ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്ട്ടു മെന്റ്സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.
‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ് 5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.