ആര്‍ എസ് സി സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു

September 12th, 2014

rsc-sahithyolsav-brochure-release-by-francis-cleetus-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവ് ഒക്‌ടോബര്‍ 17 വെള്ളിയാഴ്ച മുസഫ്ഫ യിലെ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി യില്‍ നടക്കും.

ഇതിനു മുന്നോടി യായി ഇഫിയാ യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാഹത്യോത്സവ് ബ്രോഷര്‍ പ്രകാശനം, ഇഫിയാ ചെയർമാൻ ഡോ. ഫ്രാന്‍സിസ് കളീറ്റസ് നിർവ്വഹിച്ചു.

എട്ട് സെക്ടറു കളിലെ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ 45 ഇന ങ്ങളില്‍ മത്സരിക്കും. പരിപാടി യുടെ വിജയ ത്തിനായി ഹമീദ് സഅദി ചെയര്‍മാനും ഹമീദ് സഖാഫി കണ്‍വീനറു മായി സ്വാഗത സംഘം രൂപീകരിച്ചു.

ഇസ്മാഈല്‍ സഅദി (വര്‍ക്കിംഗ് ചെയര്‍മാന്‍) എഞ്ചനീയര്‍ ഷാനവാസ് (വര്‍ക്കിംഗ് കണ്‍വീനര്‍) ഉസ്മാന്‍ ഓമച്ചപ്പുഴ (ട്രഷറര്‍), റാശിദ് പൂമാടം (മീഡിയ) എന്നിവരുടെ നേതൃത്വ ത്തില്‍ 21അംഗങ്ങള്‍ ഉള്‍പ്പെട്ട സബ്കമ്മിറ്റി കള്‍ രൂപീകരിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആര്‍ എസ് സി സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു

മര്‍കസ് സമ്മേളനം : ക്യാമ്പയിന്‍ ഉദ്ഘാടനം അബുദാബിയില്‍

September 4th, 2014

അബുദാബി : കാരന്തൂര്‍ മര്‍കസ് സമ്മേളന പ്രചാരണ ക്യാമ്പ യിന്‍ അബുദാബി മേഖലാ തല ഉദ്ഘാടനം സെപ്റ്റംബർ 4 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.

അബുദാബി, മുസഫ്ഫ മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനം, മര്‍കസ് ഡയറക്ടര്‍ ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ദാരിമി അദ്ധ്യക്ഷത വഹിക്കും.

ഐ. സി. എഫ്., ആര്‍. എസ്. സി., മര്‍കസ് കമ്മിറ്റി നേതാക്കള്‍ സംസാരിക്കും. ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസ ങ്ങളില്‍ സഖാഫി സംഗമം, അലുംനി സംഗമം, മാക്‌ സമ്മേളനം, എക്‌സലന്‍സി മീറ്റ്, ബിസിനസ് മീറ്റ്, പ്രൊഫഷനല്‍ മീറ്റ് എന്നിവ സംഘടിപ്പിക്കും.

- pma

വായിക്കുക: ,

Comments Off on മര്‍കസ് സമ്മേളനം : ക്യാമ്പയിന്‍ ഉദ്ഘാടനം അബുദാബിയില്‍

സാഹിത്യോല്‍സവ് 2014 : സാഗത സംഘം രൂപീകരിച്ചു

September 4th, 2014

അബുദാബി : രിസാല സ്റ്റഡി സർക്കിൾ ഒക്ടോബര്‍ 17 ന് മുസഫ്ഫ യിലെ എമിരേറ്റ്സ് ഫ്യൂ ച്ചര്‍ ഇന്റർ നാഷണൽ അക്കാദമി യിൽ വെച്ച് നടത്തുന്ന അബുദാബി സോണ്‍ സാഹിത്യോല്‍സവ് 2014 നുളള സാഗത സംഘം രൂപീകരിച്ചു.

മുസഫ്ഫ എം. സി. സി. യില്‍ ചേര്‍ന്ന മീറ്റിംഗ് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ദാരിമി ഉല്‍ഘാടനം ചെയ്തു. പി. വി. അബൂ ബക്കര്‍ മുസ്ലിയാർ,‍ ഉസമാന്‍ സഖാഫി, ഹമീദ് സഅ്ദി, കബീര്‍ മുസ്ലിയാര്‍, ഫളലു മുഹമ്മദലി, ഹമീദ് പരപ്പ, ഖാസിം പുറത്തീല്‍, ഇസ്മാഈല്‍ സഅ്ദി, സമദ് സഖാഫി, സിദ്ദീഖ് പൊന്നാട്, യാസിര്‍ വേങ്ങര, ഹമീദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on സാഹിത്യോല്‍സവ് 2014 : സാഗത സംഘം രൂപീകരിച്ചു

ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

September 4th, 2014

al-ameer-school-principal-sj-jacob-ePathram
അജ്മാന്‍ : മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ എസ്. ജെ. ജേക്കബിനെ അജ്മാനിലെ അല്‍ അമീര്‍ ഇംഗ്ളീഷ് സ്കൂളിൽ ഓണാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റും വിവിധ സാംസ്കാരിക കൂട്ടായ്മകളും ആദരിക്കും.

സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ എസ്. ജെ. ജേക്കബ്, 2013-2014 അധ്യയന വര്‍ഷത്തെ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതി യുടെ ദേശീയ പുരസ്കാരമാണ് കരസ്ഥ മാക്കിയത്.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെയും വിദേശ ത്തെയും ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ നിന്ന് മികച്ച സേവനം കാഴ്ച വെക്കുന്ന അദ്ധ്യാപകരെ യാണ് രാഷ്ട്രപതി യുടെ ദേശീയ പുരസ്കാര ത്തിന് തെരഞ്ഞെടുക്കുന്നത്.

സി. ബി. എസ്. ഇ. വിഭാഗ ത്തിലാണ് എസ്. ജെ. ജേക്കബ് ദേശീയ അംഗീകാര ത്തിന് അര്‍ഹനായത്. തിരുമല എസ്. ഡി. എ സ്കൂളിലും കൊട്ടാരക്കര എസ്. ഡി. എ. സ്കൂളിലും സേവനം അനുഷ്ടിച്ചിട്ടുള്ള എസ്. ജെ. ജേക്കബ് തിരുവനന്തപുരം സ്വദേശിയാണ്.

1993 ലാണ് അജ്മാനിലെ അല്‍അമീര്‍ ഇംഗ്ളീഷ് സ്കൂളില്‍ ചേര്‍ന്നത്. പിന്നീട് ഇതേ സ്കൂളിലെ സൂപ്പര്‍വൈസറും 1997ല്‍ പ്രിന്‍സിപ്പലു മായി. ഭാര്യ സാലി ജേക്കബ്ബ് ഇതേ സ്കൂളില്‍ അദ്ധ്യാപി കയാണ്.

വിശദ വിവരങ്ങള്‍ക്ക് : 050 5478 691, 06 74 36 600

- pma

വായിക്കുക: , , , ,

Comments Off on ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

August 28th, 2014

salil-chaudhari-ormmakale-kaivala-charthi-ePathram
ദോഹ : മലയാള സിനിമാ ഗാന ശാഖ യ്ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ സലിൽ ചൌധരി യുടെ ഓർമ്മകൾ ഉണർത്തുന്ന 25 ഗാനങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ട് സെപ്തംബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുമുറ്റം ഖത്തർ ചാപ്റ്റർ ദോഹ യിലുള്ള സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ ഒരുക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ എന്ന സംഗീത സന്ധ്യ അരങ്ങേറും.

തിരുമുറ്റം കൂട്ടായ്മ യിലെ അംഗ ങ്ങളായ സന്തോഷ്‌ എറണാകുളം, ഷഹീബ് തിരൂർ, നൗഷാദ് അലി, അനീഷ്‌ കുമാർ, സിജു നിലമ്പൂർ, ശ്യാം മോഹൻ, കാർത്തിക അനിറ്റ്, നിഷ എന്നീ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ സംഗീത സന്ധ്യ യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , , ,

Comments Off on സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ


« Previous Page« Previous « സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
Next »Next Page » വേനല്‍തുമ്പികള്‍ ക്യാമ്പ് സമാപനം വെള്ളിയാഴ്ച »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine