നന്മയുടെയും സ്നേഹത്തിന്റെയും സംഗമമായി ‘അമ്മക്കൊരുമ്മ’

May 27th, 2013

ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ഫോസയും സംയുക്തമായി സംഘടിപ്പിച്ച ‘അമ്മയ്ക്കൊരുമ്മ’ ദുബായിലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. അമ്മമാരോടും കുടുംബ ത്തിലെ മുതിര്‍ന്നവരോടും ഉള്ള കടമകളെ പറ്റി നാം എന്നും ബോധവാന്മാര്‍ ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് കെയര്‍സൊസൈറ്റി പ്രതിനിധി കളായ യൂനുസ് ടി. കെ., പ്രമോദ് എന്നിവര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.

തുടർന്ന് ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ അടക്കം വിവിധ കലാ പരിപാടികള്‍, ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനവും മാജിക് ഷോ യും അവതരിപ്പിച്ചു.

ദീപിക നായര്‍, ആനന്ദ് ജെ.കൃഷ്ണന്‍, അമല്‍ പ്രശാന്ത് എന്നിവര്‍ ചിത്ര രചനാ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. മലയില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹാഷിം പുന്നക്കല്‍ സ്വാഗതവും ഷിരോജ് ഇയ്യക്കാട് നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്

May 22nd, 2013

e-nest-ammakkorumma-ePathram
ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫോസ യും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദുബായി ലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

പരിപാടി യോട് അനുബന്ധിച്ച് കെ. ജി. മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനം, വിവിധ കലാപരിപാടി കള്‍ എന്നിവയും ഉണ്ടാവും.

വിവരങ്ങള്‍ക്ക് : 050 30 62 256, 050 55 38 372.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതു തലമുറക്ക് ധാര്‍മികത നഷ്ടപ്പെടുന്നു : പ്രൊഫ. സി എച് അഹമ്മദ് ഹുസൈന്‍

May 19th, 2013

mes-ponnani-alumni-mespo-logo-ePathram അബുദാബി : സാങ്കേതിക രംഗത്തും വിവര സമ്പാദന രംഗത്തും അതിവേഗം മുന്നേറുന്ന നവ തലമുറ ധാര്‍മിക മായി കടുത്ത അധ:പതന ത്തിലൂടെ യാണ് കടന്നു പോകുന്ന തെന്ന് പൊന്നാനി എം ഈ എസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മുന്‍മേധാവിയും കോഴിക്കോട് സര്‍വ്വ കലാ ശാല ഇംഗ്ലീഷ് ബോര്‍ഡ്‌ ഓഫ് സ്റ്റഡീസ് മെമ്പറും ആയിരുന്ന പ്രൊഫ. സി എച് അഹമ്മദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു.

എം ഇ എസ് പൊന്നാനി കോളേജ് അലുംനി അബുദാബി (മെസ്പോ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കേരള സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനo ചെയ്തു സംസാരി ക്കുക യായിരുന്നു പ്രൊഫ അഹമ്മദ് ഹുസൈന്‍.

നാമം ജപിച്ചും ഖുറാന്‍ പാരായണം ചെയ്തും ബൈബിള്‍ വായിച്ചും വളര്‍ന്ന തലമുറ യില്‍ നില നിന്നിരുന്ന സനാദന ധാര്‍മിക കാര്യങ്ങ ളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന തര ത്തി ലുള്ള അപചയ മാണ് കൂടുതലും സാങ്കേതിക ഉപകരണ ങ്ങള്‍ ഉപയോഗിച്ചു വളരുന്ന പുതു തലമുറ യില്‍ കണ്ടു വരുന്ന തെന്നു അദ്ദേഹം പറഞ്ഞു.

മൂന്നാം വയസ്സു മുതല്‍ കടുത്ത മത്സര ത്തിന്റെ ലോകത്ത് വളരേണ്ടി വരുന്ന നമ്മുടെ പുതു തലമുറ യില്‍ ധാര്‍മിക ബോധവും മാനവിക മൂല്യങ്ങളും വളര്‍ത്താന്‍ അധ്യാപക രുടെയും രക്ഷിതാക്കളു ടെയും പൊതു സമൂഹ ത്തിന്റെയും അടിയന്തിര ഇടപെടല്‍ അനിവാര്യ മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസ്പോ പ്രസിഡന്റ്‌ അബൂബക്കര്‍ ഒരുമനയൂരിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി ജമാല്‍ ആലൂര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

അബൂബക്കര്‍ മേലേതില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രൊഫ.അബ്ദുല്‍ ഹമീദ്, ടി കെ ഇസ്മായില്‍ പൊന്നാനി, അഡ്വക്കേറ്റ് അബ്ദുല്‍ റഹ്മാന്‍, ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ കുട്ടി, സഫറുള്ള പാലപ്പെട്ടി, ജുനൈദ് എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്പോ ജനറല്‍ ബോഡി : പ്രൊഫ. സി. എച്ച്. മുഹമ്മദ്‌ ഹുസൈന്‍ മുഖ്യാതിഥി

May 10th, 2013

mes-ponnani-alumni-mespo-logo-ePathram അബുദാബി : എം ഈ എസ് പൊന്നാനി കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ്‌ 13 തിങ്കളാഴ്ച വൈകുന്നേരം 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

എം ഈ എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയും കോഴിക്കോട് സര്‍വ്വകലാശാല ഇംഗ്ലീഷ് ബോര്‍ഡ്‌ ഓഫ് സ്റ്റഡീസ് മെമ്പറും ആയിരുന്ന പ്രൊഫസര്‍ സി. എച്ച്. മുഹമ്മദ്‌ ഹുസൈന്‍ ജനറല്‍ ബോഡി ഉത്ഘാടനം ചെയ്യു മെന്ന് മെസ്പോ പ്രസിഡന്റ്‌ ബക്കര്‍ ഒരുമനയൂരും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലെതിലും അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെസ്പോ യാത്രയയപ്പ് നല്‍കി

March 29th, 2013

mes-ponnani-alumni-mespo-logo-ePathram അബുദാബി : പൊന്നാനി എം ഈ എസ് കോളേജ് അലുംനി അബുദാബി (മെസ്പോ) എക്സിക്യുട്ടീവ് അംഗവും കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഗഫൂര്‍ തിരൂരിനു മെസ്പോ അബുദാബി യാത്രയയപ്പ് നല്‍കി.

മെസ്പോയുടെ ഉപഹാരം അബ്ദുല്‍ ഗഫൂര്‍ തിരൂരിനു സമ്മാനിച്ചു. ടി കെ ഇസ്മയില്‍ പൊന്നാനി, ഡോ അബ്ദുള്‍റഹ്മാന്‍ കുട്ടി, പ്രകാശ് പള്ളിക്കാട്ടില്‍, അഷറഫ് പന്താവൂര്‍, മുജീബ് റഹ്മാന്‍, ഉദയശങ്കര്‍, സിദ്ധീക്ക് പൊന്നാനി, ജുനൈദ്, ജംഷിദ്, അബ്ദുല്‍സലാം, റാഫി, വി കെ ബഷീര്‍, സഫറുള്ള പാലപ്പെട്ടി, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

mespo-abudhabi-sent-off-to-gafoor-thirur-ePathram

പ്രസിഡണ്ട്‌ അബൂബക്കര്‍ ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ സ്വാഗതവും വൈസ് പ്രസിഡന്റ്‌ നൌഷാദ് യൂസഫ്‌ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്‌ എം. ആര്‍. സി. എച്ചിന്
Next »Next Page » യു. എ. ഇ. യില്‍ ദു:വെള്ളി ആചരിച്ചു »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine