അബുദാബി : മാതൃ-ശിശു ബന്ധങ്ങള്‍ പോലും വാണിജ്യ വത്കരിച്ചു കൊണ്ടി രിക്കുന്ന ആധുനിക കാലത്ത് മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സ്‌നേഹ ത്തിന്റെ മധുരം പുരട്ടണം എന്ന് പ്രശസ്ത കോളമിസ്റ്റും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ അഭിപ്രായപ്പെട്ടു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനി – മെസ്‌പോ അബുദാബി – യുടെ കൂട്ടായ്മയും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മെസ്‌പോ, എം. ഇ. എസ്. കോളേജിലെ നിര്‍ധനരായ ഇരുപത്തിയഞ്ചു വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രൊഫസര്‍ മൊയ്തീന്‍ കുട്ടി മെമ്മോറിയല്‍ എവര്‍ ലോംഗ് സ്‌കോളര്‍ ഷിപ്പ് വിതരണ ഉദ്ഘാടനം ആഗസ്തില്‍ എം. ഇ. എസ്. കോളേജില്‍ വെച്ച് നടത്തും.
മെസ്‌പോ അബുദാബി യുടെ സ്ഥാപക – ഉപദേശക അംഗവും സാമൂഹിക പ്രവര്‍ത്തകനു മായിരുന്ന നൂര്‍ മുഹമ്മദ് ചെകന്നൂരിന്റെ ആകസ്മിക നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കണ്‍വീനര്‍ നൗഷാദ് യൂസഫ്, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇസ്മായില്‍ പൊന്നാനി, അഷറഫ് ലിവ, കുഞ്ഞു മുഹമ്മദ് വാകയില്‍, ജംഷിദ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. മെസ്‌പോ കമ്മിറ്റി യില്‍ നിന്ന് അബുദാബി മലയാളി സമാജ ത്തിന്റെയും കേരളാ സോഷ്യല്‍ സെന്ററിന്റെയും ഭരണ സമിതി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മേലേതില്‍ അബൂബക്കര്‍, പ്രകാശ് പല്ലിക്കാട്ടില്‍ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു.
സിനിമാറ്റിക് ഡാന്‍സും ഗാന സന്ധ്യയും അടക്കം വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ സ്വാഗതവും സെക്രട്ടറി ജമാല്‍ നന്ദിയും പറഞ്ഞു.