമുഖ ഗായിക കെ. എസ്. ചിത്രയെ “സ്വര രത്‌ന പുരസ്‌കാരം” നൽകി ആദരിക്കും.

anria-10-th-anniversary-carnival-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഡയറ ക്ടര്‍ ബോർഡ് മെംബർ ദലാൽ അൽ ഖുബൈസി പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ – സാംസ്കാ രിക – കലാ രംഗ ത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

രാവിലെ 10 മണി മുതൽ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളിൽ അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ മത്സര ങ്ങളും പ്രമുഖ ഗായക രുടെ നേതൃത്വ ത്തിൽ സംഗീത മേള, മിമിക്രി, ക്രിസ്‌മസ് കരോള്‍, ക്രിസ്‌മസ് ട്രീ ഒരുക്കല്‍ മല്‍സരം, കുട്ടി കള്‍ ക്കായി ചിത്ര രചന – കള റിംഗ് മൽസര ങ്ങള്‍ എന്നി വയും നടക്കും എന്ന് ഭാര വാഹി കൾ അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

പ്രോഗ്രാം കോഡിനേറ്റർ ജസ്‌റ്റിൻ പോൾ, കൺവീനർ ബിന്ദു ബാല മുരളി, ടിയോഫില ലോജിസ്‌റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. ചിത്രയെ ആദരിക്കുന്നു

പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

January 20th, 2016

indian-cultural-society-abudhabi-ePathram
അബുദാബി : ഇന്ത്യൻ കൾചറൽ സൊസൈറ്റി അബു ദാബി ഘടക ത്തിനു കീഴിൽ തൃശ്ശൂർ ജില്ലാ പ്രവർ ത്തക കൺ വെൻഷൻ അബു ദാബി ഖാലി ദിയ യിൽ സംഘടി പ്പിച്ചു.

ഫക്രുദ്ദീൻ തങ്ങളുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗ ത്തിൽ സെൻട്രൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ഹസ്സൻ മുഖ്യ പ്രഭാഷണവും നടത്തി. ‘റൗണ്ട്‌ ദ ടേബിൾ’ എന്ന പേരിൽ സംഘടി പ്പിച്ച ചർച്ച യിൽ ജില്ലാ പ്രസിഡന്റ്‌ അസീസ്‌ പന്താവൂർ, സ്റ്റേറ്റ്‌ കമ്മിറ്റി ജോ.സെക്രട്ടറി റൗഫ്‌, ഫിനാസ്‌ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സമകാലിക വിഷയ ങ്ങളിൽ പ്രവർത്ത കരുടെ ആഴ ങ്ങളി ലുള്ള അറിവും, രാജ്യത്തെ ഓരോ സംഭവ ങ്ങ ളിലും പുലർ ത്തുന്ന പ്രവാസി കളുടെ ജാഗ്രത ക്കും തെളിവ് ആയി രുന്നു വ്യക്ത മായ നിർദ്ദേശ ങ്ങളും അഭിപ്രായ ങ്ങളും ഉരു ത്തിരിഞ്ഞ റൗണ്ട്‌ ദ ടേബിൾ എന്ന ചർച്ച.

ജില്ലാ സെക്രട്ടറി ഷാനവാസ്‌ സ്വാഗതവും അയ്യൂബ്‌ മുസഫ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

ഇമ എടപ്പാള്‍ വാര്‍ഷിക ആഘോഷം : പുരസ്കാര സമര്‍പ്പണം നടന്നു

January 10th, 2016

sameer-kallara-receiving-ima-award-2016-ePathram
അബുദാബി : എടപ്പാള്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ഇമ എടപ്പാള്‍’ അബുദാബി കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തില്‍ വെച്ച് വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞ പ്രമുഖരെ ആദരിക്കുന്ന തിന്റെ ഭാഗമായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം നടന്നു.

amal-karooth-receiving-ema-yuva-prathibha-award-2016-ePathram

അമല്‍ കാരൂത്ത് ബഷീര്‍ ഇമ യുവ പ്രതിഭാ പുരസ്കാരം ഏറ്റു വാങ്ങുന്നു

മാധ്യമ രംഗ ത്തെ സജീവമായ ഇടപെടലുകളെ മുൻ നിറുത്തി മാതൃഭുമി ന്യൂസ്‌ അബുദാബി പ്രതിനിധി സമീര്‍ കല്ലറക്ക് ഇമ മാധ്യമ പുരസ്കാരം സമ്മാനിച്ചു. സാമൂഹ്യ സേവന രംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ചു കൊണ്ട് നാസർ കാഞ്ഞങ്ങാടിനു ഇമ സാമൂഹ്യ സേവന പുര സ്കാ രവും, ക്ഷേത്ര വാദ്യങ്ങളായ ഇടക്ക – ചെണ്ട തുടങ്ങിയവയെ പ്രവാസ ലോകത്ത് ജനകീയ മാക്കിയ തിൽ മുഖ്യ പങ്കു വഹിച്ച മഹേഷ്‌ ശുകപുര ത്തിനു ഇമ കലാ ശ്രേഷ്ഠ പുരസ്കാരവും, വളർന്നു വരുന്ന കലാ കാരന്മാരെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗ മായി യുവ ഗായിക അമല്‍ കാരൂത്ത്ബഷീറിന് ഇമ യുവ പ്രതിഭാ പുരസ്കാരവും സമ്മാനിച്ചു.

mahesh-shukapuram-mm-naser-receiving-ema-award-2016-ePathram

നാസര്‍ കാഞ്ഞങ്ങാടിനും മഹേഷ് ശുകപുരത്തിനും പുരസ്കാരം സമ്മാനിക്കുന്നു

പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. എ. സലാം, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് ജോണി തോമസ്‌, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡണ്ട് സലിം ചിറക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഇമ യു. എ. ഇ. കണ്‍വീനർമാരായ സിദ്ധീഖ്, ലത്തീഫ്, തൽഹത്ത് എന്നിവരും അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു. സമ്മേളനാ നന്തരം “ഇശല്‍ മഴ ” എന്ന സംഗീത വിരുന്നില്‍ ജംഷീര്‍ കൈനിക്കരയുടേ നേതൃത്വ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ ഗായകര്‍ അണി നിരന്നു.

- pma

വായിക്കുക: , , ,

Comments Off on ഇമ എടപ്പാള്‍ വാര്‍ഷിക ആഘോഷം : പുരസ്കാര സമര്‍പ്പണം നടന്നു


« Previous Page« Previous « സംഗീത സന്ധ്യ’നിലാവ് പോലെ’ ശനിയാഴ്ച
Next »Next Page » ചരിത്രം കുറ്റക്കാര്‍ എന്ന് വിധി എഴുതും : ഡോ. പി. എസ്. ശ്രീകല »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine