യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച

April 26th, 2023

logo-pravasi-koottayma-ePathram
ദുബായ് : കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (യു. എ. ഇ.) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് കരാമ വൈഡ് റേഞ്ച് റെസ്റ്റോറന്‍റില്‍ ഒത്തു ചേരുന്നു.

യു. എ. ഇ. യിലുള്ള ഗുരുവായൂരപ്പൻ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പങ്കെടുക്കണം എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ശങ്കർ (056 292 2562), രജീഷ് (056 591 2379), സലിം (050 848 0260).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയസ്വിനി വിഷു പൊലിക ശ്രദ്ധേയമായി

April 24th, 2023

payaswini-vishu-polika-2023-ePathram
അബുദാബി : പയസ്വിനി അബുദാബിയുടെ വിഷു ആഘോഷം ‘വിഷു പൊലിക-2023’ വൈവിധ്യങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. മുസ്സഫയില്‍ വെച്ചു സംഘടിപ്പിച്ച ‘വിഷു പൊലിക-2023’ ചലച്ചിത്ര ബാല താരം തമന്ന പ്രമോദ് ഉൽഘാടനം ചെയ്തു. പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ അദ്ധ്യക്ഷത വഹിച്ചു.

പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, ടി. വി. സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട്, കോഡിനേറ്റർ ഹരിപ്രസാദ്, കളിപ്പന്തൽ കോഡിനേറ്റർ രമേശ് ദേവരാഗം എന്നിവർ സംസാരിച്ചു. അബുദാബിയിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

പയസ്വിനി സെക്രട്ടറി ദീപ ജയകുമാർ സ്വാഗതവും ട്രഷറർ വാരിജാക്ഷൻ നന്ദിയും പറഞ്ഞു. വിഭാ ഹരീഷ് അവതാരകയായ പ്രോഗ്രാമില്‍ കുട്ടികളുടെ ഫാഷൻ ഷോ, അക്ഷര ശ്ലോക സദസ്സ്, പയസ്വിനി മൂസിക് ടീം അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

April 18th, 2023

ima-iftar-2023-chief-guest-counsellor-ramaswami-balaji-ePathram
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.

indian-media-ima-iftar-2023-at-india-palace-ePathram

വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian-media-family-members-in-iftar-2023

ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.

ima-family-iftar-meet-2023-ePathram

ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍

April 11th, 2023

isc-holy-quraan-recitation-ePathram

അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) ഔഖാഫ് മന്ത്രാലയവുമായി (മത കാര്യ വകുപ്പ്) സഹകരിച്ചു സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരം 2023 ഏപ്രില്‍ 11 ചൊവ്വാഴ്ച മുതല്‍ നാലു ദിവസങ്ങളിലായി ഐ. എസ്. സി.  യില്‍ വെച്ച് നടക്കും. വിധി കര്‍ത്താക്കളായി മത കാര്യ വകുപ്പ് അംഗീകരിച്ച ഖുര്‍ആന്‍ പണ്ഡിതര്‍ എത്തും.

യു. എ. ഇ. പൗരന്മാര്‍ക്കും താമസ വിസയുള്ള മറ്റു രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തലീം-ഇസ്ലാമിക് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

നാലു വിഭാഗങ്ങളില്‍ മത്സരം നടക്കും. ആദ്യ വിഭാഗം 25 വയസ്സു വരെ ഉള്ളവര്‍ക്ക്. പാരായണ ഭാഗം ഖുര്‍ആന്‍റെ 15 ഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും (ആദ്യത്തെ പതിനഞ്ച് ജുസ്ഹ്).

രണ്ടാം വിഭാഗം 20 വയസ്സു വരെ ഉള്ളവര്‍ക്ക്. ഖുര്‍ആന്‍റെ 10 ഭാഗങ്ങളില്‍ നിന്നുള്ളത് (പത്ത് ജുസ്ഹ്).

മൂന്നാം വിഭാഗ മത്സരത്തില്‍ 15 വയസ്സു വരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഖുര്‍ആന്‍റെ 5 ഭാഗങ്ങളില്‍ നിന്നുള്ള പാരായണം (അഞ്ച് ജുസ്ഹ്).

ഖുര്‍ ആന്‍ പാരായണം, തജ്വീദ് മത്സരമാണ് നാലാം വിഭാഗം. ഇത് എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് മെമന്‍റൊ കളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ 15 ശനിയാഴ്ച രാത്രി 9.30 മുതല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സ്വദേശികളെയും പ്രവാസി സമൂഹത്തെയും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും അത് ഹൃദിസ്ഥം ആക്കുന്നതിനും  മത്സരാധിഷ്ഠിതമായ അന്തരീക്ഷ ത്തില്‍ പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം.

രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചു കൊണ്ട്, സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി ഏഴാം വര്‍ഷവും ഐ. എസ്. സി. യില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് ഡി. നടരാജനും ജനറല്‍ സെക്രട്ടറി പി. സത്യ ബാബുയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭാഷാ സമര അനുസ്മരണവും ഇഫ്താർ സംഗമവും
Next »Next Page » കമ്മിറ്റി രൂപീകരണവും ഇഫ്താർ സംഗമവും »



  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine